20 ഇഞ്ച് അലോയ് വീലുമായി മാരുതിയുടെ മൊഞ്ചൻ ഹാച്ച്ബാക്ക്, നോർത്ത് ഇന്ത്യയിൽ സ്വിഫ്റ്റിൻ്റെ മോഡിഫിക്കേഷൻ തുടങ
ഏത് ബ്രാൻഡ് പുതിയ വാഹനങ്ങൾ അവതരിപ്പിച്ചാലും അതിൽ ഒരു ചെറിയ മോഡിഫിക്കേഷൻ ചെയ്തില്ലെങ്കിൽ സമാനാധം കിട്ടാത്തവരാണ് നോർത്ത് ഇന്ത്യയിലെ വാഹനപ്രേമികൾ. മോഡിഫൈ ചെയ്താൽ ആരും നോക്കിപോകുന്ന മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. പുതിയ തലമുറ മോഡൽ കമ്പനി അവതരിപ്പിച്ചത് മുതൽ കാത്തിരിക്കുകയായിരുന്നു നോർത്ത് ഇന്ത്യൻ സ്റ്റൈലിലെ സ്വിഫ്റ്റിനെ കണ്ടില്ലല്ലോ എന്ന്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള വെലോസിറ്റി ടയേഴ്‌സ് മോഡിഫൈ ചെയ്ത സ്വിഫ്റ്റിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പഞ്ചാബിലെ വാഹനപ്രേമികൾക്ക് അലോയ് വീൽ എന്നാൽ ഭ്രാന്താണ്. മിക്ക കാർ വാങ്ങുന്നവർക്കും, മൊത്തത്തിലുള്ള രൂപം വർധിപ്പിക്കുന്നതിനും കാറിൻ്റെ ലുക്ക് വേറിട്ടതാക്കുന്നതിനുമായി ഒരു വലിയ വീൽ ആണ് തെരഞ്ഞെടുക്കുന്നത്, അവർ വാഹനം വാങ്ങിയാൽ ആദ്യം ചെയ്യുന്ന കാര്യം ഇതായിരിക്കും. ആദ്യ വീഡിയോയിൽ ഒരുപാട് ഒറിജിനൽ ആക്‌സസറികളുള്ള മാരുതി സ്വിഫ്റ്റാണ് കാണിക്കുന്നത്. ഫോഗ് ലാമ്പുകൾ, ORVM കവറുകൾ, മറ്റ് രണ്ട് ഓപ്ഷനുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള ക്രോം ഫിനിഷ് ഉടമ തന്നെ തെരഞ്ഞെടുത്തതാണ്.

ഫെൻഡറിൽ ടേൺ ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഇവിടെ കാണുന്ന കാർ ബേസ് വേരിയൻ്റാണെന്ന് തോന്നുന്നു, കൂടാതെ കാറിന് ബോഡി-കളർ ഡോർ ഹാൻഡിലുകളും DRL-കളും ഇല്ല. മാരുതി സ്വിഫ്റ്റിലെ സ്റ്റോക്ക് 14 ഇഞ്ച് വീലുകൾക്ക് പകരം മൾട്ടി-സ്പോക്ക് 17 ഇഞ്ച് ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകളാണ് നൽകിയിരിക്കുന്നത്. 17 ഇഞ്ച് റിമ്മുകൾ വളരെ വലുതായി കാണുന്നില്ലെന്ന്, മാത്രമല്ല വീൽ ആർച്ചിനുള്ളിൽ നന്നായി യോജിക്കുകയും ചെയ്യുന്നു. എന്നാൽ അമിതവേഗത്തിൽ കുഴികളിൽ ചാടിയാൽ ചിലപ്പോൾ വീലുകൾ ആർച്ചിൽ ഉരയാൻ സാധ്യതയുണ്ട്.
അടുത്തത് വെള്ള നിറത്തിലുള്ള മറ്റൊരു മാരുതി സ്വിഫ്റ്റാണ്, ബ്രഷ് ഫിനിഷ് ചെയ്ത 10-സ്പോക്ക് ആഫ്റ്റർ മാർക്കറ്റ് അലോയ് വീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 18 അലോയ് വീലാണ്, ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകൾ ലോ പ്രൊഫൈൽ ടയറുകളിലാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വിഫ്റ്റിൻ്റെ സ്റ്റോക്ക് പതിപ്പിനേക്കാൾ അൽപ്പം ഉയരം കൂടുതലാണ് ഈ കാർ. 18 ഇഞ്ച് വലിയ അലോയ് വീലുകൾ ആർച്ചിൽ ഉരയാതിരിക്കാൻ വേണ്ടിയാണ് വാഹനം ഉയർത്തിയിരിക്കുന്നത് എന്ന് തോന്നുന്നു.

വീഡിയോയിലെ മൂന്നാമത്തെ മാരുതി സ്വിഫ്റ്റ് ഥാർ പോലുള്ള എസ്‌യുവികൾക്കിടയിലെ ജനപ്രിയ രൂപകൽപ്പനയായ ഫ്ലവർ പെറ്റൽ ഡിസൈനോടുകൂടിയ ഡ്യുവൽ-ടോൺ 20 ഇഞ്ച് അലോയ് വീലുകളാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. വീഡിയോകളിലും ചിത്രങ്ങളിലും കാണുന്ന മാരുതി സ്വിഫ്റ്റുകൾ എല്ലാം വ്യത്യസ്തവും ഉപഭോക്താക്കളുടേതാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ടയർ തിരിയുമ്പോൾ വീലുകൾ ഉരയാതിരിക്കാൻ ബമ്പർ അടിയിൽ നിന്ന് ചെറുതായി മുറിച്ചതായി തോന്നുന്നുണ്ട്.
വലിയ ടയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് കാറിന് വ്യത്യസ്തമായ രൂപം നൽകുമെങ്കിലും, നിങ്ങൾ അലോയ് വീലുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ഗുണനിലവാരം കുറഞ്ഞവ എളുപ്പത്തിൽ പൊട്ടിപ്പോകുകയും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ ബ്രാൻഡഡ് ഉള്ളത് നോക്കി മാത്രം തെരഞ്ഞെടുക്കുക. രാജ്യത്തെ ആദ്യത്തെ പരിഷ്‌ക്കരിച്ച മാരുതി സ്വിഫ്റ്റുകളിൽ ചിലത് ഇവയാണ്, വരും ദിവസങ്ങളിൽ കൂടുതൽ ഉദാഹരണങ്ങൾ വരുമെന്ന് തന്നെ പ്രതീക്ഷിക്കാം, പുതിയ മോഡിഫിക്കേഷനുകൾ പരീക്ഷിക്കാൻ നിങ്ങൾ തയ്യാറായിരിക്കുക.

പുത്തൻ സ്വിഫ്റ്റിൻ്റെ വിശേഷങ്ങളിലേക്ക് വരികയാണെങ്കിൽ കൂടുതൽ മികച്ച Z സീരീസ് പവർപ്ലാൻ്റിനായി സുസുക്കിയുടെ കെ-സീരീസ് എഞ്ചിനുകൾ സ്വിഫ്റ്റ് ഉപേക്ഷിച്ചിരിക്കുകയാണ്. 12N-ൽ നിന്ന് പുതിയ Z12E-യിലേക്ക് മാറുന്നത് പുതിയ സ്വിഫ്റ്റ് 8bhp-ലും 1.3Nm ടോർക്കും സഹിതം ഒരു സിലിണ്ടർ കുറച്ചിരിക്കുകയാണ്. പുതിയ Z12E എഞ്ചിൻ 5,700rpm-ൽ 80.46bhp കരുത്തും 4,300rpm-ൽ 111.7Nm പീക്ക് ടോർക്കും നൽകും
5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് പുതിയ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റ് മാനുവൽ ഒരു ലിറ്ററിൽ 24.8 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ AMT വേരിയൻ്റ് മൈലേജിൻ്റെ കാര്യത്തിൽ ലിറ്ററിന് 25.75 കിലോമീറ്ററായി ഉയർന്നിരിക്കുകയാണ്. 2024 മാരുതി സുസുക്കി സ്വിഫ്റ്റിന് 3,860 mm നീളവും 1,735 mm വീതിയും 1,520 mm ഉയരവും 920 കിലോഗ്രാം ഭാരവും 163 എംഎം ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








