വിന്റേജ് കാര്‍ റാലിയില്‍ പങ്കെടുക്കുന്ന 'രാജാക്കന്മാര്‍'
ഒരല്‍പ നേരമെങ്കിലും ഓര്‍മകളില്‍ ജീവിക്കാതെ നമ്മുടെ ഒരുദിവസം പോലും കടന്നു പോകുന്നില്ല. ഓര്‍മിക്കാനുള്ള കഴിവ് നമ്മെ മനുഷ്യപ്പറ്റുള്ളവരാക്കി മാറ്റുന്നു. വിന്റേജ് കാറുകള്‍ ഓര്‍മകളില്‍ ജീവിക്കുന്നവര്‍ക്കുള്ളതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനുഷ്യപ്പറ്റുള്ളവര്‍ക്കുള്ളതാണ്!
ക്ലാസിക് വിന്റേജ് കാറുകളുടെ ഒരു വന്‍ പ്രദര്‍ശനം ഇന്ത്യയില്‍ നടക്കാനൊരുങ്ങുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഫെബ്രുവരി 21നും 22നുമായി ദില്ലിയില്‍ നടക്കാനിരിക്കുന്ന 21 ഗണ്‍ സല്യൂട്ട് വിന്റേജ് കാര്‍ റാലി ലോകത്തെമ്പാടുമുള്ള വിന്റേജ് കാറുകളുടെയും കാര്‍ പ്രണയികളുടെയും സംഗമകേന്ദ്രമായിത്തീരും.
ഈ വിന്റേജ് കാര്‍ റാലിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ താഴെയുള്ള താളുകളില്‍ നല്‍കിയിരിക്കുന്നു.

താളുകളിലൂടെ നീങ്ങുക.

01. തിയ്യതികള്‍
21 ഗണ്‍ സല്യൂട്ട് റാലിയുടെ അഞ്ചാം എഡിഷനാണ് സംഭവിക്കാനിരിക്കുന്നത്. ഫെബ്രുവരി 21, 21 എന്നീ ദിനങ്ങളിലാണ് റാലി നടക്കുക.

02. ചരിത്രമുറങ്ങുന്ന പാതകളിലൂടെ...
റാലി തുടങ്ങുക ദില്ലിയിലെ റെഡ് ഫോര്‍ട്ടില്‍ നിന്നാണ്. ഗുഡ്ഗാവിലെ ലെയ്ഷ്വര്‍ വാലി പാര്‍ക്കിലേക്കുള്ള 50 കിലോമീറ്റര്‍ ദൂരമാണ് റാലി നടക്കുക.

03. രാജകുടുംബങ്ങളിലെ ഇപ്പോഴത്തെ കാരണവന്മാര്‍
ഇന്ത്യയെ സംബന്ധിച്ച് വിന്റേജ് കാറുകളെന്നാല്‍ പഴയ രാജാക്കന്മാരാണ്. ഇത്തവണത്തെ റാലിയില്‍ വിവിധ രാജകുടുംബങ്ങളിലെ ഇപ്പോഴത്തെ കാരണവന്മാര്‍ പങ്കെടുക്കും. ചിത്രത്തില്‍ കാണുന്ന റോയല്‍ കാര്‍ന്നോന്മാരുടെ പേരുവിവരങ്ങള്‍ താഴെ വായിക്കാം.
01. ബര്‍വാനിയിലെ മാനവേന്ദ്ര സിങ്
02. ഭോണ്‍സ്ലെയിലെ ഷാഹു
03. മേവാറിലെ അര്‍വിന്ദ് സിങ്
04. വീര്‍ഭദ്രസിങ്ജി സാഹിബ്

04. വിന്റേജ് കാറുകള്‍
നേരത്തെ നിങ്ങള്‍ കണ്ടിരിക്കാനിടയില്ലാത്ത നിരവധി വിന്റേജ് കാറുകള്‍ ഇത്തവണ പ്രദര്‍ശനത്തിനുണ്ടായിരിക്കും. 201 കാറുകളും 50 ബൈക്കുകളുമാണ് പ്രദര്‍ശിപ്പിക്കുക.

05. സൂത്രധാരന്‍
ഇദ്ദേഹമാണ് റാലിയുടെ സൂത്രധാരന്‍. പേര്, മദന്‍ മോഹന്‍. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കാര്‍ റെന്റല്‍ കമ്പനിയുടെ എംഡിയാണ് ഇദ്ദേഹം.

06. ജഡ്ജിങ് പാനല്‍
കാര്‍ ചരിത്രകാരനായ മാനവേന്ദ്ര സിങ്ജി, നിതിന്‍ ദൊസ്സ, രാജാ മുസഫര്‍ അലി എന്നിവരാണ് ജഡ്ജിങ് പാനലിലുള്ളത്.

07. സമ്മാനം
വിവിധ വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങള്‍ നല്‍കുന്നുണ്ട് ഇത്തവണത്തെ ഗണ്‍ സല്യൂട്ട് റാലിയില്‍.

08. കലാപരിപാടികള്‍
വിഖ്യാത സൂഫി ഗായകരായ വാദാലി ബ്രദേഴ്‌സിന്റെ സംഗീത പരിപാടിയുണ്ടായിരിക്കും റാലിക്കൊടുവില്‍. ബ്ലാക്ക് സ്ലേഡ് ബാന്‍ഡിന്റെ സംഗീത പരിപാടിയും നടക്കും.

ടിക്കറ്റ്
മുഴുവന്‍ പരിപാടികളും പങ്കെടുക്കാന്‍ ടിക്കറ്റെടുക്കേണ്ടതുണ്ട്. ഇതുവഴി പോകാം ടിക്കറ്റിന്.


Click it and Unblock the Notifications








