വെറും ആക്രി സാധനങ്ങളിൽ നിന്ന് ഇലക്ട്രിക് ബൈക്ക് നിർമിച്ച് 16-കാരൻ, ആനന്ദ് മഹീന്ദ്ര ഇവനെ പൊക്കുമെന്ന് ഉറപ്പ്

ഒരു വാഹനം നിർമിക്കുക എന്നത് ചെറിയ കാര്യമൊന്നുമല്ല. വളർന്നു വരുന്ന യുവതലമുറ മറ്റുള്ളവരുടെ പ്രയോജനത്തിനായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നത് കാണുന്നത് മറ്റുളളവർക്ക് കൂടി ഒരു പ്രചോദനമാണ്. വെറും 15,000 രൂപയ്ക്ക് സ്ക്രാപ്പ് മെറ്റീരിയലിൽ നിന്ന് ഒരു ഇലക്ട്രിക് ബൈക്ക് വിജയകരമായി സൃഷ്ടിച്ച 16 വയസ്സുള്ള ഒരു ആൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തികയറിയിരിക്കുന്നത്. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ വൻകിട കമ്പനികൾ തങ്ങളുടെ ബിസിനസുകളെ മുന്നോട്ട് കുതിപ്പിക്കുമ്പോഴാണ് ഈ പതിനാറുകാരൻ്റെ വ്യത്യസ്ത പ്രവർത്തി. സ്ക്രാപ്പ് മെറ്റീരിയലുകളിൽ നിന്ന് താൻ സൃഷ്ടിച്ച ഇലക്ട്രിക് ബൈക്ക് അവൻ പ്രദർശിപ്പിക്കുന്നുണ്ട്. ബീഹാറിൽ ആണ് സംഭവം നടന്നത്.

EV Z+ എന്നാണ് സ്കൂട്ടറിന് കുട്ടി പേരിട്ടിരിക്കുന്നത്. ഈ ഇലക്ട്രിക് ബൈക്കിൻ്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 2 മണിക്കൂർ എടുക്കുമെന്നാണ് ഈ പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ഒരിക്കൽ ചാർജ് ചെയ്തുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഒറ്റ ചാർജിൽ 50 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിക്കാനാകും. സാധാരണ നഗര യാത്രകൾക്ക് ഇത് മതിയാകും, ഉപയോക്താക്കൾക്ക് ദിവസങ്ങളോളം ചാർജ് ചെയ്യാതെ പോകാം. ബൈക്ക് വളരെ സാധാരണമായി തന്നെയാണ് കാണപ്പെടുന്നത്, ഇതിന് ഒരു ഡിജിറ്റൽ കീ പോലും നൽകിയിട്ടുണ്ട്.

16-

താക്കോൽ ബൈക്കിന് സമീപം ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് അത് ഓണാക്കാൻ കഴിയൂ. അതിനാൽ, മോഷണം തടയുന്നതിനുള്ള നിർണായക സുരക്ഷാ സവിശേഷതയാണിത്. സത്യത്തിൽ പതിനാറ് വയസിൽ റിസ്വാൻ ഇത്രയും മികച്ച നിർമാണം നടത്തിയെങ്കിൽ ആനന്ദ് മഹീന്ദ്രയെ പോലെയുളള വ്യക്തികൾ ഈ പയ്യന് ഒരു പിന്തുണ കൊടുത്താൽ അത് വലിയൊരു തുടക്കമായിരിക്കും ആ ചെറുപ്പക്കാരനെ സംബന്ധിച്ച്. കാരണം അദ്ദേഹം ഏതൊരു കണ്ടുപിടത്തത്തിനും പിന്തുണ നൽകാറുണ്ട്.

ഇവി സ്കൂട്ടറിൻ്റെ വാർത്തകളിലേക്ക് വന്നാൽ ഇപ്പോൾ ഇന്ത്യയിലെ താരമെന്ന് പറയുന്നത് CE 04 എന്ന ഇലക്ട്രിക് സ്കൂട്ടറാണ്. ബിഎംഡബ്ല്യു ആണ് സ്കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. 14.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു CE 04 പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ എസ്പിയേക്കാള്‍ 1.05 ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കുറവുള്ളത്.

16-

കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് റൂട്ട് വഴി കൊണ്ടുവരുന്ന ഇത് രാജ്യത്തെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറായി മാറി. ബിഎംഡബ്ല്യു CE 04-ന്റെ ബുക്കിംഗ് നേരത്തെ കമ്പനി ആരംഭിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. മാക്‌സി-സ്‌കൂട്ടറിന്റെ വലിപ്പത്തില്‍ ഫ്യൂച്ചറിസ്റ്റിക് ഘടകങ്ങളെ സമന്വയിപ്പിക്കുന്ന ഒരു വ്യതിരിക്തമായ ഡിസൈന്‍ ഭാഷയാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ജര്‍മന്‍ ബ്രാന്‍ഡ് കൊണ്ടുവന്നത്.

ഇതിന്റെ ആകര്‍ഷകമായ ഡിസൈന്‍ കാരണം ആരും കണ്ടാല്‍ നോക്കിപ്പോകും. സയന്‍സ് ഫിക്ഷന്‍ ബൈക്ക് ശൈലിയിലുള്ള ബോഡി പാനലുകള്‍ക്ക് കീഴില്‍ ഒരു സ്റ്റീല്‍ ഡബിള്‍ ലൂപ്പ് ഫ്രെയിം ഉണ്ട്. പരന്ന ബെഞ്ച് സീറ്റും ബള്‍ക്കി ഫ്രണ്ട് ഫാസിയയും ഉള്ള സ്റ്റാന്‍സ് വിപണിയിലെ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് ഇതിനെ വേറിട്ടു നിര്‍ത്തുന്നു. രണ്ട് മീറ്ററിലധികം നീളമുള്ള സ്‌കൂട്ടറിന്റെ വലിപ്പം അതിന്റെ റോഡ് പ്രസന്‍സ് കൂട്ടുന്നതില്‍ നിര്‍ണായകമാണ്.

ഇ-സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്ന 8.9 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ (WMTC സൈക്കിള്‍) ഏകദേശം 130 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ 2.3 kW ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറും 20 മിനിറ്റുമെടുക്കും. ഇത് വളരെ കൂടുതലാണെന്ന് തോന്നുന്നെങ്കില്‍ അധിക ചെലവില്‍ ഒരു 6.9 kW ഫാസ്റ്റ് ചാര്‍ജര്‍ വാങ്ങാം. ഇത് ചാര്‍ജിംഗ് സമയം 1 മണിക്കൂര്‍ 40 മിനിറ്റായി കുറയ്ക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 26, 2024, 11:45 [IST]
English summary
16 year old boy created an electric bike from scrap materials details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X