ഇമ്രാന് 6 സീരീസ്, പെണ്ണിന് ബീറ്റില്‍

Imran Khan
അമ്മാവനായ ആമിര്‍ ഖാന്‍ സമ്മാനിച്ചതാണ് ഇമ്രാ‍ന്‍ ഖാനിന്‍റെ പക്കലുള്ള ബി എം ഡബ്ലിയു ലിമോസിന്‍. ഇതുകൂടാതെ മറ്റൊരാള്‍ കൂടി ഇമ്രാന്‍റെ ഗാരേജിലുണ്ട്: പോര്‍ഷെ കായേന്‍.

ഇമ്രാന്‍റെ ആദ്യ സിനിമയായ ജാനെ തു യാ ജാനെ ന വിജയിച്ചപ്പോള്‍ ആമിര്‍ ഖാന് ഇരിക്കപ്പൊറുതി മുട്ടി. എന്തെങ്കിലും സമ്മാനം കൊടുത്തേ തീരൂ എന്നായി. അങ്ങനെയാണ് ഒരു ബി എം ഡബ്ലിയു ആവാം എന്ന് തീരുമാനമെടുത്തത്. ബി എം ഡബ്ലിയു 6 സീരീസ് ലിമോസിനാണ് അമ്മാവന്‍ മരുമകന് വാങ്ങിക്കൊടുത്തത്.

വി8, 4.4 ലിറ്റര്‍ ഇരട്ട ടര്‍ബോ എന്‍ജിനാണ് ഈ വാഹനത്തിന്‍റേത്. 402.31 കുതിരശക്തിയും 600 എന്‍ എം ടോര്‍ക്കും ഈ വാഹനത്തിനുണ്ട്.

പോര്‍ഷെ കായേനിന് 4.8 ലിറ്ററിന്‍റെ എന്‍ജിനാണുള്ളത്. 500 കുതിരകളുടെ ശക്തിയും 700 എന്‍ എമ്മിന്‍റെ അന്തമില്ലാത്ത ടോര്‍ക്കും വണ്ടിക്കുണ്ട്.

ഇമ്രാന്‍ ഖാനിന്‍റെ പ്രതിശ്രുതവധുവിനും കിട്ടി ഈയിടെ ഒരു സമ്മാനം. സമ്മാനം നല്‍കിയത് അമ്മാവനല്ല; മരുമോന്‍ തന്നെ. ഒരു ഫോക്സ്‍വാഗണ്‍ ബീറ്റിലാണ് സമ്മാനം. പഹയന്‍ കാട്ടിയ പണി കണ്ടോ? ഒരു കോലുമുട്ടായി വാങ്ങിക്കൊടുത്ത് തീര്‍ക്കാവുന്ന പ്രശ്നമല്ലേയുള്ളൂ?

More from DriveSpark

Article Published On: Monday, November 21, 2011, 18:09 [IST]
English summary
Imran Khan, a Bollywood Star is an owner of BMW limousine and Porsche Cayenne.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X