വർഷങ്ങൾക്ക് ശേഷം പഴയ സ്കോർപിയോയിൽ നിന്ന് പുതിയ ലുക്കിലേക്ക്, കൺവേർഷൻ വീഡിയോ വൈറൽ

ടാറ്റ സഫാരി അരങ്ങുവാണിരുന്ന സമയത്താണ് മഹീന്ദ്ര തങ്ങളുടെ സ്കോർപിയോ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. അവതരിപ്പിച്ച അന്ന് മുതൽ ഏതൊരു വാഹന പ്രേമിയുടേയും മനസിൽ കയറിയതാണ് ആ മസ്കുലാർ ലുക്ക്. റോഡുകൾ പിന്നെ സ്കോർപിയോ ഭരിക്കുന്നതാണ് കാണാൻ സാധിച്ചത്. 2002 മുതൽ ഇന്ന് വരെ വിൽപ്പനയ്ക്കും ലുക്കിനും ഒരു കോട്ടവും സംഭവിക്കാതെ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഒരു ആദ്യ മോഡൽ സ്കോർപിയോ പുത്തൻ മോഡലിലേക്ക് മാറ്റിയാൽ എങ്ങനെയുണ്ടാവും.

അത്തരമൊരു കൺവേർഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എങ്ങനെയാണ് പഴയ മോഡൽ പുത്തൻ മോഡലിലേക്ക് മാറ്റിയതെന്നും, എന്തൊക്കെ മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയെന്നും വിശദമായി തന്നെ ഒന്ന് നോക്കിയാലോ. 2003 മോഡലും ഇപ്പോഴത്തെ പുത്തൻ സ്കോർപിയോ ക്ലാസിക് മോഡലിനിടയിൽ ചില ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ കമ്പനി അവതരിപ്പിച്ചിരുന്നു.

2003 മോഡൽ സ്കോർപിയോ പിതാവിനൊപ്പം ഡെലിവറി വാങ്ങിയ വ്യക്തി ഇന്ന് വർഷങ്ങൾക്ക് ശേഷം പുത്തൻ സ്കോർപിയോ ക്ലാസിക്ക് മോഡലിലേക്ക് കൺവേർട്ട് ചെയ്ത വാഹനം ഡെലിവറി ചെയ്യുമ്പോഴും അദ്ദേഹം കൂടെയുണ്ടായിരുന്നു. പഴയ വാഹനങ്ങൾ പ്രത്യേകിച്ച് 20 വർഷങ്ങൾക്ക് മുകളിലുളള ഒരു വാഹനത്തിന് വേണ്ടി പണം മുടക്കാൻ ആർക്കും താൽപ്പര്യമില്ല പക്ഷേ വാഹനത്തോട് അത്രയും കമ്പനമുളളവർക്ക് അതൊരു നഷ്ടമായി തോന്നില്ല.

കാരണം ഒരു വാഹനം എന്ന് പറഞ്ഞാൽ അത് പലർക്കും ഒരുപാട് ഓർമകളും അനുഭവങ്ങളും നിറഞ്ഞതായിരിക്കും. അത് പലർക്കും മനസിലാവില്ല. എസ്‌യുവിയുടെ മുമ്പത്തെ പതിപ്പ് വീഡിയോയിൽ കാണിക്കുന്നു, അത് സിൽവർ കളറിൽ പൂർത്തിയാക്കിയ ഒന്നാം തലമുറ സ്‌കോർപ്പിയോ ആണ് കാണുന്നത്. എസ്‌യുവിയിൽ എന്താണ് ചെയ്യേണ്ടത് എന്നതിൻ്റെ ഒരു ഹ്രസ്വ അവലോകനം അദ്ദേഹം കാണിക്കുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും കാർ ഇപ്പോഴും സുഗമമായി ഓടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.

വീഡിയോ പിന്നീട് മുഴുവൻ കൺവേർഷൻ പ്രക്രിയയും കാണിക്കുന്നുണ്ട്, ഓട്ടോറൗണ്ടേഴ്സിലെ ടീം എത്ര ശ്രദ്ധയോടെയാണ് കാറുകൾ കൈകാര്യം ചെയ്യുന്നതെന്ന് വീഡിയോ കാണുമ്പോൾ പെട്ടെന്ന് മനസിലാകും. ബോണറ്റ്, ബമ്പറുകൾ, ഫെൻഡറുകൾ, ലൈറ്റുകൾ, വിൻഡ്ഷീൽഡുകൾ, ബൂട്ട് ഡോർ തുടങ്ങിയ കാറിൻ്റെ പ്രധാന ഭാഗങ്ങൾ രൂപമാറ്റത്തിനായി മാറ്റേണ്ടതുണ്ട്. അതേസമയം പിന്നിൽ ചില ഫാബ്രിക്കേഷൻ ആവശ്യമുണ്ട്, പ്രത്യേകിച്ച് ടെയിൽ ലാമ്പുകൾക്ക്.

കാറിൻ്റെ പെയിൻ്റിംഗ് പ്രക്രിയയും കാണിച്ചിട്ടുണ്ട്. ഒരു പെയിൻ്റ് ബൂത്തിലാണ് ജോലി നടത്തുന്നത്, ഇത് ഒരു നല്ല കാര്യമാണ്. എല്ലാ ഭാഗങ്ങളും വേർപെടുത്തി പ്രത്യേകം പെയിൻ്റ് ചെയ്യാൻ സാധിക്കുന്നതാണ് . കാറിൻ്റെ നിറം വെള്ളിയിൽ നിന്ന് പേൾ വൈറ്റ് എന്ന മനോഹരമായ നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് വശങ്ങളിൽ നിന്നും, ഇത് ഒരു പുതിയ സ്കോർപ്പിയോ ക്ലാസിക്കിനെ പോലെയാണ്. പേൾ വൈറ്റ് നിറം വോൾവോ XC90 ൽ നിന്ന് കടമെടുത്തതാണ്.

കുടുംബത്തിൻ്റെ പ്രതികരണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. എസ്‌യുവിയുടെ വികാരപരമായ മൂല്യത്തെക്കുറിച്ചും തൻ്റെ മകൻ സ്കോർപിയോയെ എങ്ങനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം പരാമർശിക്കുന്നുണ്ട്. അതാണ് ഞാൻ മുൻപ് സൂചിപ്പിച്ചത്, ചില വാഹനങ്ങൾ നമ്മൾക്ക് നൽകുന്ന ചില വികാര മൂല്യങ്ങൾ എന്ന് പറയുന്നത് ഒരിക്കലും അളക്കാൻ സാധിക്കാത്തതാണ്.

സ്കോർപിയോ ക്ലാസിക്ക് മോഡലിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്. ആദ്യത്തേതിന് 11.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, രണ്ടാമത്തേതിന് 15.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. മൂന്ന് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് മോഡൽ ലൈനപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റും മൂന്നാമത്തെ ബെഞ്ച് സീറ്റുമായി 7-സീറ്റർ സെറ്റപ്പ്, മധ്യനിരയിൽ ബെഞ്ച് സീറ്റ് അവസാന നിരയിൽ രണ്ട് ജമ്പ് സീറ്റുകളുമായി 7-സീറ്റർ മോഡൽ, ഒപ്പം മധ്യനിരയിൽ ഒരു ബെഞ്ചും പിന്നിൽ ജമ്പ് സീറ്റുകളുമായി 9-സീറ്റർ സെറ്റപ്പും ലഭ്യമാണ്. സെവൻ സീറ്റർ എസ്‌യുവിക്ക് കരുത്തേകുന്നത് ഒരു പുതിയ 2,184 സിസി, ഫോർ സിലിണ്ടർ, ഡീസൽ എഞ്ചിനാണ്, അത് രണ്ടാം തലമുറ ഥാറിൽ അരങ്ങേറുകയും ബേസ്-സ്പെക്ക് സ്‌കോർപിയോ-N -ൽ ഉൾപ്പടെ ഓഫർ ചെയ്യുകയും ചെയ്യുന്നു.

ഈ യൂണിറ്റ് പുതിയ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ എഞ്ചിൻ യൂണിറ്റ് 132 PS പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്നു. നിങ്ങളുടെ കൈവശം ഇതുപോലെ പഴക്കം ചെന്ന വാഹനങ്ങൾ പുത്തൻ മോഡലിലേക്ക് കൺവേർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾ മാറ്റിയിട്ടുണ്ടോ, എങ്കിൽ കമൻ്റ് ബോക്സിൽ നിങ്ങളുടെ അനുഭവം തീർച്ചയായും കമൻ്റ് ചെയ്യാൻ മറക്കരുതേ.

More from DriveSpark

Article Published On: Thursday, April 11, 2024, 11:55 [IST]
English summary
2002 first gen scorpio converted to new gen model modification video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X