കളിവണ്ടിയോടിച്ച ആറ്വയസ്സുകാരന് പിഴ

ലൈസന്‍സില്ലാതെ വണ്ടിയോടിച്ചു, ലക്കും ലഗാനുമില്ലാതെ വണ്ടിയോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ആറുവയസ്സുകാരനു മേല്‍ ചാര്‍ത്തിക്കിട്ടിയത്. അതേസമയം കുഞ്ഞിന് പിഴയിട്ടത് പരിഹാസ്യമാണെന്ന് സാന്‍റിയാഗോയുടെ അമ്മയായ ശ്രീമതി കാര്‍ല നൊരിയേഗ പറഞ്ഞു. ട്രാഫിക് പൊലീസ് വിവേകമില്ലാതെയാണ് പെരുമാറിയതെന്നുപോലും അവര്‍ പറഞ്ഞുകളഞ്ഞു. തന്‍റെ കുഞ്ഞിന്‍റെ ബൈക്ക് തിരിച്ചുനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശരിക്കും ഒരു മെക്സിക്കന്‍ അമ്മ!
പെട്രോള്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ബൈക്കിലാണ് സാന്‍റിയാഗോ സാഹസം കാണിച്ചതെന്ന് പൊലീസ് വക്താവ് ചൂണ്ടിക്കാണിക്കുന്നു. പയ്യന്‍സ് ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ തുടങ്ങിയാല്‍ കുറച്ചുകൂടി മുതിരുമ്പോള്‍ പണി തങ്ങള്‍ക്കു തന്നെ കിട്ടുമെന്നതായിരിക്കണം പൊലീസിനെ നടപടിക്ക് പ്രേരിപ്പിച്ചത്. 183 ഡോളറാണ് പിഴയായി അടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
സാന്‍റിയാഗോയ്ക്ക് അവന്‍റെ ബൈക്ക് പൊലീസ് തിരിച്ചുകൊടുത്തു കഴിഞ്ഞു. അവന്‍ ഇപ്പോള്‍ ഹാപ്പിയാണ്.


Click it and Unblock the Notifications