കഴിഞ്ഞ വര്‍ഷം ഓരോ മണിക്കൂറിലും രാജ്യത്തെ റോഡുകളില്‍ പൊലിഞ്ഞത് 18 ജീവന്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

അടുത്തിടെ വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചത് രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. തൊട്ടുപിന്നാലെ റോഡ് സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിലപാട് കടുപ്പിച്ചു. സൈറസ് മിസ്ത്രി പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമം കര്‍ശനമാക്കി നടപ്പാക്കാന്‍ തുടങ്ങി.

എന്നാല്‍ ഇന്ത്യയിലെ റോഡപകടത്തെ പറ്റി ഞെട്ടിക്കുന്ന ചില റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതില്‍ '2021-ലെ ഇന്ത്യയിലെ റോഡ് അപകടങ്ങള്‍' എന്ന തലക്കെട്ടില്‍ വന്ന റിപ്പോര്‍ട്ടിലെ പല കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. എങ്കിലും 2019-നെ അപേക്ഷിച്ച് 2021-ല്‍ കണക്കുകള്‍ ഇത്തിരി ആശാവഹമാണ്. 2019-നെ അപേക്ഷിച്ച് 2021ല്‍ റോഡപകടങ്ങള്‍ 8.1 ശതമാനവും പരിക്കുകള്‍ 14.8 ശതമാനവും കുറഞ്ഞു. എങ്കിലും റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ 2019-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2021-ല്‍ 1.9 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഓരോ മണിക്കൂറിലും രാജ്യത്തെ റോഡുകളില്‍ പൊലിഞ്ഞത് 18 ജീവന്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

റിപ്പോര്‍ട്ട് അനുസരിച്ച്, 2020-നെ അപേക്ഷിച്ച് 2021-ലെ റോഡപകടങ്ങളുടെ എണ്ണം ശരാശരി 12.6 ശതമാനം വര്‍ദ്ധിച്ചു.അതുപോലെ, റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം യഥാക്രമം 16.9 ശതമാനവും 10.39 ശതമാനവും വര്‍ദ്ധിച്ചു. ഈ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും ശരാശരി 1130 അപകടങ്ങളും 422 മരണങ്ങളും അല്ലെങ്കില്‍ ഓരോ മണിക്കൂറിലും 47 അപകടങ്ങളും 18 മരണങ്ങളും രാജ്യത്ത് സംഭവിക്കുന്നതായാണ് കാണിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ല്‍ രാജ്യത്ത് അപകടങ്ങളിലും മരണങ്ങളിലും പരിക്കുകളിലും അഭൂതപൂര്‍വമായ കുറവുണ്ടായി.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതും അതിന്റെ ഫലമായി 2020 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ശനമായ ലോക്ക്ഡൗണുമാണ് ഇതിന്റെ കാരണം. അണ്‍ലോക്കിംഗ് നടപടികള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കിയപ്പോഴും ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2021-ല്‍ റോഡപകടങ്ങള്‍ക്ക് ഇരയാവരില്‍ 67.6 ശതമാനവും 18-നും 45-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. അതേസമയം 18-60 വയസ് പ്രായമുള്ളവരാണ് മൊത്തം റോഡപകട മരണങ്ങളില്‍ 84.5 ശതമാനം പങ്കിടുന്നത്. 2021-ല്‍ രാജ്യത്ത് രേഖപ്പെടുത്തിയ 4,12,432 അപകടങ്ങളില്‍ 1,28,825 എണ്ണവും (31.2 ശതമാനം) എക്‌സ്പ്രസ് ഹൈവേകള്‍ ഉള്‍പ്പെടെയുള്ള ദേശീയ പാതകളിലാണ് (എന്‍എച്ച്).

കഴിഞ്ഞ വര്‍ഷം ഓരോ മണിക്കൂറിലും രാജ്യത്തെ റോഡുകളില്‍ പൊലിഞ്ഞത് 18 ജീവന്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

96,382 (23.4 ശതമാനം) അപകടങ്ങള്‍ സംസ്ഥാനപാതകളിലും (എസ്എച്ച്) ബാക്കിയുള്ള 1,87,225 (45.4 ശതമാനം) അപകടങ്ങള്‍ മറ്റ് റോഡുകളിലും സംഭവിച്ചു. ഒന്നില്‍ കൂടുതല്‍ പേര്‍ മരിച്ച അപകടങ്ങളെ മാരക അപകടങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. 2021-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാരകമായ 1,42,163 അപകടങ്ങളില്‍ 50,953 (35.8 ശതമാനം) എണ്ണം ദേശീയ പാതകളിലും 34,946 (24.6 ശതമാനം) എണ്ണവും സംസ്ഥാന പാതകളിലും 56,264 (39.6 ശതമാനം) എണ്ണം മറ്റ് റോഡുകളിലുമാണ് സംഭവിച്ചത്. 2021-ല്‍ ഉണ്ടായ അപകടങ്ങളുടെ 34.5 ശതമാനവും മാരക അപകടങ്ങളാണ്.

മൊത്തം മാരകമായ റോഡപകടങ്ങളുടെ എണ്ണം 2020-ല്‍ 1,20,806-ല്‍ നിന്ന് 2021-ലേക്കെത്തുമ്പോള്‍ 1,42,163 ആയി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.7 ശതമാനാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കുമ്പോള്‍ 2021-ല്‍ ദേശീയ പാതകളില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ രേഖപ്പെടുത്തിയത് തമിഴ്‌നാട്ടിലാണ്. അതേസമയം റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്. 2021-ലെ കണക്കുകള്‍ നോക്കിയാല്‍ അമിതവേഗത ഒരു പ്രധാന കൊലയാളിയാണ്, 69.6 ശതമാനം ആളുകള്‍ അമിതവേഗതയെ തുടര്‍ന്ന് കൊല്ലപ്പെട്ടു.

തെറ്റായ ദിശയില്‍ വാഹനം ഓടിച്ചുണ്ടായ അപകട മരണങ്ങള്‍ 5.2 ശതമാനം ആണ്. 46.9 ശതമാനം അപകടങ്ങളും 54.2 ശതമാനം മരണവും 46.9 ശതമാനം പരിക്കുകളും സംഭവിച്ചത് തുറസ്സായ സ്ഥലത്താണ്. 67.5 ശതമാനം അപകടങ്ങളും നേരായ റോഡുകളിലാണ് നടന്നത്. അതേസമയം വളഞ്ഞ റോഡുകള്‍, കുഴികളുള്ള റോഡുകള്‍, കുത്തനെയുള്ള റോഡ് എന്നിവയിലെ അപകടങ്ങള്‍ 2021 ലെ മൊത്തം റോഡപകടങ്ങളുടെ 13.9 ശതമാനം മാത്രമാണ്. റോഡപകടങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വാഹന വിഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍ 2021 മൊത്തം അപകടങ്ങളിലും മരണങ്ങളിലും ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇരുചക്രവാഹനങ്ങളാണ്.

കാറുകള്‍, ജീപ്പുകള്‍, ടാക്സികള്‍ എന്നിവ ഉള്‍പ്പെടുന്ന ചെറുവാഹനങ്ങള്‍ രണ്ടാം സ്ഥാനത്താണ്. റോഡ്-ഉപയോക്തൃ വിഭാഗങ്ങളുടെ കാര്യത്തില്‍, 2021-ലെ മൊത്തം മരണനിരക്കില്‍ ഇരുചക്രവാഹന യാത്രക്കാരുടെ പങ്ക് ഏറ്റവും ഉയര്‍ന്നതാണ് (45.1 ശതമാനം). റോഡപകടങ്ങളില്‍ മരിച്ചവരില്‍ 18.9 ശതമാനം പേര്‍ കാല്‍നടയാത്രക്കാരായ റോഡ് ഉപയോക്താക്കളാണ്. 2021-ല്‍ നഗരങ്ങളിലാണ് രാജ്യത്തെ മൊത്തം അപകടങ്ങളുടെ 16.3 ശതമാനവും മൊത്തം അപകട മരണങ്ങളുടെ 9.9 ശതമാനവും. റിപ്പോര്‍ട്ട് അനുസരിച്ച് റോഡപകടങ്ങളും അപകട മരണങ്ങളും നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലാണ് കൂടുതല്‍.

അതിനാല്‍, 2021-ല്‍ 69 ശതമാനം റോഡപകട മരണങ്ങളും ഗ്രാമപ്രദേശങ്ങളിലാണ് നടന്നതെന്നും രാജ്യത്തെ മൊത്തം അപകട മരണങ്ങളില്‍ 31 ശതമാനവും നഗരപ്രദേശങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-ലെ മൊത്തം അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്നില്‍ നിന്നുള്ള ഇടി (21.2 ശതമാനം) മൂലമാണ്. 18.6 ശതമാനം അപകട മരണങ്ങള്‍ക്കും ഇത് കാരണമായി. 18.6 ശതമാനം ആളുകള്‍ തലയിടിച്ചാണ് മരിച്ചത്. വാഹനമിടിച്ച് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് 16.8 ശതമാനം മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോ 100 അപകടങ്ങളിലും മരിക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ് റോഡ് അപകട തീവ്രത വിലയിരുന്നത്. 2020-ല്‍ 36.0 ആയിരുന്നത് 2021-ല്‍ 37.3 ആയി ഉയര്‍ന്നുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ അപകട തീവ്രത രേഖപ്പെടുത്തിയത് മിസോറാമിലും (81), ബിഹാറിലും (80), പഞ്ചാബിലുമാണ് (78). 60 ശതമാനം സംസ്ഥാനങ്ങളിലും അപകട തീവ്രത ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കലണ്ടര്‍ വര്‍ഷാടിസ്ഥാനത്തില്‍ ശേഖരിച്ച സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് വകുപ്പുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.

More from DriveSpark

Article Published On: Friday, December 30, 2022, 12:29 [IST]
English summary
18 lost lives every hour on indian roads due to accidents in 2021 shocking report out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X