ഇതൊന്നും കേരളത്തിലെ ജിംനിയിൽ അനുകരിക്കരുതേ; പക്ഷേ സംഭവം കളറാക്കിയിട്ടുണ്ട്

ജിംനി ഇറങ്ങിയപ്പോൾ മുതൽ ആളുകൾ നെക്സ ഷോറൂമുകളിലേക്ക് ഇരച്ചെത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നല്ലതും ചീത്തയുമായ ഒരുപാട് പ്രതികരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് വിജയകരമായി നിരത്തിലിറങ്ങുകയാണ് മാരുതി സുസുക്കിയുടെ ഓഫ്റോഡറായ ജിംനി. മഹീന്ദ്ര ഥാറുമായിട്ടാണ് പലരും ജിംനിയെ താരതമ്യം ചെയ്യുന്നത്. ഥാറുമായി താരതമ്യം ചെയ്യുമ്പോൾ ജിംനിക്ക് വലിപ്പം കുറവ്, റോഡ് പ്രസൻസ് കുറവ് എന്നൊക്കെ തോന്നിയേക്കാം.

പക്ഷേ ഏതൊരു ഓഫ്റോഡും പുഷ്പം പോലെ കയറി പോകാൻ പ്രാപ്തമാണ് ഈ ഓഫ്റോഡർ എന്ന കാര്യം പലരു മനസിലാക്കുന്നില്ല. 31 ഇഞ്ച് വലിപ്പമുളള ടയറുകൾ ഇട്ടിരിക്കുന്ന രണ്ട് ജിംനിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജിംനിക്ക് ഇതോടെ റോഡ് പ്രസൻസ് കൂടിയെന്നാണ് വീഡിയോയിൽ പറയുന്നത്. വാഹനത്തിൻ്റെ സസ്പെൻഷൻ ഉയർത്തിയിട്ടുമുണ്ട്. ഇത് ശുപാർശ ചെയ്യുന്നില്ല എന്ന് അവതാരകൻ പറയുന്നുണ്ട്.

ഇതൊന്നും കേരളത്തിലെ ജിംനിയിൽ അനുകരിക്കരുതേ; പക്ഷേ സംഭവം കളറാക്കിയിട്ടുണ്ട്

ഫ്രണ്ട് സസ്പെൻഷൻ സ്പ്രിംഗുകളിൽ 2.5 ഇഞ്ച് സ്പെയ്സറുകളും പിൻ സസ്പെൻഷൻ സ്പ്രിംഗുകളിൽ 2 ഇഞ്ച് സ്പെയ്സറുകളും ചേർത്തിട്ടുണ്ട്. അതോടൊപ്പം തന്നെ മുൻവശത്ത്, സ്പ്രിംഗിന്റെ അടിയിൽ 1.8 ഇഞ്ച് റബ്ബർ സ്‌പെയ്‌സറും മുകളിൽ 0.5 ഇഞ്ച് സ്‌പെയ്‌സറും ചേർത്തിട്ടുണ്ട്. രണ്ട് സെറ്റ് ടയറുകളും രണ്ട് കാറുകളിലും സമാനമാണെന്ന് തോന്നുമെങ്കിലും, അവ യഥാർത്ഥത്തിൽ വ്യത്യസ്തമാണ്. രണ്ടും BF ഗുഡ്‌റിച്ച് KO2 ഓൾ-ടെറൈൻ ടയറുകളാണ്, എന്നാൽ ഗ്രേ ജിംനിയിലുള്ളത് 31 ഇഞ്ച് ടയറുകളാണ്. ഈ ടയറുകൾ സ്റ്റോക്ക് വീലിലേക്ക് നന്നായി ഘടിപ്പിക്കാൻ, ഫെൻഡറുകളുടെ മുൻഭാഗവും പിൻഭാഗവും മോഡിഫൈ ചെയ്തിട്ടുണ്ട്.

നിയോൺ ഗ്രീൻ ജിംനിയിൽ 15 ഇഞ്ച് അമേരിക്കൻ റേസിംഗ് അലോയ് വീലുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ഈ ചക്രങ്ങളിൽ 31 ഇഞ്ച് BF ഗുഡ്‌റിച്ച് KO2 ഓൾ-ടെറൈൻ ടയറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ഒരിക്കൽ കൂടി എടുത്തു പറയേണ്ട കാര്യമുണ്ട്, ഇവർ ഇത് ഒരു സെക്കൻഡറി വാഹനമായിട്ടാണ് കരുതിയിരിക്കുന്നത്, പ്രധാനമായും ഓഫ്റോഡിന് വേണ്ടി മാത്രം. ഇത് റോഡിലൂടെ ഓടിച്ചു പോയാൽ ഉദ്യോഗസ്ഥർക്ക് ചാകരയായിരിക്കും.

ഇതൊന്നും കേരളത്തിലെ ജിംനിയിൽ അനുകരിക്കരുതേ; പക്ഷേ സംഭവം കളറാക്കിയിട്ടുണ്ട്

പുതിയ അലോയ് വീലുകൾ വളരെ വലുതാണെങ്കിൽ ബ്രേക്കിംഗ്, സസ്പെൻഷൻ, മറ്റ് മെക്കാനിക്കലുകൾ എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ലോകത്തിലെ ഏറ്റവും പ്രമുഖവും വിജയകരവുമായ ഭാരം കുറഞ്ഞ ഓഫ്-റോഡിംഗ് എസ്‌യുവികളിൽ ഒന്നാണ് ജിംനി. പണ്ടുമുതലേ ഒന്നിലധികം അന്താരാഷ്ട്ര വിപണികളിൽ ഹിറ്റടിച്ച മോഡൽ കൂടിയാണ് ജിംനി. എന്നാൽ അന്താരാഷ്ട്ര തലത്തിൽ നിന്നും വ്യത്യസ്‌തമായി ഇന്ത്യയിൽ കൂടുതൽ പ്രായോഗികമായ 5-ഡോർ പതിപ്പിലാണ് ജിംനി രൂപമെടുത്തിരിക്കുന്നത്.

വേരിയന്റുകൾ അനുസരിച്ച് 12.74 ലക്ഷത്തിൽ തുടങ്ങി 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ്-ഷോറൂം വില. വളരെ സുപരിചിതമായ K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോർ പതിപ്പിന്റെ ഹൃദയം. ഈ എഞ്ചിൻ യൂണിറ്റ് 105 bhp മാക്സ് പവറും 134 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റ് എന്നിവയാണ് ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവിയിൽ നിർമ്മാതാക്കൾ നൽകുന്ന ട്രാൻസ്മിഷൻ ചോയിസുകൾ.

പവർ ഔട്ട്പുട്ടുകൾക്ക് അപ്പുറം വാഹനത്തിന്റെ മാനുവൽ പതിപ്പ് ലിറ്ററിന് 16.94 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് പതിപ്പും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല, ലിറ്ററിന് 16.39 കിലോമീറ്ററാണ് ഇത് നൽകുന്നത്. ഇനി എഞ്ചിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ അല്പം കഠിനമായ ഓഫ്റോഡ് സാഹചര്യങ്ങൾ അനായാസം തരണം ചെയ്യാൻ സഹായിക്കുന്ന സുസുക്കി ഓൾ ഗ്രിപ്പ് പ്രോ സിസ്റ്റവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആവശ്യാനുസരണം ഉപയോഗിക്കാൻ ഫോർവീൽ ഹൈ, ഫോർവീൽ ലോ മോഡുകളും ഇതിലുണ്ട്. ഒരു ടിപ്പിക്കൽ എസ്‌യുവി എന്ന പോലെ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് മാരുതി സുസുക്കി ജിംനിയെ ഒരുക്കിയിരിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിൽ 9.0 ഇഞ്ച് ടച്ച്സ്ക്രീൻ, സ്മാർട്ട് പ്ലേ പ്രോ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ആർക്കമീസ് സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ എഇഡി ഹെഡ്‌ലാമ്പ് വിത്ത് വാഷർ എന്നിങ്ങനെ ലിസ്റ്റ് നീളുന്നു.

More from DriveSpark

Article Published On: Tuesday, October 3, 2023, 12:17 [IST]
English summary
2023 maruti suzuki jimny modified with 31 inch offroad tyre and body lifted
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X