27 വര്‍ഷം പഴക്കമുള്ള സാമുറായി വിറ്റത് വാങ്ങിയതിനേക്കാള്‍ ഇരട്ടി തുകയ്ക്ക്! പൊന്നും വിലയെന്നാല്‍ ഇതാണ്

ടു സ്‌ട്രോക്ക് യുഗത്തിലെ ജനപ്രിയ ബൈക്കുകളില്‍ ഒന്നായിരുന്നു ടിവിഎസ് സുസുക്കി സാമുറായി. AX100, സുപ്ര, ഷോഗണ്‍ തുടങ്ങിയ ബൈക്കുകളുടെ ഒരു പരമ്പര പുറത്തിറക്കിയ ശേഷം 1994-ലാണ് ടിവിഎസ് സാമുറായി പുറത്തിറക്കിയത്. പവര്‍, മൈലേജ്, വേഗത എന്നിവയെല്ലാം സംയോജിപ്പിച്ച് ഇന്ത്യയിലെ യുവാക്കളെ ടിവിഎസ് സുസുക്കി സമുറായിയുമായി വരുതിയിലാക്കി.

യമഹ RX100 എന്ന ഐതിഹാസിക മോട്ടോര്‍സൈക്കിള്‍ പോലെ തന്നെ ശക്തമായ ഫാന്‍ബേസുള്ള സാമുറായി 'നോ പ്രോബ്ലം ബൈക്ക്' എന്ന് പേരിലും അറിയപ്പെടുന്നു. യമഹ RX100 മോട്ടോര്‍സൈക്കിളിന്റെ കാര്യം നോക്കിയാല്‍ നിരവധിയാളുകള്‍ അവ സ്‌റ്റോക്ക് കണ്ടീഷനില്‍ റീസ്‌റ്റോര്‍ ചെയ്ത് പരിപാലിച്ച് കൊണ്ടുനടക്കുന്നത് കാണാം. എന്നാല്‍ നല്ല വെടിപ്പായുള്ള ടിവിഎസ് സുസുക്കി സമുറായി കണ്ടെത്തുക പ്രയാസകരണമാണ്. ഇക്കാലത്ത് വളരെ അപൂര്‍വമായി മാത്രമേ നീറ്റ് കണ്ടീഷനിലുള്ള ടിവിഎസ് സുസുക്കി സാമുറായി കാണാന്‍ സാധിക്കൂ.

tvs dealer offers on suzuki samurai exchange

അത്തരമൊരു സാമുറായി ആണിപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി തുക കൊടുത്ത് കേരളത്തിലെ ടിവിഎസ് ഡീലര്‍ഷിപ്പ് വാങ്ങാന്‍ തയാറായതോടെ വാര്‍ത്തകളില്‍ നിറയുന്നത്. മിസ്റ്റര്‍ മോട്ടോര്‍ വോള്‍ട്ട് എന്ന യൂട്യൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ശിവകുമാര്‍ എന്ന കസ്റ്റമര്‍ 27 വര്‍ഷം മുമ്പ് ഇതേ ഡീലര്‍ഷിപ്പില്‍ നിന്നായിരുന്ന സാമുറായി വാങ്ങിയതെന്നാണ് ജീവനക്കാരന്‍ അവതാരകനോട് പറയുന്നത്. 21,000 രൂപയായിരുന്നു അന്ന് ബൈക്കിന്റെ ഓണ്‍റോഡ് വിലയെന്ന് ഡീലര്‍ഷിപ്പ് പ്രതിനിധി പറയുന്നുണ്ട്.

ബൈക്ക് വാങ്ങിയ ശേഷം കൃത്യമായി സര്‍വീസിംഗും അറ്റുകുറ്റപ്പണികളും അംഗീകൃത ഡീലര്‍ഷിപ്പ് വഴി തന്നെ ചെയ്തതിനാല്‍ ഇതിന്റെ കണ്ടീഷന്‍ തങ്ങള്‍ക്ക് നന്നായിട്ടറിയാം എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ബ്രാന്‍ഡുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഈ ഉപഭോക്താവ് ടിവിഎസിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. എക്സ്ചേഞ്ച് വഴി ശിവകുമാറില്‍ നിന്ന് അടുത്തിടെ ഈ മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കിയതായി ഡീലര്‍ഷിപ്പ് ജീവനക്കാര്‍ പറഞ്ഞു.

tvs dealer offers on suzuki samurai exchange

21,000 രൂപക്ക് വാങ്ങിയ ഈ സാമുറായിക്ക് എക്‌സ്‌ചേഞ്ച് വഴി 41,000 രൂപയാണ് വിലയിട്ടതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇക്കാലത്തിനിടയില്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തുകയും പരിപാലിക്കുകയും ചെയ്തതിനാലാണ് ബൈക്കിന് ഓണ്‍റോഡ് വിലയുടെ ഇരട്ടി തുക എക്‌സ്‌ചേഞ്ചില്‍ ലഭിച്ചത്. എന്നാല്‍ തന്റെ പഴയ ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിള്‍ വിറ്റ് ശിവകുമാര്‍ പുതുതായി ഏത് മോട്ടോര്‍സൈക്കിളാണ് എടുത്തതെന്ന കാര്യം വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല.

വളരെ അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളു. മോട്ടോര്‍സൈക്കിള്‍ നന്നായി പരിപാലിച്ചതിനാലാണ് ഉയര്‍ന്ന പുനര്‍വില്‍പ്പന മൂല്യം ലഭിച്ചതെന്ന് നിസ്സംശയം പറയാം. സാമുറായി പോലുള്ള ഐക്കണിക് മോഡലുകള്‍ക്ക് നമ്മുടെ നാട്ടില്‍ നല്ല പേരാണ്. പോരാത്തതിന് നല്ല കണ്ടീഷനിലുള്ള സാമുറായി കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഇത് മോഹവില നല്‍കി വാങ്ങാന്‍ ഏറെ പേരുണ്ടാകും. എന്നാല്‍ ടിവിഎസ് ഡീലര്‍ഷിപ്പ് എന്ത് ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ ബൈക്ക് പൊന്നും വില കൊടുത്ത് സ്വന്തമാക്കിയതെന്ന കാര്യം വ്യക്തമല്ല.

നല്ല കണ്ടീഷനിലുള്ള സാമുറായി തേടുന്ന ഏതെങ്കിലും വണ്ടിഭ്രാന്തന് നല്ല വിലയില്‍ മറിച്ചുവില്‍ക്കാമെന്നതാണ് ഒരു ഓപ്ഷന്‍. അല്ലെങ്കില്‍ തങ്ങളുടെ ഡീലര്‍ഷിപ്പിന്റെ സര്‍വീസ് മേന്‍മയുടെ മകുടോദാഹരണമായി വാഹനം പ്രദര്‍ശിപ്പിക്കാനും ഒരുപക്ഷേ അവര്‍ക്ക് പദ്ധതിയുണ്ടാകാം. ഏതായാലും അക്കാര്യം നമുക്കറിയില്ല. 7.5 bhp പവറും 9.8 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 98.2 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് സാമുറായിക്ക് കരുത്തേകിയിരുന്നത്.

4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരുന്നു ഇതിന് ലഭിച്ചിരുന്നത്. മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആയിരുന്നു പരമാവധി വേഗത. ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ ബൈക്ക് 50 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ഇതിന്റെ മുന്‍വശത്ത് ടെലിസ്‌കോപിക് ഹൈഡ്രോളിക് ഓയില്‍ ഷോക്ക് സസ്‌പെന്‍ഷനായിരുന്നു സജ്ജീകരിച്ചിരുന്നത്. സ്വിംഗ് ആര്‍മോട് കൂടിയ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറും കോയില്‍ ആക്‌സ് സ്പ്രിംഗുമായിരുന്നു പിറകില്‍ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്.

മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളായിരുന്നു സ്‌റ്റോപ്പിംഗ് ഡ്യൂട്ടിക്ക്. തുടക്കത്തില്‍ റെഡ്, ബ്ലാക്ക് എന്നീ കളര്‍ഓപ്ഷനുകളില്‍ മാത്രമായിരുന്നു ബൈക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 1999-ല്‍ ടിവിഎസ് സുസുക്കി സാമുറായിക്ക് ഗ്രീന്‍ പെയിന്റ് സ്‌കീം കൂടി സമ്മാനിച്ചു. ആരെയും ആകര്‍ഷിക്കുന്ന ലുക്കും മികച്ച ഡ്രൈവബിലിറ്റിയും കൂടി ചേര്‍ന്നതോടെ ഒരു കാലത്ത് സാമുറായി ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണു.

More from DriveSpark

Article Published On: Monday, September 25, 2023, 16:23 [IST]
English summary
27 year old tvs suzuki samurai exchanged by dealership for almost double the price originally paid
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X