ഹിറ്റ്ലര്‍ ഹിന്ദുരാജാവിന് സമ്മാനിച്ച കാര്‍

Hitler
രണ്ടാം ലോകയുദ്ധം തുടങ്ങുന്ന കാലത്താണ് സംഭവം. ലോകയുദ്ധം ജയിക്കുമെന്ന കാര്യത്തില്‍ അഡോള്‍ഫ് ഹിറ്റ്‍ലറിന് സന്ദേഹം ഒട്ടുമുണ്ടായിരുന്നില്ല. ജയിച്ചാല്‍ അമേരിക്കയിലെ ഹോളിവുഡില്‍ ഇരുന്ന് ലോകം ഭരിക്കാം എന്ന പുള്ളിക്കാരന്‍ നിശ്ചയിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടലുകള്‍ പറയുന്നത്.

സ്വാസ്തിക ചിഹ്നമായി സ്വീകരിച്ച നാസി ജര്‍മനിക്ക് ശത്രുത ഒട്ടുമില്ലാത്ത രാഷ്ട്രമായിരുന്നു ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായിരുന്ന, രാജാധിപത്യക്കാലത്തെ നേപ്പാള്‍. ഇന്ന് ഈ രാഷ്ട്രത്തിന്‍റെ ഭരണാധികാരത്തില്‍ മാവോയിസ്റ്റുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. രാജാവും ഹിറ്റ്ലറും തമ്മില്‍ തങ്ങളുടെ ആര്യ തീവ്രവാദം പങ്കു വെച്ചിരുന്നു. ഈ സൗഹൃദത്തിന്‍റെ ഫലമായാണ് നേപ്പാളിലെ ത്രിഭുവന്‍ രാജാവിന് ഒരു മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കിയത്.

ഈ കാറിന്‍റെ ഇന്നത്തെ നില അല്‍പം പരിതാപകരമാണ്. ചരിത്രത്തിന്‍റെ കാവ്യനീതികള്‍ നടപ്പായപ്പോള്‍ പ്രസ്തുത കാര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ശസ്ത്രക്രിയ ചെയ്ത് പഠിക്കാനുള്ള ഒന്നായി മാറി. അവര്‍ ഹിറ്റ്ലറുടെ വിന്‍റേജ് കാറില്‍ കയറിയങ്ങു മേഞ്ഞു. ഇപ്പോള്‍ അവശനിലയിലുള്ള കാറിനെ നന്നാക്കിയെടുത്ത് ഏതെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു.

കാഠ്മണ്ഡുവിലെ ഒരു എന്‍ജിനീയറിംഗ് കോളജാണ് ഇപ്പോള്‍ കാറിന്‍റെ ഉടമസ്ഥര്‍. കാര്‍ നന്നാക്കുവാന്‍ കോളജിന്‍റെ കയ്യില്‍ പണമില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

More from DriveSpark

Article Published On: Tuesday, March 20, 2012, 18:04 [IST]
English summary
A Mercedes-Benz that was gifted to the then King of Nepal, Tribhuvan by German Dictator Adolf Hitler will soon be on display at the royal museum.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X