ഇന്ത്യൻ ലൈസൻസിൽ വിദേശത്തോടിക്കുമ്പോൾ അല്പം കരുതിയാൽ കൊള്ളാം!!

By Praseetha

യാത്രകൾക്ക് കൂടുതൽ സൗന്ദര്യം കൈവരിക അതെപ്പോഴും തനിയെ ഡ്രൈവ് ചെയ്യുമ്പോഴാണ്. എന്നാൽ ആ യാത്ര വിദേശത്തായാല്ലോ ഇരട്ടി സൗന്ദര്യമായിരിക്കും അല്ലെ!! കാറുകൾ വാടകയ്ക്ക് എടുത്ത് തനിയെ ഓടിക്കേണ്ടതായി വരുമ്പോൾ ഇന്ത്യൻ ലൈസൻസ് അനുവദനീയമാണോ എന്നായിരിക്കും അടുത്ത ചോദ്യം. എന്നാൽ ഒരുവർഷത്തോളം ഇന്ത്യൻ ലൈസൻസ് അനുവദിക്കുന്ന രാജ്യങ്ങളുണ്ട്.

മൃഗങ്ങൾക്ക് വേണ്ടിപണിതിട്ടുള്ള ഈ പാലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും

അപ്പോൾ പിന്നെ വിദേശ പര്യടനത്തിന് ഒരുങ്ങുമ്പോൾ ധൈര്യപൂർവ്വം ലൈസൻസും കയ്യിൽ കരുതാം. ഇന്ത്യൻ ലൈസൻസ് അനുവദനീയമായിട്ടുള്ള ചില വിദേശ രാജ്യങ്ങളും അവിടെ പാലിക്കേണ്ടതായിട്ടുള്ള ചില നിബന്ധനകളുമാണ് താഴെ വിവരിച്ചിട്ടുള്ളത്.

1. ആസ്ട്രേലിയ

1. ആസ്ട്രേലിയ

ആസ്ട്രേലിയയിൽ എത്തുന്നവർക്ക് ഇന്ത്യൻ ലൈസൻസുപയോഗിച്ച് വണ്ടിയോടിക്കാം എന്നാൽ ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് മാത്രം. ഇന്റർ നാഷണൽ ഡ്രൈവിംഗ് പെർമിറ്റുണ്ടെങ്കിൽ മാത്രമെ ഇന്ത്യൻ ലൈസൻസ് അനുവദനീയമുള്ളൂ എന്നുംകൂടിയോർക്കുക. ആസ്ട്രേലിയൻ ഉൾനാടുകളിലേക്ക് യാത്രപോകുമ്പോൾ കാറിൽ ഫുൾടാങ്ക് ഇന്ധനമുണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കണം കാരണം ചുരുക്കം ചില ഫ്യുവൽ സ്റ്റേഷനുകൾ മാത്രമെ ഇവിടങ്ങളിൽ കാണപ്പെടുകയുള്ളൂ.

2. ന്യൂസിലാന്റ്

2. ന്യൂസിലാന്റ്

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് ഒരു വര്‍ഷത്തോളം ന്യൂസിലാന്‍ഡില്‍ ഡ്രൈവിംഗ് ചെയ്യാം. എന്നാൽ ഇവിടെ ബാധകമായിട്ടുള്ള ചില നിയമങ്ങൾ പാലിക്കണമെന്നു മാത്രം. ന്യൂസിലാന്റ് വീഥികളിൽ റോംഗ് സൈഡിൽ പാർക്ക് ചെയ്താൽ വൻ തുക പിഴയായി ചുമത്തുമെന്നാൽ പാർക്കിംഗ് ശ്രദ്ധിച്ചുവേണം ചെയ്യാൻ എന്നോർക്കുക. ലോകത്തിൽ ഏറ്റവും കൂടുതൽ കാർ ഉടമകൾ ഉള്ള രാജ്യമാണത്രെ ന്യൂസിലാന്റ്.

3. സൗത്ത് ആഫ്രിക്ക

3. സൗത്ത് ആഫ്രിക്ക

ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റുണ്ടെങ്കിൽ മാത്രമെ സൗത്താഫ്രിക്കയിൽ ലൈസൻസ് അനുവദനീയമുള്ളൂ. മാത്രമല്ല ലൈസൻസ് ഇംഗ്ലീഷിൽ ആണെങ്കിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ രാജ്യംമൊത്തം ചുറ്റിസഞ്ചരിക്കാം. ആഫ്രിക്കൻ ഉൾപ്രദേശങ്ങളിലേക്ക് പോകുമ്പോൾ ഫ്യുവൽ സ്റ്റേഷനുകൾ ലഭ്യമല്ലാത്തതിനാൽ മുൻപെതന്നെ ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കണം. വനപ്രദേശങ്ങളിൽ കാണുന്ന മൃഗങ്ങൾക്ക് ആഹാരമെന്തിങ്കിലും നൽകിയാൽ അതു ശിക്ഷാർഹവും വൻ പിഴയും ചുമത്തപ്പെടുമെന്നും അറിഞ്ഞിരിക്കുക.

4. സൗദി അറേബ്യ

4. സൗദി അറേബ്യ

ഇന്ത്യൻ ലൈസൻസ് അനുവദനീയമായിട്ടുള്ള വിദേശരാജ്യങ്ങളിൽ സൗദ്യഅറേബ്യ ഉൾപ്പെടുന്നില്ല. മറ്റ് ലോകരാഷ്ട്രങ്ങൾ അപേക്ഷിച്ച് കുറേക്കൂടി കർശനനിയമങ്ങൾ പാലിക്കുന്ന അറേബ്യൻ രാജ്യമാണ് സൗദി. സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നതും ഇവിടെ നിരോധിച്ചിട്ടുണ്ട്.

5. ചൈന

5. ചൈന

ചൈനയിലും അതുപോലെ ഇന്ത്യൻ ലൈസൻസ് അനുവദനീയമല്ല. അതിനാൽ ചൈനയിൽ സ്വന്തമായി വണ്ടി ഓടിച്ചുപോകണമെന്നുള്ള ആഗ്രഹം നടക്കില്ല. പകൽ സമയങ്ങളിൽ ഹെഡ്‌ലൈറ്റ് ഉപയോഗിച്ച് വണ്ടിയോടിച്ചാൽ വൻ പിഴയാണത്രെ ചൈനയിലുള്ളത്.

6. ഹോങ്കോംഗ്

6. ഹോങ്കോംഗ്

ഇന്ത്യൻ ലൈസൻസുപയോഗിച്ച് ഒരു വർഷമിവിടെ വണ്ടിയോടിക്കാവുന്നതാണ്. ഹോങ്കോംഗിലെ കാറുകൾ ആറ് വർഷത്തിനുമുകളിൽ ഓടണമെങ്കിൽ പ്രത്യേക റോഡ് ടെസ്റ്റ് പാസാകണമെന്നുള്ളത് ഇവിടെ നിർബന്ധമാണ്.

7. ജപ്പാൻ

7. ജപ്പാൻ

ജപ്പാനിൽ ഒരു വർഷം ഇന്ത്യൻ ലൈസൻസുപയോഗിച്ച് വണ്ടിയോടിക്കാവുന്നതാണ്. അതിനുമുകളിൽ പോകണമെങ്കിൽ ജപ്പാൻ നിയമങ്ങൾ പാലിച്ചുള്ള റോഡ് ടെസ്റ്റുകൾ നടത്തേണ്ടതായിട്ടുണ്ട്. ജപ്പാനിൽ കാർ സ്വന്തമായിട്ടുണ്ടെങ്കിൽ അത് പാർക്ക് ചെയ്യാനുള്ള സ്ഥലസൗകര്യവും ഉണ്ടായിരിക്കേണ്ടതാണെന്ന് നിർബന്ധമാണ്. പാർക്കിംഗ് സ്പേസുണ്ടെന്ന് കാണിച്ചുള്ള സർട്ടിഫിക്കറ്റും വാഹനം വാങ്ങിക്കുമ്പോൾ കാണിക്കണമെന്നുള്ളതാണ് ഏറെ കൗതുകമായിട്ടുള്ളത്. ജപ്പാനിൽ മദ്യപിച്ച് വണ്ടിയോടിക്കുന്നതിന് കനത്ത ശിക്ഷകളാണ് നടപിലാക്കിയിട്ടുള്ളത്.

8. റഷ്യ

8. റഷ്യ

ആറുമാസത്തേക്ക് മാത്രമാണ് ഇന്ത്യൻ ലൈസൻസ് റഷ്യയിൽ അനുവദനീയമായിട്ടുള്ളത്. അഴുക്കും ചെളിയും പുരണ്ട വൃത്തിയാക്കാത്ത കാറുകൾ നിരത്തിലിറക്കിയാൽ റഷ്യയിൽ വൻതുകയാണ് പിഴയായി ഈടാക്കുന്നത്.

9. ഫിൻലാന്റ്

9. ഫിൻലാന്റ്

ഒരു വർഷത്തേക്ക് ഇന്ത്യൻ ലൈസൻസുപയോഗിച്ച് ഫിൻലാന്റിൽ വാഹനമോടിക്കാവുന്നതാണ്. മഞ്ഞ്‌വീഴ്ചയും മൂടികെട്ടിയ അന്തരീക്ഷവുമായതിനാൽ‍ ഹെഡ്‌ലൈറ്റ് സദാസമയവും നിർബന്ധമാണിവിടെ. റോഡുകളിൽ റെയിൻഡിയറുകൾ പതിവുള്ളതിനാൽ ഇവയ്ക്ക് അപകടങ്ങൾ പറ്റാതിരിക്കാൻ ഫിനിഷ് റെയിൻഡിയറുകളുടെ സംഘടന ഇവയുടെ കൊമ്പുകളിൽ റിഫ്ലക്ടീവ് പെയിന്റുകൾ അടിക്കുന്നത് പതിവാണ്.

10. സ്വീഡൻ

10. സ്വീഡൻ

ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റുണ്ടെങ്കിൽ മാത്രമെ ഇന്ത്യൻ ലൈസൻസ് ഇവിടെ അനുവദനീയമുള്ളൂ. പകൽസമയത്തും ഹെ‌ഡ്‌ലൈറ്റ് ഉപയോഗിക്കണമെന്നത് സ്വീഡനിൽ കർശനമാക്കിയിട്ടുണ്ട്.

11. ജർമ്മനി

11. ജർമ്മനി

ഇന്ത്യൻ ലൈസൻസ് ജർമ്മനിയിൽ ആറുമാസത്തോളം വരെ അനുവദനീയമാണ്. എന്നാൽ ഈ രാജ്യത്ത് ഉപയോഗിക്കണമെങ്കിൽ എംബസിയിൽ നിന്ന് ലൈസൻസ് തർജ്ജമം ചെയ്യേണ്ടതായിട്ടുണ്ട്. ഹൈവേകളിൽ ഇന്ധനമില്ലാതെ വഴിയിലായി പോയിട്ടുണ്ടെങ്കിൽ അതിനും വൻ പിഴ ചുമത്തുമെന്നുള്ളത് വളരെ കൗതുകം തോന്നിപ്പിക്കുന്നു.

12. ബെൽജിയം

12. ബെൽജിയം

ആറുമാസം വരെ ഇന്ത്യൻ ലൈസൻസിവിടെ അനുവദനീയമാണ്. ഫ്ലൂറസെന്റ് കോട്ടുകൾ വാഹനങ്ങളിൽ കരുതിവെയ്ക്കണമെന്നത് ഇവിടെ നിർബന്ധമാണ്. തകരാറായ കാറുകളിൽ നിന്ന് ഈ കോട്ടില്ലാതെ പുറത്തിറങ്ങിയാൽ വൻ പിഴയടക്കേണ്ടതായി വരും. ബെൽജിയം വീഥികൾ കൂടുതൽ ലൈറ്റുകളാൽ പ്രകാശിതമായതിനാൽ രാത്രികാലങ്ങളിൽ ചന്ദ്രനിൽ നിന്നും കാണാൻ സാധിക്കുന്ന മനുഷ്യനിർമിത വീഥിയാണത്രെ ഇത്.

13. ഫ്രാൻസ്

13. ഫ്രാൻസ്

ഒരു വർഷത്തേക്കാണ് ഇന്ത്യൻ ലൈസൻസിവിടെ അനുവദിച്ചിരിക്കുന്നത്. അതുകഴിഞ്ഞാൽ ഇവിടുത്തെ റോഡ് ടെസ്റ്റ് നടത്തേണ്ടതായി വരും. മാത്രമല്ല ലൈസൻസ് ഫ്രഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയാൽ മാത്രമെ അന്യ രാജ്യ ലൈസൻസുകൾക്ക് ഇവിടെ പെർമിറ്റുള്ളൂ. രക്തത്തിൽ ആൽക്കഹോൾ കണ്ടെത്തുന്ന ഉപകരണമില്ലാതെ ഇവിടെ വാഹനമോടിച്ചാൾ ശിക്ഷാർഹമാണത്രെ പിടിക്കപ്പെട്ടാൽ ഉടനടി പിഴചുമത്തപ്പെടും. പാരീസ് സിറ്റിയിൽ ഒരേയൊരു സ്റ്റോപ്പ് സൈൻ മാത്രമാണുള്ളത്.

14. സ്വിസർലാന്റ്

14. സ്വിസർലാന്റ്

വാലീഡ് ഇന്ത്യൻ ലൈസൻസുപയോഗിച്ച് ഒരു വർഷംവരെ ന്യൂസിലാന്റിൽ നിങ്ങൾക്ക് സഞ്ചരിക്കാം മാത്രമല്ല ഇന്റർനാഷണൽ പെർമിറ്റ് കൂടി ഉണ്ടായിരിക്കണം. ഡിംചെയ്ത ഹെഡ്‌ലൈറ്റുകളും സദാസമയമിവിടെ നിർബന്ധമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ വാഹനം കഴുകരുതെന്ന വളരെ രസകരമായ നിയമവും ഇവിടെ നിലവിലുണ്ട്.

15. ഇറ്റലി

15. ഇറ്റലി

ഇന്റർനാഷണൽ പെർമിറ്റ് ഉണ്ടെങ്കിലെ ഇന്ത്യൻലൈസൻസിവിടെ വിലപോവുകയുള്ളൂ. വാഹനത്തിൽ റിഫ്ലക്ടീവ് ജാക്കറ്റുകളും വാണിംഗ് ട്രയാങ്കിളും ഉണ്ടായിരിക്കണമെന്നുള്ള കർശന നിയമവും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.

16. സ്പെയിൻ

16. സ്പെയിൻ

ഇന്റർനാഷണൽ പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമെ ഇന്ത്യൻ ലൈസൻസിവിടെ അനുവദിക്കുകയുള്ളൂ. നിങ്ങൾ കണ്ണടയുപയോഗിക്കുന്നുണ്ടെങ്കിൽ മറ്റൊരു സ്പെയർ പെയർ കൂടി വാഹനത്തിൽ കരുതണമെന്നുള്ള നിയമവും സ്പെയിനിൽ നിലവിലുണ്ട്.

 17. യുകെ

17. യുകെ

യുകെയിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് ഒരു വർഷത്തോളം വരെ ഡ്രൈവിംഗ് അനുവദനീയമാണ്. രാത്രി സമയങ്ങളിൽ 11.30 മുതൽ രാവിലെ 7 മണിവരെ ഹോൺ അടിക്കുന്നതിവിടെ നിരോധിച്ചിട്ടുണ്ട്. പാലിക്കാത്ത പക്ഷം വൻതോതിലുള്ള തുകയായിരിക്കും പിഴയായി അടക്കേണ്ടിവരിക.

18. കാനഡ

18. കാനഡ

ഇന്ത്യൻ ലൈസൻസുപയോഗിച്ച് ആറുമാസത്തോളം കാനഡയിൽ വാഹനമോടിക്കാം. സിഗ്നലിൽ റെഡ് ലൈറ്റാണെങ്കിലും റെറ്റിലേക്ക് ടേൺചെയ്യാൻ അനുവദിക്കുന്ന ഒരേയൊരു രാജ്യമാണ് കാനഡ. 1971ൽ പൂർത്തീകരിച്ച ട്രാൻസ് കാനഡ ഹൈവേയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നാഷണൽ ഹൈവേ.

19. അമേരിക്ക

19. അമേരിക്ക

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഇംഗ്ലീഷിൽ ആണെങ്കിൽ അമേരിക്കയിൽ ഒരു വർഷത്തോളം വരെ അതുപയോഗിക്കാവുന്നതാണ്. അതല്ല ലൈസൻസ് പ്രാദേശിക ഭാഷയിലാണെങ്കിൽ ഐഡിപി കൈയിൽ കരുതിയാലുംമതി.

20. മെക്സികോ

20. മെക്സികോ

മെക്സികോയിൽ ഒരു വർഷം വരെയുള്ള കാലാവധിയാണ് ഇന്ത്യൻ ലൈസൻസിനുള്ളത്. ഏതെങ്കിലും വാഹനം ഹെഡ്‌ലൈറ്റ് തെളിച്ചിട്ട് വരികയാണെങ്കിൽ വാണിംഗാ ലൈറ്റാണെന്നു കരുതി വാഹനം സ്ലോചെയ്യണമെന്നുള്ള നിയമം ഇവിടെ കർശനമാക്കിയിട്ടുണ്ട്.

21. ബ്രസീൽ

21. ബ്രസീൽ

ആറുമാസക്കാലത്തേക്കാണാണ് ബ്രസീലിൽ ഇന്ത്യൻ ലൈസൻസ് അനുവദനീയമായിട്ടുള്ളത്. ബ്രസീസിൽ വാഹനമോടിക്കുമ്പോൾ വിന്റോയിൽ കൈമുട്ട് വയ്ക്കാതെയും വള്ളിച്ചെരുപ്പിടാതെയും ശ്രദ്ധിച്ചാൽ കൊള്ളാം. കാരണം ഇതുരണ്ടും ഇവിടെ കർശനമായി നിരോധിച്ചിട്ടുണ്ട് പാലിക്കാത്ത പക്ഷം വൻ പിഴയും അടക്കാം.

കൂടുതൽ വായിക്കൂ

ഇന്ത്യയെ മറ്റ് 10 അയൽരാജ്യവുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസുകൾ

കൂടുതൽ വായിക്കൂ

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത ഈ പാതകൾ നിങ്ങളെ ഞെട്ടിക്കും

More from DriveSpark

Article Published On: Thursday, July 21, 2016, 13:45 [IST]
English summary
21 THINGS YOU NEED TO REMEMBER WHEN YOU’RE DRIVING ON AN INDIAN LICENSE AROUND THE WORLD
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X