മഹാരാഷ്ട്രയിൽ 190 വർഷം പഴക്കമുള്ള അമൃതഞ്ജൻ പാലം പൊളിച്ചുമാറ്റി

മഹാരാഷ്ട്രയിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച 190 വർഷം പഴക്കമുള്ള അമൃതഞ്ജൻ പാലം പൊളിച്ചുമാറ്റി. ഞായറാഴ്ച വൈകുന്നേരമാണ് പാലം പൊളിച്ചുമാറ്റിയതെന്ന് മഹാരാഷ്ട്ര സംസ്ഥാന റോഡ് വികസന കോർപ്പറേഷൻ (MSRDC) പ്രസ്താവനയിൽ അറിയിച്ചു.

മഹാരാഷ്ട്രയിൽ 190 വർഷം പഴക്കമുള്ള അമൃതഞ്ജൻ പാലം പൊളിച്ചുമാറ്റി

1830 ജനുവരിയിൽ നിർമ്മാണം ആരംഭിക്കുകയും അതേ വർഷം നവംബറിൽ പൊതുജനങ്ങൾക്കായി തുറക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഈ പാലം പൊളിച്ചുമാറ്റാൻ നിയന്ത്രിത സ്ഫോടനമാണ് അധികൃതർ ഉപയോഗിച്ചത്.

മഹാരാഷ്ട്രയിൽ 190 വർഷം പഴക്കമുള്ള അമൃതഞ്ജൻ പാലം പൊളിച്ചുമാറ്റി

മഹാരാഷ്ട്രയിലെ ഡെക്കാൻ (മലയോര), കൊങ്കൺ (തീരപ്രദേശങ്ങൾ) പ്രദേശങ്ങൾ ബന്ധിപ്പിക്കുന്നതിനായിരുന്നു അമൃതഞ്ജൻ പാലം നിർമ്മിച്ചത്. ഇപ്പോൾ മുംബൈ എന്നറിയപ്പെടുന്ന നഗരത്തിൽ നിന്ന് പൂനെയിലേക്കുള്ള യാത്രാമധ്യേ ഖണ്ടാല, ലോണാവാല എന്നീ മലയോള പ്രദേശങ്ങളിലേക്കുള്ള യാത്ര ഈ പാലം എളുപ്പമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ 190 വർഷം പഴക്കമുള്ള അമൃതഞ്ജൻ പാലം പൊളിച്ചുമാറ്റി

പാലത്തിന്റെ സ്തംഭങ്ങൾ ആറ് വരി ഡ്യുവൽ‌ കാരിയേജായ മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ‌ കാര്യമായ തടസ്സം സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.

മഹാരാഷ്ട്രയിൽ 190 വർഷം പഴക്കമുള്ള അമൃതഞ്ജൻ പാലം പൊളിച്ചുമാറ്റി

അതു മൂലം ഗതാഗതക്കുരുക്ക് രീക്ഷമാവുന്നതിനാലാണ് കുറച്ചു കാലമായി ഉപയോഗത്തിലില്ലാത്ത പാലം പൊളിക്കാനുള്ള തീരുമാനം എടുത്തതെന്ന് MSRDC -യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.

പൊളിച്ചുനീക്കൽ നടപടികൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഏപ്രിൽ 4 മുതൽ 14 വരെ നടത്താൻ MSRDC -ക്ക് റായ്ഗഡ് ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു.

മഹാരാഷ്ട്രയിൽ 190 വർഷം പഴക്കമുള്ള അമൃതഞ്ജൻ പാലം പൊളിച്ചുമാറ്റി

ഈ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാലയളവിൽ റോഡിലെ ഗതാഗതം ഗണ്യമായി കുറവായിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ജോലി വേഗത്തിൽ പൂർത്തിയാക്കാൻ MSRDC പ്രയോജനപ്പെടുത്തിയതായി മനസ്സിലാക്കാം.

Most Read Articles

Malayalam
English summary
190 years old British era Amruthanjan bridge demolished in Maharashtra. Read in Malayalam.
Story first published: Monday, April 6, 2020, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X