ആർക്കാണ് ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തത്! പഴമയിൽ നിന്ന് 2024 മോഡൽ ക്രെറ്റയിലേക്ക് ഒരു പകർന്നാട്ടം, വീഡിയോ വൈറൽ
എസ്യുവികൾക്കിടയിൽ വലിയ ഫാൻ ബേസുളള ഒരു മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ ഓരോ പുതിയ മുഖവുമായി വരുമ്പോഴും ജനങ്ങളുടെ മനസിലെ ഇഷ്ടം കൂടിയിട്ടേ ഉളളു. 2024 മോഡൽ അവതരിപ്പിച്ചപ്പോൾ തന്നെ അകത്തും പുറത്തുമായി നിരവധി മാറ്റങ്ങളുമായിട്ടാണ് എത്തിയത്. ഇപ്പോഴിതാ 2020 മോഡൽ ക്രെറ്റ 2024 മോഡലിലേക്ക് കൺവേർട്ട് ചെയ്തിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. വിശദാംശങ്ങൾ അറിയാനായി തുടർന്ന് വായിക്കാൻ മറക്കരുതേ.
Her Garage എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ ഷെയർഡ ചെയ്തിരിക്കുന്നത്. എസ്യുവിയുടെ ഫ്രണ്ട് പ്രൊഫൈലിൽ വരുത്തിയ മാറ്റങ്ങളിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ബമ്പറും ബോണറ്റും ഉൾപ്പെടെ മുൻവശത്തെ മുഴുവൻ പ്രൊഫൈലും മാറ്റിയിട്ടുണ്ട്. കണക്റ്റുചെയ്ത ഡിആർഎല്ലിനൊപ്പം ബ്ലാക്ക് ക്രോം പാരാമെട്രിക് ഗ്രില്ലും കാറിൽ പുതിയതായി ചേർത്തിട്ടുണ്ട്.

2024 ക്രെറ്റയുടെ ഹെഡ്ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, ഗ്രേ സ്കിഡ് പ്ലേറ്റ് എന്നിവയും മറ്റ് കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെടുന്നവയാണ്. കാറിൻ്റെ ഫെൻഡറുകൾ സ്റ്റോക്ക് തന്നെയാണ്. സൈഡ് പ്രൊഫൈലിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, എന്നാൽ കാറിൻ്റെ അലോയ് വീലുകൾ മാറ്റുമെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. പിൻഭാഗത്തും ഒന്നിലധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ടെയിൽ ഗേറ്റ്, ലൈറ്റുകൾ, സ്പോയിലർ, ബമ്പർ എന്നിവ മോഡിഫൈ ചെയ്തിട്ടുണ്ട്. റിയർ വൈപ്പർ, വാഷർ, ഡീഫോഗർ എന്നിവയ്ക്കൊപ്പം പിൻ വിൻഡ്ഷീൽഡും മാറ്റിയിട്ടുണ്ട്.
ഹ്യുണ്ടായിയിൽ നിന്നുളള ഒറിജിനൽ പാർട്സ് തന്നെയാണ് കൺവേർഷന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വീഡിയോയിൽ പരാമർശിക്കുന്നത്.അത് പോലെ തന്നെ വാഹനത്തിൻ്റെ എക്സ്റ്റീരിയർ ഭാഗങ്ങൾ ബേസ് കോട്ടിലാണ് വരുന്നത് കൊണ്ട് പെയിൻ്റ് ചെയ്യേണ്ടതായിട്ടുണ്ട്. കൺവേർഷൻ നടത്താൻ ഏകദേശം 4 മുതൽ 5 ദിവസം വരെയാണ് എടുത്തിരിക്കുന്നത്.

എന്നാൽ വാഹനത്തിൻ്റെ ഇൻറ്റീരിയർ പുത്തൻ ഫെയ്സ്ലിഫ്റ്റ് മോഡലിലേക്ക് മാറ്റിയിട്ടില്ല എന്നതാണ് പ്രത്യേകത. വാഹനം പൂർണമായും പുതിയ മോഡലിലേക്ക് മാറ്റാൻ വലിയ താമസമില്ല എന്നാണ് അറിയിക്കുന്നത്. എന്തായാലും ഇതുവരെ വാഹനം കൺവേർട്ട് ചെയ്യാൻ ഉടമയ്ക്ക് രണ്ട് ലക്ഷം രൂപയോളം ചിലവായിട്ടുണ്ട് എന്നാണ് വീഡിയോയിൽ പങ്കിടുന്ന വിവരത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
പുത്തൻ 2024 ക്രെറ്റയുടെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ പഴയതലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, വൻതോതിൽ പരിഷ്കരിച്ച ഹ്യുണ്ടായി ക്രെറ്റയ്ക്ക് അകത്തും പുറത്തും ഒട്ടനവധി അപ്ഡേറ്റുകളും മാറ്റങ്ങളും ലഭിക്കുന്നു, കൂടാതെ വാഹനത്തിനുള്ളിലം ഫീച്ചർ ലിസ്റ്റ് മുമ്പത്തേക്കാൾ വിപുലമാക്കിയിട്ടുമുണ്ട്. പുതുതായി ലോഞ്ച് ചെയ്ത ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഇന്ത്യൻ വിപണിയിൽ ലഭിച്ച സ്വീകരണം വളരെ ശ്രദ്ധേയമായി. മൊത്തം ബുക്കിംഗിൻ്റെ 71 ശതമാനവും സൺറൂഫുള്ള മോഡലുകൾക്കാണ് ലഭിച്ചിരിക്കുന്നത്, കൂടാതെ ഇതിൽ 52 ശതമാനം വരെ കണക്റ്റഡ് കാർ വേരിയന്റുകളും ഉൾപ്പെടുന്നു.

ഏറ്റവും പുതിയ 2024 ഹ്യുണ്ടായി ക്രെറ്റ, പ്രധാന ജോയിന്റുകളിൽ സ്ട്രക്ച്ചറൽ റീഎൻഫോവ്സ്മെന്റും, നൂതനവും ഹൈ സ്ട്രെംഗ്ത്ത് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ശക്തമായ ബോഡി സ്ട്രക്ച്ചർ പ്രദാനം ചെയ്യുന്ന എക്സോസ്കെലിറ്റണോടുകൂടിയ സെൻസസ് സ്പോർട്ടിനെസ് ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാണ്. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളുമായി വരുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളും ഇതോടൊപ്പം ലഭ്യമാണ്.
സ്റ്റാൻഡേർഡായി, മിഡ് സൈസ് എസ്യുവിയിൽ ആറ് എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും മൂന്ന് പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെൻ്റ് (VSM), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ TPMS ഹൈലൈൻ, ഡ്രൈവർ ആങ്കർ പ്രീറ്റെൻഷനറിനൊപ്പം ഫ്രണ്ട് സീറ്റ്ബെൽറ്റ് പ്രീറ്റെൻഷനർ എന്നിവയും വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








