ആമിറിന്‍റെ കൂടെ സ്കോഡ

Aamir Khan
ബോളിവുഡ് നടന്‍ ആമിര്‍ ഖാനിന്‍റെ ആദ്യത്തെ ടെലിവിഷന്‍ ഷോ ആയ സത്യമേവ ജയതേയുടെ ഔദ്യോഗിക പങ്കാളിയായി സ്കോഡ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയിലെമ്പാടുമുള്ള ടെലിവിഷന്‍ കാണികളെ ലക്ഷ്യം വെച്ചാണ് സ്കോഡയുടെ ഈ നീക്കം.

സ്റ്റാര്‍ ടിവിയില്‍ മെയ് 6 മുതല്‍ സത്യമേവ ജയതേ സംപ്രേഷണം ചെയ്തു തുടങ്ങും. 40 ലക്ഷത്തിലധികം കാണികളെയാണ് ഈ പരിപാടി ലക്ഷ്യം വെക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ പുതിയ നീക്കങ്ങള്‍ക്ക് ഈ പരിപാടിയിലൂടെ കൈവരുന്ന ജനശ്രദ്ധ സഹായകംമാകുമെന്നാണ് സ്കോഡ പ്രതീക്ഷിക്കുന്നത്. നിരവധി മികച്ച മോഡലുകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ വിപണിയില്‍ ഒരു നിര്‍ണായക സാന്നിധ്യമാകാന്‍ സ്കോഡയ്ക്ക് സാധിച്ചുവെന്ന് പറയാറായിട്ടില്ല.

സത്യമേവ ജയതേയുമായി പങ്കുചേരാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷ്യമുണ്ടെന്ന് സ്കോഡ ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കമല്‍ ബസു പറയുന്നു. സത്യമേവ ജയതേ സമകാലിക പ്രസക്തിയുള്ള ഒരു പരിപാടിയാണെന്നും ഇതില്‍ പങ്കുചേരുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

More from DriveSpark

Article Published On: Saturday, April 21, 2012, 11:22 [IST]
English summary
Skoda India has signed up as the official partner of Bollywood actor Aamir Khan's debut television show Satyamev Jayate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X