ഭാര്യയെ തല്ലിയ ദര്‍ശന് കാര്‍ സമ്മാനം!

സംഭവങ്ങള്‍ പിന്നീടാണ് തകിടം മറിഞ്ഞത്. ദര്‍ശന്‍ ജയിലിലായപ്പോള്‍ ഭാര്യയുടെ ഹൃദയം നുറുങ്ങി. അവള്‍ ജയിലിലേക്ക് ഓടിയെത്തി, സ്ലോമോഷനില്‍. പരാതി പിന്‍വലിക്കാന്‍. ദര്‍ശന്‍റെ ഭാര്യക്കൊപ്പം ആരാധകരുടെ വന്‍പട തന്നെ രംഗത്തിറങ്ങി. അവര്‍ കോടതി വളപ്പിലും സബ്ജയിലിന്‍റെ മുമ്പിലും ദര്‍ശന്‍റെ സ്ഥാവര ആസ്തികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും ചെന്നുനിന്ന് കരയാന്‍ തുടങ്ങി. ചുരുക്കത്തില്‍ ഒരു കന്നഡ മസാല സിനിമയ്ക്ക് വേണ്ടതെല്ലാം ദര്‍ശനും ഭാര്യയും കൂടി സംഘടിപ്പിച്ചു.
ഇപ്പോള്‍ ഇതെല്ലാം പറഞ്ഞു വന്നത് ദര്‍ശന്‍റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ നല്‍കിയ സവിശേഷ സമ്മാനത്തെ കുറിച്ച് പറയാനാണ്. വ്യാഴാഴ്ച, അദായദ് ഇന്ന്, ദര്‍ശന്‍ പിറന്നാളാഘോഷിക്കുകയാണ്. ഏതാണ്ട് ഉച്ചയോടടുത്തപ്പോള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ദര്‍ശന്‍ ഫാന്‍സ് ചെക്കന്മാര്‍ വീടിന്‍റെ ഗേറ്റിനു പുറത്തു ചെന്ന് കുത്തിയിരിപ്പായി. കാജല്‍ അഗര്‍വാള്‍ അടക്കമുള്ള സിനിമാക്കാര്‍ ദര്‍ശനനെ ദര്‍ശിക്കാനായി വന്നുകൊണ്ടിരുന്നു. ഇതിനിടയിലൂടെ ഒരു നീല ജാഗ്വര്‍ എക്സ് ജെ ആര്‍ കാര്‍ ഗേറ്റ് കടന്നുവന്നു. അത് ദര്‍ശനുള്ള ഭാര്യ വിജയലക്ഷ്മിയുടെ പിറന്നാള്‍ സമ്മാനമായിരുന്നു. ഭാര്യയെ തല്ലിയാല്‍ ഇങ്ങനെയും ചില നേട്ടങ്ങളുണ്ട് എന്ന് ഗേറ്റിന് വെളിയില്‍ കാത്തുകെട്ടിക്കിടക്കുന്ന ഫാന്‍സ് ചെക്കന്മാര്‍ മനസ്സിലാക്കി.
ഏതാണ്ട് ഒന്നരക്കോടി രൂപ വിലയാണ് ജാഗ്വര്‍ കാറിനുള്ളത്. ദര്‍ശന്‍റെ അടി കുറച്ചുകൂടി കടുത്തതായിരുന്നെങ്കില്‍ (ie. ഒരു പല്ലെങ്കിലും കൊഴിഞ്ഞിരുന്നെങ്കില്‍) ഒരു രണ്ടരക്കോടിയുടെ റോള്‍സ് റോയ്സ് ഫാന്‍റമെങ്കിലും ഒക്കുമായിരുന്നു!


Click it and Unblock the Notifications








