സോഫ്റ്റ്‌വെയറിന് 50 കോടി തരാമെന്ന ടാറ്റയുടെ ഓഫര്‍ നിരസിച്ച് 23-കാരന്‍; കാരണം അറിഞ്ഞാല്‍ കൈയ്യടിക്കും
മനുഷ്യരാശിക്ക് ഗുണകരമായേക്കാവുന്ന കണ്ടുപിടുത്തങ്ങള്‍ ഓരോ ദിവസവും ലോകത്ത് അരങ്ങേറുന്നുണ്ട്. അത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും ഒരു ഭാരതീയന്‍ ഉണ്ടാകാറുണ്ട്. നമ്മുടെ ലോകത്തെ തന്നെ വാഹനാപകടങ്ങള്‍ കുറക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച ഒരു ഇന്ത്യന്‍ യുവാവാണ് ടെക് ലോകത്തെ ഇപ്പോഴത്തെ താരം.
ഹരിയാനയില്‍ നിന്നുള്ള യുവാവിന്റെ പേര് മോഹിത് യാദവ് എന്നാണ്. 23-കാരനായ യുവാവ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ കണ്ട് നിരവധി കമ്പനികള്‍ വരെ അത് വാങ്ങാനായി മുന്നോട്ട് വന്നു. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഈ സാങ്കേതികവിദ്യക്കായി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെങ്കിലും മോഹിത് അത് പുഷ്പം പോലെ നിരസിക്കുകയായിരുന്നു. അതിന് കൃത്യമായ കാരണവുമുണ്ട്.

മോഹിത് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ റോഡപകടങ്ങള്‍ തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് മാത്രമല്ല ഈ സോഫ്റ്റ്‌വെയര്‍ 50% ഇന്ധനം ലാഭിക്കാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്ന് ഒരാള്‍ വാഹനം വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് സേഫ്റ്റിക്കും ഇന്ധനക്ഷമതക്കുമാണെല്ലോ. അപ്പോള്‍ ഇത് രണ്ടും ലഭിക്കുന്ന സാങ്കേതികവിദ്യയുണ്ടെങ്കില്‍ അതുകൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമല്ലോ.
ഇതേകാരണം കൊണ്ട് തന്നെയാണ് പല വാഹന ഭീമന്‍മാരും മോഹിത്തിന് പിന്നാലെ കൂടിയത്. അതില്‍ സേഫ്റ്റിക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ടാറ്റ മോട്ടോര്‍സുമുണ്ടായിരുന്നു. ഈ സാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തുക വഴി ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുകയും സാധിക്കുമെന്നതിനൊപ്പം അന്തരീക്ഷ മലിനീകരണത്തിനും തടയിടാനാകും. മലിനീകരണം കുറക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ലോകത്ത് മൊത്തത്തില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
എന്നാല്‍ ഇന്ത്യപോലെ ഒരു രാജ്യത്ത് ഇലക്ട്രിക് വാഹന വിപ്ലവം വരാന്‍ കുറച്ച് സമയമെടുക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ ഇക്കാലയളവില്‍ ഇവികള്‍ പോെല തന്നെ കാര്യക്ഷമമായേക്കാവുന്ന 23-കാരന്റെ സാങ്കേതികവിദ്യ ഓട്ടോമൊബൈല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതാണ്. 50 കോടി എന്ന് പറഞ്ഞാല്‍ ഒരു ചെറുപ്പക്കാരനെ സംബന്ധിച്ച് വലിയ ഓഫറാണ്.
എന്നാല്‍ ടാറ്റയില്‍ നിന്നുള്ള ഈ ഭീമന്‍ ഓഫര്‍ തള്ളാനും മോഹിതിന് കൃത്യമായ കാരണമുണ്ട്. പൊതുസമൂഹത്തിന് ഉപകാരപ്രദമാകാന്‍ ഈ സാങ്കേതികവിദ്യ സര്‍ക്കാരിന് സൗജന്യമായി നല്‍കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മോഹിത് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഇത്തരമൊരു തീരുമാനത്തിലേകെത്താന്‍ തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് അദ്ദേഹം കാരണമായി ചുണ്ടിക്കാട്ടുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാലുപേരുടെ മരണത്തിനിടയാക്കിയ ട്രക്കും കാറും കൂട്ടിയിടിച്ച അപകടത്തിന് താന്‍ ദൃക്‌സാക്ഷിയായതായും ഇത് ഏറെ നാള്‍ തന്നെ അസ്വസ്ഥനാക്കിയതായുമാണ് യുവാവ് പറയുന്നു. ഇത് എങ്ങനെ തടയാമെന്ന ചിന്തയാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിലേക്ക് തന്നെ നയിച്ചതെന്നാണ് മോഹിത് പറയുന്നത്. ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയില്‍ ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുന്ന വേളയിലാണ് അവന്‍ ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്.
ഈ സോഫ്റ്റ്വെയര്‍ ഘടിപ്പിച്ച ഒരു വാഹനവും അപകടത്തില്‍ പെടില്ലെന്നാണ് യുവാവിന്റെ അവകാശവാദം. മാത്രമല്ല ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ അനുവദിക്കാത്ത രീതിയിലാണ് സോഫ്റ്റ്‌വെയര്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഡീസല്‍, പെട്രോള്‍ എന്നീ ഇന്ധനങ്ങള്‍ റീസൈക്കിള്‍ ചെയ്‌തെടുക്കുന്ന പ്രക്രിയ വഴി 50 ശതമാനത്തോളം ഇന്ധനം ലാഭിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്.
പ്രാചീന കാലം തൊട്ട് പ്രതിഭകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. എന്നാല്‍ പലരും ഇവിടെ വിദ്യാഭ്യാസം നേടിയ ശേഷം കടല്‍കടക്കും. എന്നാല്‍ തന്റെ കണ്ടുപിടുത്തം വഴി സാമ്പത്തിക ലാഭം നേടാനുള്ള സാഹചര്യമുണ്ടായിട്ടും അത് തന്റെ സഹജീവികളുടെ സുരക്ഷക്കും ജീവനും വില കല്‍പ്പിച്ച് കൊണ്ട് മോഹിത് കൈാക്കൊണ്ട തീരുമാനം എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ സാങ്കേതികവിദ്യ ഏത് രൂപത്തില്‍ നമ്മുടെ സമൂഹത്തിന് ഗുണകരമായി വരുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
Source: News 18


Click it and Unblock the Notifications








