ഒബാമയുടെ കാര്‍ ലേലത്തിന്

ക്രിസ്‍ലര്‍ 300 സി 2005 മോഡല്‍ കാറാണ് ലേലത്തിനു വന്നിരിക്കുന്നത്. കാര്‍ ഇതുവരെ 20,800 മൈലുകള്‍ താണ്ടി. 2007 വരെ ഒബാമ ഈ കാറാണ് ഉപയോഗിച്ചിരുന്നത്.
ഈ കാര്‍ പക്ഷെ പ്രസിഡന്‍റായതിനു ശേഷം ഒബാമ ഉപയോഗിച്ചിട്ടില്ല. സെനറ്ററായിരുന്ന കാലത്ത് ഒബാമ ഉപയോഗിച്ചിരുന്നതാണ് കാര്‍. അമേരിക്കന്‍ പ്രസിഡന്‍റ് ഉപയോഗിക്കുന്നത് ജനറല്‍ മോട്ടോഴ്സിന്‍റെ കാഡില്ലാക് ഡിടിഎസ് ലിമോസിനാണ്.
ലോലത്തിനു വെച്ച കാറിന് ലതര്‍ സീറ്റുകളാണ് ഉള്ളത്. സണ്‍റൂഫ് ഉണ്ട് വാഹനത്തിന്. ആക്സിഡന്‍റ് റെക്കോര്‍ഡുകളൊന്നും ഇല്ല.
ഈ ലേത്തില്‍ രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളൊന്നും കാണരുതെന്ന് ലേലക്കാരിയായ ലിസ സിബോര്‍ പറയുന്നു. വളരെ ഗൗരവത്തോടെ നടത്തുന്ന യഥാര്‍ത്ഥ ലേലമാണിത്. ഇതിനിടയില്‍ അനിഷ്ട സംഭവങ്ങള്‍ പാടില്ലെന്ന് അവര്‍ അഭ്യര്‍ത്ഥന നടത്തി.
ചരിത്രപരമായ മൂല്യമുള്ളതിനാല്‍ വന്‍ തുകയ്ക്ക് കാര്‍ വിറ്റുപോകുമെന്നാണ് ലേലക്കാരുടെ കണക്കുകൂട്ടല്‍. 2009ല്‍ ലേലത്തിനു വെച്ച അഡോള്‍ഫ് ഹിറ്റ്‍ലറുടെ മെഴ്സിഡസ് ബെന്‍സ് കാര്‍ വന്‍ തുകയ്ക്ക് എടുക്കാന്‍ ഒരു റഷ്യക്കാരനാണ് മുന്നോട്ടു വന്നത്.


Click it and Unblock the Notifications








