യൗവ്വനം തിരികെ പിടിച്ച് ആൾട്ടോ; 2015-2022 മേക്കോവർ അപാരം

ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി കാറായി അറിയപ്പെടുന്ന ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ 800. വർഷങ്ങളായി, ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഈ മോഡലിന്റെ ദശലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ കുട്ടി ഹാച്ച്ബാക്ക് "ജനങ്ങളുടെ കാർ" എന്ന് നിലയിൽ അറിയപ്പെടുന്നു, കൂടാതെ രാജ്യത്തെ ലക്ഷക്കണക്കിന് വീടുകളിലേയും അങ്കമാണ്.

പലതരത്തിൽ മോഡിഫൈ ചെയ്തതും കസ്റ്റമൈസ് ചെയ്തതുമായ ആൾട്ടോ 800 -ന്റെ പതിപ്പുകൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്. അടുത്തിടെ, 2015 മാരുതി സുസുക്കി ആൾട്ടോ 800 നവീകരിച്ച് 2022 മോഡലിലേക്ക് രൂപമാറ്റം വരുത്തുന്ന ഒരു വീഡിയോ ഓൺലൈനിൽ കാണാനിടയായി. ആകർഷകമായ ഈ വീഡിയോയിൽ, ഓടി തളർന്ന, പഴയ മോഡൽ 2022 -ലെ പുതിയ ലുക്കിലേക്ക് പൂർണ്ണമായ ഒരു രൂപമാറ്റത്തിന് വിധേയമാകുന്നത് നമുക്ക് കാണാം, പുത്തൻ പെയിന്റും വാഹനത്തിന് നൽകുന്നുണ്ട്.

യൗവ്വനം തിരികെ പിടിച്ച് ആൾട്ടോ; 2015-2022 മേക്കോവർ അപാരം

മാരുതി സുസുക്കി ആൾട്ടോ 800 -ന്റെ 2015 മോഡലിൽ നിന്ന് 2022 മോഡലിലേക്കുള്ള പരിവർത്തനത്തിന്റെ വീഡിയോ ഓട്ടോബോട്ട്സ് എന്ന യൂട്യൂബ് ചാനലാണ് പങ്കിട്ടിരിക്കുന്നത്. പൂർണ്ണമായ മുഖം മിനുക്കലിനും റീ പെയിന്റിംഗിനുമായിട്ടാണ് ഈ ആൾട്ടോ തങ്ങളുടെ ഷോപ്പിൽ എത്തിയെന്ന് സൂചിപ്പിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

പുതിയ ഫ്രണ്ട് ബമ്പർ, ഹെഡ്‌ലൈറ്റുകൾ, ഗ്രില്ല്, ബോണറ്റ്, ഫെൻഡറുകൾ എന്നിവയുൾപ്പെടെ പൂർണ്ണമായ മേക്ക് ഓവർ കാറിന് ലഭിക്കുന്നു. മാത്രമല്ല, വൻതോതിൽ കേടുപാടുകൾ സംഭവിച്ച റിയർ ബമ്പറിന് പകരം പുതിയതും സ്ഥാപിക്കുന്നു. തുടർന്ന്, 2017 സ്‌കോഡ സൂപ്പർബിന്റെ മെറ്റാലിക് ബ്രൗൺ ഷെയ്ഡിലാണ് കാർ പൂർണ്ണമായും പെയിന്റ് ചെയ്തിരിക്കുന്നത്. ഷോപ്പിലെ സാങ്കേതിക വിദഗ്ദർ കാർ ഡിസ്അസംബ്ലിംഗ് ചെയ്യുന്നതും, വിദഗ്ധമായി എല്ലാ ഡെന്റുകളും നിവർത്തുകയും അതിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കുകയും ചെയ്യുന്നു.

യൗവ്വനം തിരികെ പിടിച്ച് ആൾട്ടോ; 2015-2022 മേക്കോവർ അപാരം

ഡന്റുകൾ നിവർത്തിയതിന് ശേഷം, കാറിനെ ബോഡി ഷെൽ മാത്രമായി അസംബിൾ ചെയ്തിട്ട് വളരെ ശ്രദ്ധാപൂർവ്വം പ്രൈമർ അപ്ലൈ ചെയ്യുന്നു. പ്രൈമർ അടിച്ചതിന് ശേഷം, കാറി ഒരു പുതിയ പെയിന്റ് നൽകുന്നു, വാഹനത്തിന്റെ രൂപവും ലുക്സും പുനരുജ്ജീവിപ്പിക്കാൻ ഇത് വളരെ അധികം സഹായകമാവുന്നു.

പെയിൻറ് ബൂത്തിൽ നിന്ന് കാർ പുറത്തു വന്നതിനു ശേഷം, സാങ്കേതിക വിദഗ്ധർ ബാക്കി പാർട്സുകൾ വീണ്ടും അസംബിൾ ചെയ്യുകയും മിനുസമാർന്ന ഫിനിഷിംഗിന് വെറ്റ് സാൻഡിംഗ് പ്രക്രിയ നടത്തുകയും ചെയ്യുന്നു. പുതിയ ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, മറ്റ് ആക്‌സസറികൾ എന്നിവ ഉപയോഗിച്ച് കാറിന് പുതിയ 2022 മോഡലിന്റെ ഫ്രണ്ട് ഫാസിയ സമ്മാനിക്കുന്നു. ആദ്യം ഉണ്ടായിരുന്ന അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ കാർ ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നതായി കാണാം.

യൗവ്വനം തിരികെ പിടിച്ച് ആൾട്ടോ; 2015-2022 മേക്കോവർ അപാരം

മുമ്പ് സൂചിപ്പിച്ചതുപോലെ, മാരുതി സുസുക്കി ആൾട്ടോ 800 ഇന്ത്യയിലെ ഏറ്റവും മികച്ചതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ ചെറുകാറുകളിലൊന്ന് എന്ന നിലയിൽ ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. യഥാർത്ഥ മാരുതി 800 -ന്റെ ആധുനിക പിൻഗാമിയായി 2000 -ലാണ് മാരുതി സുസുക്കി ഇതിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്.

രാജ്യത്തെ എൻട്രി ലെവൽ കാർ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു മോഡലാണിത് എന്ന് നിസംശയം പറയാം. താങ്ങാനാവുന്ന വില, വിശ്വാസ്യത, ഇന്ധനക്ഷമത എന്നിവയുടെ പര്യായമായി മാറി ഒരു നെയിപ്ലേറ്റാണ് ആൾട്ടോ 800, ഇത് ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ ഇഷ്ടപ്പെട്ട ചോയിസായി മാറിയതും ഇതുകൊണ്ടൊക്കെയാണ്. വാഹനത്തിന്റെ കോം‌പാക്ട് ഡിസൈൻ, കുറഞ്ഞ മെയിന്റനൻസ്, വ്യാപകമായ സർവ്വീസ് ശൃംഖല എന്നിവ നഗരങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലേയും സമാനതകളില്ലാത്ത ജനപ്രീതിയിൽ നിർണായക പങ്ക് വഹിച്ചു.

യൗവ്വനം തിരികെ പിടിച്ച് ആൾട്ടോ; 2015-2022 മേക്കോവർ അപാരം

ഇന്ത്യയിൽ കാർ ഓണർഷിപ്പ് വിപുലപ്പെടുത്തുന്നതിലും ബജറ്റിന് അനുയോജ്യവും പ്രായോഗികവുമായ ഗതാഗത മാർഗ്ഗങ്ങളിലൂടെ മിഡിൽ ക്ലാസ് കുടുംബങ്ങളെ ശാക്തീകരിക്കുന്നതിലും കുഞ്ഞൻ കാർ നിർണായക പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ വാഹന വ്യവസായത്തിന്റെ വളർച്ചയുടെയും പരിവർത്തനത്തിന്റെയും പ്രതീകമെന്ന നിലയിൽ, മാരുതി സുസുക്കി ആൾട്ടോ 800, രാജ്യത്തെ വാഹന രംഗത്തെ ചെറുകാറുകളുടെ നിലനിൽക്കുന്ന പൈതൃകത്തിന്റെ തെളിവായി ഇന്നും തുടരുന്നു.

More from DriveSpark

Article Published On: Monday, July 24, 2023, 8:30 [IST]
English summary
2015 model maruti alto 800 converted to 2022 version
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X