ഹയാട്ടെ അംബാസ്സഡര്‍ സല്‍മാന്‍

ജാപ്പനീസ് ഇരുചക്രവാഹന കമ്പനിയായ സുസുക്കിയില്‍ നിന്നുള്ള 110 സിസി മോട്ടോര്‍സൈക്കിളായ ഹയാട്ടെ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനെയാണ് പുതിയ ഉല്‍പന്നത്തിന്‍റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആയി നിയമിച്ചിരിക്കുന്നത്. അടുത്ത ചില മാസങ്ങള്‍ക്കകം തന്നെ പുതിയ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാക്കുകളില്‍ സല്‍മാന്‍ ഖാനുമായി കരാര്‍ ഓപ്പുവെച്ചു കഴിഞ്ഞതായി സുസുക്കി മോട്ടോര്‍സൈക്കിളിന്‍റെ മാര്‍ക്കറ്റിംഗ് തലവനായ അനു അനാമിക അറിയിച്ചു. തങ്ങളുടെ മോഡലിന് ചേരുന്ന ഒരു മുഖത്തെ സെലിബ്രിറ്റി കണ്ടെത്തുവാന്‍ സാധിച്ചതായി അനു പറഞ്ഞു. വിപണിയിലെ മുന്നേറ്റങ്ങള്‍ക്ക് ഇത് വളരെ പ്രധാനമാണ്: അവര്‍ ചൂണ്ടിക്കാട്ടി.

ബോഡി ഗാര്‍ഡ്, ദബാംഗ് തുടങ്ങിയ സിനിമകളുടെ ഉജ്ജ്വല വിജയത്തിനു ശേഷം സല്‍മാന്‍ ഖാന്‍ വിപണിയുടെ പ്രിയപ്പെട്ട താരമാണ്. സല്‍മാന്‍ ഖാനിന്‍റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസ്സഡറായി തെരഞ്ഞെടുക്കുന്നതിന് തങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്നാണെന്ന് സുസുക്കി പറയുന്നു.

ദില്ലി ഓട്ടോ എക്സ്പോയിലാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഹയാട്ടെ ആദ്യമായി അവതരിപ്പിച്ചത്. സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്ന ഒരു ടെലിവിഷന്‍ കമേഴ്സ്യല്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, April 20, 2012, 12:36 [IST]
English summary
Suzuki, the Japanese two wheeler manufacturer is all set to launch its new 110cc motorcycle Hayate in a grand way. It has named Bollywood super star Salman Khan as its brand ambassador.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X