സുരക്ഷ ഗംഭീരം തന്നെ; പുത്തൻ വെർണയും ബുളളറ്റും കൂട്ടിയിടിച്ചു
വാഹനപ്രേമികൾ ഏറ്രവും കൂടുതൽ കാത്തിരുന്ന മോഡലായിരുന്നു ഹ്യുണ്ടായിയുടെ വെർണ. അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിക്കുകയും അത് പോലെ തന്നെ രാജ്യത്തെ എല്ലാ ഷോറൂമുകളിലേക്കും വാഹനം എത്തിക്കുവാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. വാഹനത്തിൻ്റെ ടെസ്റ്റ് ഡ്രൈവ് ആരംഭിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഹ്യുണ്ടായി വെർണയുടെ ആദ്യത്തെ അപകടത്തിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഷോറൂമിൽ നിന്ന് വാഹനം പുറത്ത് ഇറക്കി ഓടിച്ചു കൊണ്ട് വരുമ്പോഴായിരുന്നു അപകടം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ റോയൽ എൻഫീൽഡ് ബുളളറ്റിൽ അമിത വേഗത്തിൽ വന്ന് ഹ്യുണ്ടായി വെർണയുടെ മുൻഭാഗത്തേക്ക് ഇടിക്കുകയായിരുന്നു. വെർണ യു ടേൺ എടുത്തു കൊണ്ടിരുന്നപ്പോഴാണ് ഇടിച്ചത്.

ബുളളറ്റ് ഏകദേശം 80 കിലോമീറ്റർ വേഗതിലായിരുന്നു എന്നാണ് കണ്ട് നിന്നവർ പറയുന്നത്. അത് മാത്രമല്ല ബുളളറ്റിൽ സഞ്ചരിച്ചിരുന്നവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നു ദൃക്സാക്ഷികൾ പറയുന്നുണ്ട്. ഹ്യുണ്ടായി വെർണയ്ക്ക് നല്ല രീതിയിൽ തന്നെ അപകടം സംഭവിച്ചിട്ടുണ്ട്. കാറിൻ്റെ മുൻവശം അതായത് ബംബർ പൂർണമായും നശിച്ചു എന്ന് വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും
ഹ്യുണ്ടായി വെർണയിൽ ഇടിച്ച റോയൽ എൻഫീൽഡ് ബുളളറ്റിൻ്റെ ഫ്രണ്ട് ഷാസി വളയുകയും നിരവധി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകടം സംഭവിച്ചപ്പോൾ ബുളളറ്റിൽ നിന്ന് രണ്ട് പേരും തെറിച്ചു വീഴുകയായിരുന്നു. അവകരെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. അതോടൊപ്പം തന്നെ കാറിൽ സഞ്ചരിച്ചിരുന്ന ആർക്കും ഒരു പരിക്കും ഉണ്ടായില്ല.

വാഹനത്തിൻ്റെ സുരക്ഷാ ഫീച്ചറുകൾ വളരെ മികച്ചത് തന്നെയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഫോർവേഡ് കൊളിഷൻ വാണിംഗ്, ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, സേഫ് എക്സിറ്റ് വാണിംഗ്, സ്‌റ്റോപ്പ് ആന്റ് ഗോ സ്മാർട്ട് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളോടെ വരുന്ന പുതിയ സ്മാർട്ട്‌സെൻസ് ലെവൽ 2 ADAS സിസ്റ്റമാണിത്.
ഇതിനു പുറമെ 6 എയർബാഗുകൾ, 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, എബിഎസ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, കീലെസ് എൻട്രി, ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ എന്നീ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഫ്രണ്ട് വെന്റിലേറ്റഡ്, ഹീറ്റഡ് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്മാർട്ട് കീ, ബോസ് 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ഇൻ-ബിൽറ്റ് നാവിഗേഷൻ എന്നിവയെല്ലാമാണ് വെർണയുടെ മറ്റ് സവിശേഷതകൾ.
10.90 ലക്ഷം രൂപ മുതൽ 17.38 ലക്ഷം രൂപ വരെയാണ് വെർണയുടെ വില. ഡീസൽ എഞ്ചിന്റെ അഭാവം മറയ്ക്കാനായി പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് 2023 മോഡൽ ഹ്യുണ്ടായി വെർണ ഒരുങ്ങിയിരിക്കുന്നത്. മാനുവൽ, ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ വരുന്ന ഇതിന് 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
ഇതിനെല്ലാം പുറമേ 1.5 ലിറ്റർ NA പെട്രോളും കാറിൽ തെരഞ്ഞെടുക്കാമെന്നതാണ് പ്രത്യേകത. ഇത് 113 bhp പവറിൽ 144 torque ആണ് നൽകുന്നത്. നാച്ചുറലി ആസ്‌പിറേറ്റഡ് യൂണിറ്റിന്റെ ഗിയർബോക്‌സ് നിരയിൽ മാനുവൽ, സിവിടി യൂണിറ്റുകളാണ് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്. സിറ്റിയുമായി നേരിട്ട് മുട്ടുന്ന പുതുപുത്തൻ ഹ്യുണ്ടായി വെർണയിൽ ADAS ലെവൽ 2 പോലുള്ള കിടിലൻ സുരക്ഷാ ഫീച്ചറുകളും കോർത്തിണക്കിയിട്ടുണ്ട്.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് വലിപ്പമുള്ളതാണ്. ഹോം ടു കാർ അലക്‌സയും ഹിന്ദിയിലും ഇംഗ്ലീഷിലും ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റും ഉൾപ്പെടുന്ന കണക്‌റ്റഡ് കാർ ഫീച്ചറുകളുള്ള ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സിസ്റ്റവും വെർണയിൽ സംയോജിപ്പിച്ചിട്ടുണ്ട്. EX, S, SX, SX(O) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മിഡ്-സൈസ് സെഡാൻ ഒരുങ്ങിയെത്തിയിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുക്കാനും ധാരാളം കളർ ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട് എന്നതാണ് പ്രത്യേകത


Click it and Unblock the Notifications








