ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

കഴിഞ്ഞ ഒരു മാസത്തിനിടെ, ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന നിരവധി വാർത്തകൾ നാം കണ്ടിരുന്നു. പലയിടത്തും വൻ നാശനഷ്ടങ്ങലാണ് ഈ സംഭവങ്ങള്ൽ ഉണ്ടായിട്ടുള്ളത്.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

ഇപ്പോൾ വീണ്ടും ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ച മറ്റൊരു സംഭവം കൂടെ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ജിതേന്ദ്ര ഇവിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഫാക്ടറിയിൽ നിന്ന് ഡീലർഷിപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തീപിടിച്ചത്.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

റൈഡ് വിത്ത് മയൂർ എന്ന ചാനലാണ് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. മുകളിലെ ബർത്തിലെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ചതിനാൽ ട്രക്ക് നിൽക്കുന്നതും ട്രെയിലറിന്റെ ഡോറുകൾ തുറക്കുന്നതും വീഡിയോയിൽ കാണാം.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

അവ ശക്തമായി കത്തിക്കുകയും വളരെയധികം കറുത്ത പുക പുറംതള്ളുകയും ചെയ്യുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ സ്കൂട്ടറുകളിലേക്ക് വെള്ളം ഷൂട്ട് ചെയ്യുന്നതും കാണാം. എന്നിരുന്നാലും, വൈദ്യുത തീപിടുത്തം (ഇലക്ട്രിക്കൽ ഫയർ) ആയതിനാൽ അത് അണയ്ക്കാൻ അല്പം ബുദ്ധിമുട്ടാണ്.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

മഹാരാഷ്ട്രയിലെ നാസിക്കിൽ ഏപ്രിൽ 9 നായിരുന്നു സംഭവം. ജിതേന്ദ്ര ഇവിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. 40 സ്കൂട്ടറുകൾ ഉണ്ടായിരുന്നതിൽ 20 എണ്ണത്തിന് തീപിടിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. ഭാഗ്യവശാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

ഇതുവരെ, ഓല ഇലക്ട്രിക്കിന്റെ S1 പ്രോ, പ്യുവർ ഇവിയുടെ ഇലക്ട്രിക് സ്കൂട്ടർ, സഹാറ ഇവിയുടെ സ്കൂട്ടർ, ഒഖിനാവ ഓട്ടോടെക് ഇലക്ട്രിക് സ്കൂട്ടർ എന്നിവയ്ക്ക് തീപിടിച്ചിരുന്നു. രാജ്യമൊട്ടാകെ നിരവധി സംഭവങ്ങൾ കാരണം, റോഡ് ഗതാഗത, ദേശിയപാത മന്ത്രാലയം (MoRTH) അത്തരം സംഭവങ്ങൾക്കെതിരെ അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിന് പിന്നിലെ കാരണങ്ങൾ അറിയാൻ മന്ത്രാലയവും അധികൃതരും ആഗ്രഹിക്കുന്നു.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ CFEES ലബോറട്ടറിയോട് അന്വേഷണം നടത്താൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. CFEES എന്നാൽ സെന്റർ ഫോർ ഫയർ, എക്സ്പ്ലോസീവ്, എൻവയോൺമെന്റ് സേഫ്റ്റി എന്നതിന്റെ ചുരുക്കമാണ്.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

ഓരോ കേസിലും സിറ്റുവേഷനുകൾ മെച്ചപ്പെടുത്തുന്നതിന് ചില പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും മന്ത്രാലയം CFEES -നോട് ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങൾ മൂലമുണ്ടാകുന്ന തീപിടുത്തത്തിൽ സർക്കാർ അതീവ ഗൗരവത്തിലാണ്. ശാസ്ത്ര സാങ്കേതിക മേഖലയിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ധരേയും ഈ സംഭവങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാൻ നിയമിച്ചിട്ടുണ്ട്. ഇവരും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കും.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

തങ്ങളുടെ സ്‌കൂട്ടറിന് തീപിടിച്ചതിനെ തുടർന്ന് ഓല ഇലക്ട്രിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാഗ്യവശാൽ ഈ സംഭവത്തിലും ആർക്കും പരിക്കില്ലായിരുന്നു. പൂനെയിൽ തങ്ങളുടെ സ്‌കൂട്ടറിൽ നടന്ന സംഭവത്തെക്കുറിച്ച് തങ്ങൾക്കറിയാം, അതിന്റെ മൂലകാരണം മനസിലാക്കാൻ അന്വേഷണം നടത്തുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ അപ്‌ഡേറ്റുകൾ പങ്കിടുമെന്നും ഓല ഇലക്ട്രിക് വ്യക്തമാക്കി.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

തികച്ചും സുരക്ഷിതനായ ഉപഭോക്താവുമായി തങ്ങൾ നിരന്തരം സമ്പർക്കത്തിലാണ്. ഓലയിൽ വാഹന സുരക്ഷയ്ക്ക് പരമപ്രധാനമായ പ്രാധാന്യമുണ്ട്, തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഉയർന്ന നിലയിലുള്ള നിലവാരം പുലർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തങ്ങൾ ഈ സംഭവം ഗൗരവമായി കാണുന്നു, ഉചിതമായ നടപടി സ്വീകരിക്കുകയും വരും ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും എന്ന് അധികൃതർ വ്യക്തമാക്കി.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

ഒഖിനാവയുടെ കേസ് വ്യത്യസ്തമായിരുന്നു. നിർഭാഗ്യവശാൽ അപകടത്തിൽ ഒരും അച്ഛനും മകളും മരിച്ചു. വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെയാണ് സ്‌കൂട്ടറിന് തീപിടിച്ചത്. സ്‌കൂട്ടർ ചാർജ് ചെയ്യുമ്പോൾ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത് എന്നാണ് റിപ്പോർട്ട്. നിങ്ങൾ വീട്ടിൽ നിങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുകയാണെങ്കിലും, ഇലക്ട്രിക് ലോഡ് എടുക്കാൻ കഴിയുന്ന ശരിയായ വയറുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

ഒന്നും രണ്ടുമല്ല! ട്രക്കിനുള്ളിൽ കത്തി നശിച്ചത് 20 ഇലക്ട്രിക് സ്കൂട്ടറുകൾ

ഇന്ത്യയിൽ 90 ശതമാനത്തോളം ഇവികളിൽ ഉപയോഗിക്കുന്ന ബാറ്ററി പായ്ക്കുകളും മറ്റ് ഘടകങ്ങളും ഇംപോർട്ട് ചെയ്തവയാണ്. ഇവ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ഒരുക്കിയതാണോ എന്ന് വ്യക്തമായി പരിശോധിക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ വിഷയത്തിൽ എല്ലാ ഇലക്ട്രിക് വാഹന നിർമ്മാതാക്കളും ഗൗരവമായ നടപടികൾ സ്വീകരിക്കണം. കൂടാതെ വാഹനങ്ങളുടെ റിയർ വേൾഡ് ടെസ്റ്റുകൾ റൈഡിംഗിൽ മാത്രം ഫോക്കസ് ചെയ്യാതെ അവയുടെ ചാർജിംഗ്, ബാറ്ററി മറ്റ് സിസ്റ്റംസ് എന്നിവയും കൂടുതലായി ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Tuesday, April 12, 2022, 10:55 [IST]
English summary
20 jitendra electric scooters caught fire during despatch to dealeship in truck
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X