2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശനത്തിന്റെ 15-ാം പതിപ്പായ ഓട്ടോ എക്സ്പോ 2020 ഫെബ്രുവരി 7-12 വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്സ്പോ മാർട്ടിൽ നടക്കും. ദ്വിവത്സര ഓട്ടോമോട്ടീവ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് 2020 ഫെബ്രുവരി 6 നാണ്.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ACMA), കോൺ‌ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓട്ടോ എക്സ്പോ 2020, ഇന്ത്യയിലെ വാഹന വിപണിയുടെ മികച്ച പ്രദർശനമായിരിക്കും.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

15-ാം ഓട്ടോ എക്സ്പോയുടെ തീം ‘എക്സ്പ്ളോർ ദി വേൾഡ് ഓഫ് ഫ്യൂച്ചർ മൊബിലിറ്റി' എന്നതാണ്. തീം സൂചിപ്പിക്കുന്നത് പോലെ, ഓട്ടോ എക്‌സ്‌പോ 2020 ഭാവി തലമുറയിലെ വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

മലിനീകരണ വിമുക്തവും, സുരക്ഷിതം, കണക്റ്റഡുമായ ഗതാഗത മാർഗ്ഗങ്ങൾ ഇവ പ്രദാനം ചെയ്യുന്നു. ഇതിനർത്ഥം നമുക്ക് ധാരാളം ഇവികൾ, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ, വിപ്ലവകരമായ സാങ്കേതികവിദ്യകൾ എന്നിവ ഇത്തവണ കാണാൻ കഴിയും എന്നാണ്.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

ഇതിനുപുറമെ, വിവിധ ശ്രേണികളിലായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഓട്ടോമോട്ടീവ് ബ്രാൻഡുകളുടെ ഒന്നിലധികം ആവേശകരമായ ലോഞ്ചുകൾ, അനാവരണങ്ങൾ, വാഹനങ്ങളുടെ പ്രദർശനം എന്നിവയ്ക്കുള്ള വേദിയായി ഓട്ടോ എക്‌സ്‌പോ 2020 മാറും.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

ഇവയിൽ നല്ലൊരു ഭാഗം ബി‌എസ് VI-കംപ്ലയിന്റ് മാസ്-മാർക്കറ്റ് പാസഞ്ചർ വാഹനങ്ങളായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പുകൾ ദ്വിവത്സര പരിപാടിയുടെ അവിഭാജ്യ ഘടകമായി മാറും.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

എന്റർപ്രൈസ് ഡേ, ഗുഡ്‌വിൽ ഡേ, ഫാമിലി ഡേ, വിമൻ പവർ ഡേ, ഗ്രീൻ ഡേ, ഡ്രൈവിംഗ് എക്സ്പീരിയൻസ് ഡേ എന്നിങ്ങനെ ആറ് ദിവസങ്ങളിലായി ആറ് പ്രത്യേക ആശയങ്ങൾ അനുസരിച്ചാവും ഓട്ടോ എക്‌സ്‌പോ 2020 നടക്കുക.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത്തവണത്തെ പ്രോഗ്രാം ഓട്ടോമോട്ടീവ് ഉൽ‌പ്പന്നങ്ങളുടെയും ഘടകങ്ങളുടെയും വെറുമൊരു ഡിസ്പ്ലേ മാത്രമല്ല എന്ന് ചുരുക്കം.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

രാജ്യത്തിന്റെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ വാഹന വ്യവസായം ഏറ്റവും മികച്ച പരിശ്രമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് SIAM പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

ഇലക്ട്രിക് മൊബിലിറ്റി, ടെക്നോളജി ഇൻഫ്യൂഷൻ, സുരക്ഷ എന്നിങ്ങനെയുള്ള ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്ന വാഹന വിപണിയുടെ ഭാവി പ്രവണതകൾ ഓട്ടോ എക്സ്പോ 2020 പ്രദർശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

ഓട്ടോ എക്‌സ്‌പോ 2020 സന്ദർശകർക്കായി ഒരു പുതിയ മാനം തുറക്കുമെന്നും ‘എക്സ്പ്ളോർ ദി വേൾഡ് ഓഫ് ഫ്യൂച്ചർ മൊബിലിറ്റി' എന്ന തീം ഉൾക്കൊള്ളാൻ അനുവദിക്കുമെന്നും മഹീന്ദ്ര ഓട്ടോമോട്ടീവ് പ്രസിഡന്റ് കൂടിയായ വഗേരയ്ക്ക് ആത്മവിശ്വാസമുണ്ട്.

Most Read: ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

നേരത്തെ സൂചിപ്പിച്ചതുപോലെ, 2020 ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി 6 -ന് തിരശ്ശീല ഉയരും. ഏഴാം തീയതി (എന്റർപ്രൈസ് ദിനം) രാവിലെ 11 മുതൽ വൈകുന്നേരം 7 വരെ സന്ദർശകർക്കായി ഇത് തുറന്നിരിക്കും.

Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

8 മുതൽ 12 വരെ പൊതു സന്ദർശന ദിവസമായിരിക്കും, ഈ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8 വരെ എക്സ്പോ തുറന്നിരിക്കുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

2020 ഓട്ടോ എക്സ്പോയുടെ തീം വെളിപ്പെടുത്തി

2,35,000 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പ്രദർശന മൈതാനത്ത് 51,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഇൻഡോർ ഏരിയയുംമുണ്ട്. ഷോയിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് മൈഷോ, മൈതാനത്ത് അല്ലെങ്കിൽ ഡെൽഹി NCR -ലെ തെരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
2020 Auto Expo theme revealed. Read more Malayalam.
Story first published: Monday, December 23, 2019, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X