ബാജ 2016- എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കുള്ള ടാലെന്റ് ഹണ്ട്
ഒരാഴ്ച നീണ്ടു നിന്ന ഒമ്പതാമത് ബാജ എസ്എഇ ഇന്ത്യ എന്റുറൻസ് റാലിക്ക് ഇൻഡോറിൽ സമാപനം. എൻജിനിയറിംഗ് പ്രതിഭകളെ കണ്ടെത്താൻ എസ്എഇ-യുടെ (Socierty Of Automobile Enginering) നേതൃത്വത്തിൽ നടത്തിയ ഇന്റർ-കോളേജിയേറ്റ് ഇവാന്റാണ് ബാജ. മഹീന്ദ്രയാണ് ഈ ഇവന്റിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് കഴിവ് തെളിയിക്കാനും വെല്ലുവിളികൾ സ്വീകരിച്ച് കൊണ്ട് ജീവിത്തിൽ പുത്തൻ അനുഭവങ്ങൾ ആർജ്ജിക്കാനുമുള്ള ഒരു വേദി ഒരുക്കി കൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

379 കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കാനായി എത്തിയത്. അതിൽ 179 ടീമുകളാണ് ഫിനാലെയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത്. 1000പോയിന്റുകളുടെ അടിസ്ഥാനത്തിൽ ജൂറിയാണ് ഫിനാലെ വിജയികളെ തിരഞ്ഞെടുത്തത്. ഈ ആയിരം പോയിന്റിൽ 600 പോയിന്റ് എന്റ്വറൻസ് റണ്ണിനും ബാക്കിയുള്ള 400 പോയിന്റ് സ്റ്റാറ്റിക് & ഡൈനാമിക് ഇവന്റുകൾക്കുമായി വീതിച്ചിരിക്കുന്നു. ഹിൽ ക്ലൈബ് എബിലിറ്റി, സസ്പെൻഷൻ സെറ്റ്അപ്, വാഹനത്തിന്റെ ആക്സിലറേഷൻ എന്നിവയ്ക്ക് 75 പോയിന്റുകൾ വീതം നൽകിയാണ് വിലയിരുത്തിയത്.

ഒന്നാം സ്ഥാനം നൽകി ബാജ 2016 വിജയികളായി പ്രഖ്യാപിച്ചത് കോളേജ് ഓഫ് എൻജിനിയറിംഗ് പൂനെയാണ്. രണ്ടാം സ്ഥാനത്തിനർഹമായത് അലാർഡ് കോളേജ് ഓഫ് എൻജിനിയറിംഗ് പൂനെയാണ്. എസ്ആർഎം യൂണിവേഴ്സിറ്റി ചെന്നൈ മൂന്നാം സ്ഥാനത്തിന് അർഹരായി.
ഓട്ടോ എക്സ്പേർട്ടുകളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും പറ്റിയ പ്ലാറ്റാഫോമാണിതെന്നും, സാഹസികതയ്ക്ക് അപ്പുറം വിദ്യാർത്ഥികളുടെ ലീഡർഷിപ്പ് സ്‌കിൽ, പ്രാക്ടിക്കൽ-തിയററ്റിക്കൽ ക്നോളജ് എന്നിവ വിലയിരുത്താനുള്ള വേദിയൊരുക്കൽ കൂടിയാണിതെന്നും ബാജ ഇവന്റിനെ കുറിച്ച് സംസാരിച്ച് കൊണ്ട് ബാജ എസ്എഇ ഇന്ത്യയുടെ കൺവീനർ ഡോ.സുധീർ ഗുപ്ത വ്യക്തമാക്കി. ഓട്ടോമോബൈൽ വിദ്യാർത്ഥികൾക്ക് കഴിവ് തെളിക്കാനുള്ള ഒരു വേദിയാണ് എസ്എഇ ഇന്ത്യയും മഹീന്ദ്രയും ചേർന്നൊരുക്കിയത്.


Click it and Unblock the Notifications











































































