ഇമ്രാന്‍ ഖാന്‍ ബുള്ളറ്റ് ഓടിച്ചു പഠിക്കുന്നു

Royal Enfield Classic 500
ഹോളിവുഡ് സിനിമകളില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഈയിടെയായി ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഹീരി പോട്ടര്‍ സിനിമയില്‍ ഡാനിയേല്‍ റാഡ്‍ക്ലിഫ് സൈഡ്കാര്‍ ഘടിപ്പിച്ച ഒരു എന്‍ഫീല്‍ഡ് ഓടിക്കുന്നുണ്ട്. ഓസ്കാര്‍ അവാര്‍ഡ് നേടിയ ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ട്ണ്‍ എന്ന പടത്തില്‍ സാക്ഷാല്‍ ബ്രാഡ് പിറ്റ് തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നത്.

എന്നുവെച്ച് ഇന്ത്യന്‍ സിനിമ റോയല്‍ എന്‍ഫീല്‍ഡിനെ കൈയൊഴിഞ്ഞിട്ടൊന്നുമില്ല. മോഹന്‍ലാല്‍ മീശപിരിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആന്‍റണി പെരുമ്പാവൂരിന്‍റെ റോയല്‍ എന്‍ഫീല്‍ഡിന് അവസരം ലഭിക്കാറുണ്ട്. തമിഴില്‍ ദ്രാവിഡ നായകന്മാര്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് അത്യാവശ്യമാണ്. ഹിന്ദിയില്‍ ഈയിടെ ഇറങ്ങിയ സിന്ദഗി ന മിലേഗി ദൊബാറ എന്ന പടത്തില്‍ കത്രീന കൈഫ് ബു‍ള്ളറ്റ് ഓടിക്കുന്നുണ്ട്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ചുപഠിക്കുന്നത് സംബന്ധിച്ചാണ്. വരാനിരിക്കുന്ന "മാത്രു കി ബിജിലി കാ മന്‍ഡോല" എന്ന സിനിമയില്‍ ഇമ്രാന്‍ ഖാന്‍ ബുള്ളറ്റ് ഓട്ടുന്നുണ്ട്. ഇതിന് പരിശീലനത്തിനായി ചിത്രത്തിന്‍റെ സംവിധായകനായ വിശാല്‍ ഭരദ്വാജ് 500 സിസിയുടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ബൈക്കാണ് ഇമ്രാന് ലഭിച്ചിട്ടുള്ളത്. 499 സിസിയാണ് ഈ ബൈക്കിന്‍റെ ശേഷി. 27.2 കുതിരശേഷി @ 5250 ആര്‍പിഎമ്മില്‍, 41.3 എന്‍എം ടോര്‍ക്ക് @ 4000 ആര്‍പിഎമ്മില്‍. 5 സ്പീഡ് കണ്‍സ്റ്റന്‍റ് മെഷ് ഗിയര്‍ബോക്സ്.

More from DriveSpark

Article Published On: Saturday, February 18, 2012, 12:25 [IST]
English summary
Bollywood actor Imran Khan practice to ride Royal Enfield bullet for his next movie Maatru Ki Bijli Ka Mandola. Director of the film, Vishal Bhardwaj gifted him a Royal Enfield Classic 500 motorcycle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X