21ന് പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യയുടെ മോട്ടോര്‍വാഹനചരിത്രം!
21 ഗണ്‍ സല്യൂട്ട് വിന്റേജ് കാര്‍ റാലിയുടെ അഞ്ചാം എഡിഷന്‍ ഫെബ്രുവരി 21നുംമ 22നുമായി നടക്കാനൊരുങ്ങുകയാണ്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിന്റേജ് ക്ലാസിക് വാഹന ആരാധകരുടെ വന്‍ പ്രവാഹം തന്നെ റാലി നടക്കുന്ന ദില്ലി നഗരത്തിലേക്ക് എത്തിച്ചേരും.
ആകെ 201 ക്ലാസിക് വിന്റേജ് കാറുകളും 50 വിന്റേജ് ബൈക്കുകളും പ്രദര്‍ശനത്തിനുണ്ടായിരിക്കും. 1936 മോഡല്‍ ഡൈംലര്‍ സ്‌പോര്‍ട്‌സ് കൂപെ, 4946 മോഡല്‍ ലിങ്കണ്‍ കോണ്‍ടിനെന്റല്‍, 1930 മോഡല്‍ പാക്കാര്‍ഡ് 733 തുടങ്ങിയ വിഖ്യാത ക്ലാസിക് കാറുകളുടെ വന്‍നിരയാണ് ദില്ലിയിലെത്തിച്ചേരുന്നത്.

മുന്‍ എഡിഷനെ അപേക്ഷിച്ച് റാലി കൂടുതല്‍ സമ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് 21 ഗണ്‍ സല്യൂട്ട് റാലിയുടെ മാനേജിങ് ഡയറക്ടര്‍ മദന്‍ മോഹന്‍ അറിയിക്കുന്നു. ഇന്ത്യയെ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുകയാണ് തങ്ങളെന്നും മദന്‍ മോഹന്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ മഹത്തരമായ വിന്റേജ് കാര്‍ പാരമ്പര്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യം കൂടി തങ്ങള്‍ക്കുള്ളതായി മദന്‍ മോഹന്‍ ചൂണ്ടിക്കാട്ടുന്നു.

വിഖ്യാതമായ മലേഷ്യാ സിംഗപ്പൂര്‍ വിന്റേജ് കാര്‍ ക്ലബ്ബ് 21 ഗണ്‍ സല്യൂട്ട് ഇന്റര്‍നാഷണല്‍ വിന്റേജ് കാര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവര്‍ ഏഴോ എട്ടോ ക്ലാസിക് കാറുകളുമായാണ് എത്തിച്ചേരുക. ഇതുകൂടാതെ യുകെ, ശ്രീലങ്ക, പാരിസ് തുടങ്ങിയ ഇടങ്ങളിലെ വിന്റേജ് കാര്‍ ക്ലബ്ബുകള്‍ റാലിയില്‍ പങ്കെടുക്കാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും മദന്‍ മോഹന്‍ പറയുന്നു.
റാലി തുടങ്ങുക ചെങ്കോട്ടയില്‍ നിന്നാണ്. രാജ്ഘട്ട, തീന്‍മൂര്‍ത്തി മാര്‍ഗ്, നാഷണല്‍ ആര്‍ട്ട് ഗാലറി തുടങ്ങിയ ഇടങ്ങളിലൂടെ സഞ്ചരിച്ച് ഗുഡ്ഗാവിലെത്തിച്ചേരും. ഏതാണ്ട് 52 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും ഈ റാലി.


Click it and Unblock the Notifications








