മോട്ടോജിപി ആരാധകരെ 2024 സീസണിൻ്റെ വിശേഷങ്ങൾ അറിയാൻ വായിക്കുക, സ്ഥലവും തീയതിയും കുറിച്ചു വച്ചോ
മോട്ടോജിപി ആരാധകർക്കൊരു സന്തോഷവാർത്ത് വന്നിരിക്കുകയാണ്. 2024 സീസണിൻ്റെ സ്ഥലവും തീയതിയും പുറത്ത് വന്നിരിക്കുകയാണ്. സംപ്രേക്ഷണാവകാശത്തെക്കുറിച്ചുള്ള പുതിയ ഒരു അപ്‌ഡേറ്റ് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലും ദക്ഷിണേഷ്യൻ മേഖലയിലും മോട്ടോജിപിയുടെ സംപ്രേക്ഷണാവകാശം യൂറോസ്‌പോർട്ട് ഇന്ത്യ ഒരിക്കൽക്കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഗ്രേറ്റർ നോയിഡയിലെ ബിഐസിയിൽ നടന്ന ഭാരത്ജിപിയുടെ ഉദ്ഘാടന പതിപ്പ് അടയാളപ്പെടുത്തിയ കഴിഞ്ഞ സീസണിൽ, സംപ്രേക്ഷണാവകാശം ജിയോ സിനിമയ്ക്കായിരുന്നു.
ഇവൻ്റ് സൗജന്യമായി തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു. അതിനുമുമ്പ്, 2020-22 സീസണിൽ യൂറോസ്‌പോർട്ട് ഇന്ത്യയിൽ മോട്ടോജിപി പ്രക്ഷേപണം ചെയ്തിരുന്നു. ഇപ്പോൾ, ഇന്ത്യൻ ജിപിയുടെ പ്രൊമോട്ടറായ ഫെയർസ്ട്രീറ്റ് സ്‌പോർട്‌സ് സൗകര്യമൊരുക്കി മോട്ടോജിപിയുടെ വാണിജ്യാവകാശ ഉടമയായ ഡോർണയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതിനാൽ പ്രീമിയർ ക്ലാസ് മോട്ടോർസൈക്കിൾ റേസിംഗ് യൂറോസ്‌പോർട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

2024 മാർച്ച് 8-10 തീയതികളിൽ ഖത്തർ ജിപിയിൽ ആരംഭിക്കുന്ന 2024-ലെ ഇലക്‌ട്രിഫൈയിംഗ് 21-റേസ് കലണ്ടർ . 2023-ൽ കന്നി ഇന്ത്യൻ ജിപി നടന്നത് മുതൽ ഇന്ത്യൻ ആരാധകരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം, ഗ്രാൻഡ് പ്രിക്സ് ഓഫ് ഇന്ത്യയുടെ രണ്ടാം പതിപ്പ് സെപ്തംബർ 20-22 ന് നടക്കാനിരിക്കുകയാണ്. യൂറോസ്‌പോർട്ട് ടിവി പ്രക്ഷേപണത്തിന് പുറമേ, ഡിസ്‌കവറി+ ആപ്പിൽ ആരാധകർക്ക് മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യാനാകും. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനുകൾ 199 രൂപയ്ക്ക് ലഭ്യമാണ്, അതേസമയം വാർഷിക സബ്‌സ്‌ക്രിപ്‌ഷന് 399 രൂപയാണ്.
ഹോണ്ടയിൽ നിന്ന് ഗ്രെസിനി ഡ്യുക്കാറ്റിയിലേക്കുള്ള മാർക്ക് മാർക്വേസിൻ്റെ നീക്കം ഉൾപ്പെടെ, ഗ്രിഡിൽ കാര്യമായ മാറ്റങ്ങളോടെ മോട്ടോജിപി ആരാധകർക്ക് ആവേശകരമായ ഒരു സീസൺ തന്നെ ഇത്തവണയും പ്രതീക്ഷിക്കാം. 2023 സീസണിലെ പതിമൂന്നാമത്തെ മത്സരമായിരുന്നു കഴിഞ്ഞ വർഷം അരങ്ങേറിയത്. ഗ്രാൻഡ് പിക്സിൽ ഇറ്റാലിയൻ മോട്ടോർസൈക്കിൾ റേസർ മാർക്കോ ബെസെച്ചി വിജയിക്കുകയും ഇന്ത്യൻ ജിപിയുടെ കന്നി വിജയിയായി മാറുകയും ചെയ്തിരുന്നു.

സ്‌പെയിനിന്റെ ജോർജ് മാർട്ടിൻ രണ്ടാം സ്ഥാനവും ഫ്രാൻസിന്റെ ഫാബിയോ ക്വാർട്ടരാരോ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രോഫി ജേതാക്കൾക്ക് കൈമാറി. മൂണി VR46 റേസിംഗ് ടീമിനെ പ്രതിനിധീകരിച്ച് 36 മിനിറ്റും 59 സെക്കൻഡും 15 മൈക്രോസെക്കൻഡും കൊണ്ടാണ് ബെസെച്ചി ഒന്നാമതെത്തിയത്.
പ്രൈം പ്രമാക് റേസിംഗിനെ പ്രതിനിധീകരിച്ച ജോർജ് മാർട്ടിനും തമ്മിലുള്ള സമയ വ്യത്യാസം 8.649 സെക്കൻഡ് ആയിരുന്നു. റെഡ്ബുൾ കെടിഎം ഫാക്ടറി റേസിംഗിനെ പ്രതിനിധീകരിച്ച ദക്ഷിണാഫ്രിക്കയുടെ ബ്രാഡ് ബൈൻഡറാണ് നാലാം സ്ഥാനം നേടിയത്. സ്‌പെയിനിന്റെ ജോവാൻ മിർ റെപ്‌സോൾ ഹോണ്ട ടീമിനെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനത്തെത്തി. 7 തവണ ചാമ്പ്യനായ മാർക്ക് മാർക്വേസ് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് റേസ്‌ട്രാക്കിന്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ഏകദേശം 5 കിലോമീറ്റർ നീളവും 16 കോർണറുകളുമാണുള്ളത്. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കാറ്. പക്ഷേ മത്സരം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നതോയെടാണ് അധികൃതര്‍ പുതിയ വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റിയത്.
കഴിഞ്ഞ സീസണിൽ ഒരു ചെന്നൈ സ്വദേശിയുടെ സാന്നിധ്യം കൂടിയുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ കഡായി യാസീൻ അഹമ്മദ് പെട്രോനാസ് ടിവിഎസ് റേസിംഗ് ടീമിനെ പ്രതിനിധീകരിക്കുകയായിരുന്നു. ചെറുപ്പം മുതലേ വളർത്തിയ ബൈക്ക് റേസിംഗോടുള്ള അഭിനിവേശത്തോടെയാണ് അഹമ്മദിന്റെ പ്രൊഫഷണൽ റേസിംഗിലേക്കുള്ള യാത്ര ആരംഭിച്ചത്. ഈ സമയത്താണ് പരിചയസമ്പന്നനായ ഒരു പ്രൊഫഷണൽ റേസർ, അഹമ്മദിന്റെ കഴിവുകൾ നിരീക്ഷിച്ച് പ്രൊഫഷണൽ റേസിംഗിൽ ഒരു കരിയർ തുടരാൻ അദ്ദേഹത്തെ ഉപദേശിച്ചത്.
അവിടുന്നാണ് അഹമ്മദ് ചെന്നൈയിൽ ഒരു സമർപ്പിത റേസിംഗ് ട്രാക്ക് കണ്ടെത്തി തന്റെ പ്രൊഫഷണൽ റേസിംഗ് കരിയറിന് തുടക്കം കുറിച്ചത്. കുടുംബത്തിൽ നിന്നും ആദ്യം എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും കായികരംഗത്തെ സൂക്ഷ്മതകളും സുരക്ഷാ നടപടികളും വ്യക്തമാക്കിയ പരിശീലകന്റെ അനുനയ ശ്രമത്തിലൂടെയാണ് അഹമ്മദിന്റെ കുടുംബം മനസില്ലാമനസോടെ പരിശീലനത്തിന് സമ്മതം നൽകിയത്.


Click it and Unblock the Notifications








