ഫോര്‍മുല-ഇ കാറോട്ട മത്സരവും ഇന്ത്യക്ക് നഷ്ടമായി; കാരണമായത് തെലങ്കാനയിലെ ഭരണമാറ്റമോ?

അടുത്ത കാലത്തായി ഇന്ത്യയില്‍ മോട്ടോസ്‌പോര്‍ട് ഇവന്റുകള്‍ക്ക് പ്രചാരമേറി വരികയാണ്. കഴിഞ്ഞ വര്‍ഷം രാജ്യം ഹൈദരാബാദ് ഇ-ഗ്രാന്‍പ്രീ, മോട്ടോജിപി ഭാരത് എന്നിങ്ങനെ രണ്ട് ആഗോള ഇവന്റുകള്‍ക്ക് ആതിഥ്യമരുളി മോട്ടോസ്‌പോര്‍ട് ഭൂപടത്തില്‍ സാന്നിധ്യമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 2024 ഹൈദരാബാദ് ഗ്രാന്‍ഡ്പ്രീ റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനമെത്തിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് റേസിംഗാണ് ഫോര്‍മുല ഇ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രാജ്യം ആദ്യമായി ഓള്‍-ഇലക്ട്രിക് കാറോട്ട മത്സരത്തിന് വേദിയായത്. തെലങ്കാനയിലെ ഹുസൈന്‍ സാഗര്‍ തടാകത്തിന് ചുറ്റുമുള്ള സ്ട്രീറ്റ് സര്‍ക്ക്യൂട്ടിലായിരുന്നു റേസ്ട്രാക്ക്. എന്നാല്‍ തെലങ്കാനയില്‍ ഭരണമാറ്റം സംഭവിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഇ-ഗ്രാന്‍പ്രീയുടെ 2024 എഡിഷന്‍ റദ്ദാക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

hyderabad formula e race cancelled

ഇത് സ്ഥിരീകരിച്ച് കൊണ്ട് കഴിഞ്ഞ ദിവസം വരാനിരിക്കുന്ന 2024 ഹൈദരാബാദ് ഇ-പ്രിക്‌സ് റദ്ദാക്കിയതായി ഫോര്‍മുല E സംഘാടകര്‍ അറിയിച്ചു. തെലങ്കാനയിലെ പുതിയ സര്‍ക്കാരില്‍ നിന്ന് ഒരു കത്ത് ലഭിച്ച ശേഷം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 2024 ഫെബ്രുവരി 10-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇലക്ട്രിക് കാറോട്ട മത്സരം റദ്ദാക്കിയത്.

തെലങ്കാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (MAUD) 2023 ഒക്ടോബറില്‍ ഒപ്പുവെച്ച ഹോസ്റ്റ് സിറ്റി കരാര്‍ ലംഘനാം നടത്തിയതായാണ് ഫോര്‍മുല E ആരോപിക്കുന്നത്. MAUD-ക്കെതിരെ ഫോര്‍മുല ഇ ഓപറേഷന്‍സ് നിയമനടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ വരവ് അടയാളപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ ഹുസൈന്‍ സാഗര്‍ തടാകത്തിനോട് ചേര്‍ന്നുള്ള ട്രാക്കിലാണ് ഹൈദരാബാദ് ഇ-ഗ്രാന്‍പ്രീയുടെ ഉദ്ഘാടന എഡിഷന്‍ അരങ്ങേറിയത്.

hyderabad formula e race cancelled

തുടര്‍വര്‍ഷങ്ങളിലും നഗരം ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്ന തരത്തില്‍ സര്‍ക്കാറും ഫോര്‍മുല ഇ ഓപറേഷന്‍സും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ആദ്യ ഹൈദരാബാദ് ഇ-പ്രീക്‌സ് വീക്ഷിക്കാനായി 31,000-ത്തിലധികം കാണികള്‍ ഒഴുകിയെത്തിയിരുന്നു. ഇവന്റ് വഴി 84 ദശലക്ഷം ഡോളര്‍ നേടാന്‍ സാധിച്ചതായും ഇത് പ്രദേശത്തിന്റെ വികസനത്തിന് മുതല്‍കൂട്ടാണെന്നും സംഘാടകര്‍ അറിയിച്ചു. ഹൈദരാബാദ് സ്ട്രീറ്റ് സര്‍ക്യൂട്ടിനെ റേസില്‍ പങ്കെടുത്ത ടീമുകളും ഡ്രൈവര്‍മാരും അഭിനന്ദിച്ചു. അതേസമയം അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും സംഘടനാപരമായ പിഴവുകളും മുഴച്ചുനിന്നു.

'ഇന്ത്യയിലെ മോട്ടോര്‍സ്പോര്‍ട്സ് ആരാധകര്‍ അങ്ങേയറ്റം നിരാശരാണ്. മോട്ടോര്‍സ്പോര്‍ട്ട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റേസ് നടത്തുന്നത് രാജ്യത്തിനും നഗരത്തിനും അഭിമാനകരമാണ്. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് അക്ബര്‍ ഇബ്രാഹിമും സംഘവും ഫോര്‍മുല E ഹൈദരാബാദിലേക്ക് തിരികെ കൊണ്ടുവരാന്‍ മികച്ച പിന്തുണ നല്‍കിയരുന്നു. എന്നാല്‍ തെലങ്കാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ അവര്‍ നിരാശരാണ്' ഫോര്‍മുല ഇ കോ-സ്ഥാപകനും ചീഫ് ചാമ്പ്യന്‍ഷിപ്പ് ഓഫീസറുമായ ആല്‍ബെര്‍ട്ടോംഗോ പറഞ്ഞു.

hyderabad formula e race cancelled

സംഘാടക സമിതിയെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഹൈദരാബാദ് ഇ-ഗ്രാന്‍പ്രീ റദ്ദാക്കുമെന്ന് 2023 ഓഗസ്റ്റില്‍ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഒക്‌ടോബറില്‍ പ്രഖ്യാപിച്ച 2024 റേസ് കലണ്ടറിലും നവംബറില്‍ പ്രഖ്യാപിച്ച ഫൈനല്‍ കലണ്ടറിലും ഹൈദരാബാദിനെ ഉള്‍പ്പെടുത്തിയതോടെ ഇവ കെട്ടടങ്ങിയിരുന്നു. എന്നാല്‍ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് സര്‍ക്കാറിനെ താഴെയിറക്കി രേവന്ദ് റെഡ്ഡിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സ്ഥിതി മാറി.

2023-24 ഫോര്‍മുല ഇ സീസണ്‍ ജനുവരി 14-ന് മെക്സിക്കോ ഇ-പ്രിക്സോടെ ആരംഭിക്കും. ഫോര്‍മുല ഇ പത്താം സീസണാണ് ഇക്കുറി നടക്കാന്‍ പോകുന്നത്. പുതിയ തീരുമാനം മോട്ടോസ്‌പോര്‍ട് പ്രേമികളെ നിരാശരാക്കുക മാത്രമല്ല, റേസ് കലണ്ടര്‍ താളംതെറ്റിക്കുകയും ചെയ്യും. റേസിന് ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ തന്നെ കലണ്ടറിലെ വിടവ് നികത്താന്‍ ഫോര്‍മുല ഇ ഒരു ബദല്‍ വേദി പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

hyderabad formula e race cancelled

ഇത് ജനുവരി 26-27 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ദിരിയ ഇ-പ്രിക്സിനും മാര്‍ച്ച് 16-ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സാവോ പോളോ ഇ-പ്രിക്സിനും ഇടയില്‍ രണ്ട് മാസത്തെ ഇടവേള കൊണ്ടുവരും. നടപ്പുസീസണിലെ റേസുകളുടെ എണ്ണം 15 ആയി ചുരുങ്ങുകയും ചെയ്യും. മുമ്പ് ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനും ഇന്ത്യ വേദിയായിരുന്നെങ്കിലും സമാനമായ രീതിയില്‍ പല രാഷ്ട്രീയ, സംഘാടക വിഷയങ്ങള്‍ കൊണ്ട് രാജ്യത്തിന് അത് നഷ്ടമാകുകയായിരുന്നു. അക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ ഹൈദരാബാദ് ഇ-ഗ്രാന്‍ഡ്പ്രീ.

More from DriveSpark

Article Published On: Monday, January 8, 2024, 13:00 [IST]
English summary
2024 hyderabad e prix officially cancelled confirmed by formula e reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X