സ്വിഫ്റ്റിൻ്റെ എതിരാളി സിട്രൺ സി3യുമായി ഒരു താരതമ്യം, ആരുടെ തട്ട് താഴുമെന്ന് അറിയാൻ വായിക്കുക

പുത്തൻ ഡിസൈനും, എഞ്ചിനും കൂടുതൽ ഫീച്ചറുകളുമായി മാരുതി സുസുക്കി 2024 സ്വിഫ്റ്റ് അവതരിപ്പിച്ചത് മുതൽ ബുക്കിങ്ങുകൾ കുമിഞ്ഞു കൂടുകയാണ്. മൂന്നാം തലമുറ പ്ലാറ്റ്‌ഫോമിൻ്റെ അപ്ഡേറ്റഡ് പതിപ്പാണ് നാലാം തലമുറയിലെ പുതിയ സ്വിഫ്റ്റിൽ കമ്പനി നൽകിയിരിക്കുന്നത്. ഓൺലൈൻ വഴിയും അടുത്തുളള ഡീലർഷിപ്പിൽ ചെന്നും നിങ്ങൾക്ക് പുത്തൻ സ്വിഫ്റ്റ് ബുക്ക് ചെയ്യാവുന്നതാണ്. സ്വിഫ്റ്റിൻ്റെ എതിരാളികളെ കുറിച്ച് പറയുമ്പോൾ ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്, ടാറ്റ ടിഗോർ എന്നിവയും അത് പോലെ തന്നെ സിട്രൺ സി3-യും ആയി വരെ മത്സരിക്കുന്നുണ്ട്.

സിട്രൺ സി3-യുമായി മാരുതി സുസുക്കി സ്വിഫ്റ്റ് ഒന്ന് താരതമ്യെ ചെയ്തു നോക്കിയാലോ. വിലയും വലിപ്പവും മറ്റ് ഫീച്ചറുകളും എല്ലാം ഒന്ന് തട്ടിച്ച് നോക്കണമല്ലോ, കൂടുതൽ വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. LXi, VXi, ZXi, ZXi പ്ലസ്, ZXI പ്ലസ് ഡ്യുവൽ ടോൺ എന്നീ അഞ്ച് വേരിയൻ്റുകളിലാണ് പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്, വിലയുടെ കാര്യം നോക്കിയാൽ 6.49 ലക്ഷം മുതൽ 9.64 ലക്ഷം വരെ സ്വിഫ്റ്റിൻ്റെ എക്സ്ഷോറൂം വില.

3

സിട്രൺ C3-യിലേക്ക് വരികയാണെങ്കിൽ, ലൈവ്, ഫീൽ, ഷൈൻ, ഷൈൻ ഡിടി എന്നീ നാല് വേരിയൻ്റുകളിലായി 6.2 ലക്ഷം മുതൽ 9 ലക്ഷം വരെ വണ്ടിയുടെ എക്സ്ഷോറും വില വരുന്നത്. വാഹനങ്ങളുടെ നീളവും വീതിയും നോക്കിയാൽ സ്വിഫ്റ്റിന് 3860 mm നീളവും 1735 mm വീതിയും 1520 mm ഉയരവും 2450 mm വീൽബേസും ഉണ്ട്. 3981 mm നീളവും 1733 mm വീതിയും 1604 mm ഉയരവും 2540 mm വീൽബേസുമുണ്ട് സിട്രൺ സി3 -യ്ക്ക്.

സിട്രൺ സി3 പുതിയ സ്വിഫ്റ്റിനേക്കാൾ അൽപ്പം വലുതും, കൂടാതെ 315 ലിറ്റർ ബൂട്ട് സ്പേസിനൊപ്പം 180 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. പുതിയ സ്വിഫ്റ്റിന് 163 mm ഗ്രൗണ്ട് ക്ലിയറൻസും 265 ലിറ്റർ ബൂട്ട് സ്പേസും ഉണ്ട്. ഇനി രണ്ട് വണ്ടിയുടേയും എഞ്ചിൻ ഭാഗത്തേക്ക് വരികയാണെങ്കിൽ 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

3

സിട്രൺ C3 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് - 82 bhp, 115 nm, 1.2-ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും, ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്‌സും 108 bhp പവറും, 190 nm ടോർക്കും നൽകുന്ന, 1.2-ലിറ്റർ, 3-സിലിണ്ടർ സിക്സ് സ്പീഡ് മാനുവൽ ഉള്ള ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമാണ് ലഭിക്കുന്നത്.

സി3-യുടെ സിഎൻഡി വേരിയൻ്റ് ലഭ്യമല്ല എങ്കിലും eC3 എന്ന് പേരിട്ടിരിക്കുന്ന ഫുളളി-ഇലക്ട്രിക് വേരിയൻ്റ് ലഭിക്കുന്നുണ്ട്. 57 എച്ച്‌പി പവറും 143 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന പിഎംഎസ്എം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 29.2 കിലോവാട്ട് ബാറ്ററി പായ്ക്കാണ് eC3 നൽകുന്നത്. ഫുൾ ചാർജിൽ 320 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.

ഫീച്ചറുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും പരിശോധിക്കുകയാണെങ്കിൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ ആംറെസ്റ്റ്, കസ്റ്റമൈസ് ചെയ്യാവുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ഇതോടൊപ്പം തന്നെ ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ലൈറ്റ് പാക്കേജ്, കീ ലെസ് എന്‍ട്രി, ബട്ടണ്‍ സ്റ്റാര്‍ട്ട്, ലെതറൈറ്റ് അപ്‌ഹോള്‍സ്റ്ററി, കൂള്‍ഡ് ഗ്ലോവ് ബോക്‌സും ലഭിക്കുന്നു.

സിട്രൺ സി3യുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സ്വിഫ്റ്റ് സവിശേഷതകൾ നിറഞ്ഞതാണ്. നാലാം തലമുറ സ്വിഫ്റ്റിൻ്റെ അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്ന പിയാനോ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ശരിക്കും മിഴിവുറ്റതാക്കുന്നുണ്ട്. കൂടാതെ സാറ്റിൻ മാറ്റ് സിൽവർ ഇൻസേർട്ടുകൾ, ഇൻസ്ട്രുമെന്റ് കൺസോളിനുള്ള ഡയലുകൾ, 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം സെഗ്മെന്റ് കിടുക്കാനായി എത്തുന്നുണ്ട്.

ഇതിന് വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, സുസുക്കി കണക്റ്റ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും റിമൈൻഡറോടുകൂടിയ ത്രീ പോയിന്റ് സീറ്റ്ബെൽറ്റുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ മോഡേൺ ഫീച്ചറുകളും ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, May 13, 2024, 20:11 [IST]
English summary
2024 swift and citroen c3 comparison price features details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X