ഹ്യൂണ്ടായ് ജെനെസിസ് സെഡാന്‍ ഡ്രൈവറില്ലാതെ
നിരവധി കാര്‍നിര്‍മാതാക്കള്‍ സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഗൂഗിള്‍ ഈയിടെ ഒരെണ്ണം പ്രദര്‍ശിപ്പിക്കുകയും (ഇതുവഴി പോയാല്‍ വായിക്കാം) ചെയ്തിരുന്നു. കൊറിയന്‍ കാര്‍ നിര്‍മാതാവായ ഹ്യൂണ്ടായിയും ഈ വഴിക്ക് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അവരുടെ ഏക ആഡംബരക്കാറായ ജെനെസിസിലാണ് ഓട്ടോണമസ് സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളത്.
തങ്ങള്‍ വികസിപ്പിച്ചെടുത്ത സിസ്റ്റത്തിന്റെ മികവ് പ്രദര്‍ശിപ്പിക്കാന്‍ ഹ്യൂണ്ടായ് ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഹ്യൂണ്ടായിയുടെ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ലേന്‍ കീപ്പിങ് അസിസ്റ്റ്, ഉന്നത സാങ്കേതികതയില്‍ നിര്‍മിച്ച ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുടെ പ്രദര്‍ശനം കൂടിയാണിത്. പ്രഫഷണല്‍ സ്റ്റണ്ട് ഡ്രൈവര്‍മാരെയാണ് ഈ പരസ്യത്തിനായി ഹ്യൂണ്ടായ് ഉപയോഗപ്പെടുത്തിയത്. വാഹനങ്ങളിലെ സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ ഓട്ടോണമസ് സാങ്കേതികതകള്‍ എത്രമാത്രം ഉപയോഗപ്പെടുമെന്നത് ഇവിടെ കണ്ടറിയാം.


Click it and Unblock the Notifications








