ഇതുവരെ പൊളിച്ചടുക്കിയത് 3 ലക്ഷം വാഹനങ്ങൾ; സ്ക്രാപ്പേജ് പോളിസി വഴി കിട്ടാൻ പോകുന്നത് 40000 കോടി
സ്ക്രാപ്പേജ് പോളിസി രാജ്യത്ത് അവതരിപ്പിച്ചപ്പോഴും നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു, എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് വരെ മൂന്ന് ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് പൊളിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ രാജ്യത്തെ ഉപയോഗശൂന്യമായ വാഹനങ്ങൾ സ്ക്രാപ്പേജ് പോളിസിയിൽ ഉൾപ്പെടുത്തുന്നത് വഴി 40000 കോടി രൂപയാണ് ഖജനാവിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്. 3 ലക്ഷം വാഹനങ്ങളിൽ 1.41 ലക്ഷ സർക്കാർ വാഹനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ വാഹനങ്ങൾ സ്ക്രാപ്പേജിന് വിധേയമാക്കിയ സർട്ടിഫിക്കറ്റ് കൈവശമുളളവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ കിഴിവും പല ബ്രാൻഡുകളും പ്രഖ്യാപിച്ചിരുന്നു.
വായു മലിനീകരണം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അത് ഏതു വിധേയനും രാജ്യത്ത് നിന്ന് തുടച്ചു നീക്കുക എന്നതാണ് സർക്കാരിൻ്റെ ഇപ്പോഴത്തെ നയം എന്ന് നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.അതിന് ഇലക്ട്രിക് വാഹനങ്ങളുടെ വർധനവ് സഹായിക്കും. വാഹനത്തിൻ്റെ വില കുറഞ്ഞാൽ അളുകൾ ഐസിഇ എഞ്ചിനിൽ നിന്ന് ഇലക്ട്രിക്കിലേക്ക് തിരിയുമെന്നാണ് കേന്ദ്രത്തിൻ്റെ പ്രതീക്ഷ.

ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.
പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്ത് പുതിയവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പഴയ വാഹനങ്ങള്‍ പുറത്ത് വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്‌ക്രാപ്പ് ചെയ്യുന്നതിലൂടെ നേടാനാകും. നിങ്ങള്‍ പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത് പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ സ്‌ക്രാപ്പ് ചെയ്ത വാഹനത്തിന്റെ എക്സ്ഷോറൂം വിലയുടെ 4-6 ശതമാനം തുക നിങ്ങള്‍ക്ക് ലഭിക്കും.

വാഹനത്തിലെ ലോഹ ഭാഗങ്ങള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയുടെ ലഭ്യത അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരാം. ഉദാഹരണത്തിന് 10 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഒരു വാഹനം സ്‌ക്രാപ്പ് ചെയ്യുന്നതിലൂടെ ഏകദേശം 40,000 രൂപ മുതല്‍ 60,000 രൂപ വരെ നിങ്ങള്‍ക്ക് പോക്കറ്റിലാക്കാം. അതുപോലെ, വാഹനത്തിന്റെ പ്രധാന ഭാഗങ്ങളായ എഞ്ചിന്‍ തുടങ്ങിയവ പുറത്തെടുത്ത് വില്‍ക്കാന്‍ പറ്റിയാല്‍ കൂടുതല്‍ പണം നേടാനാകും.
ഇങ്ങനെ വില്‍ക്കുമ്പോള്‍ സ്‌ക്രാപ്പിംഗിലൂടെ ലഭിക്കുന്ന പണം കുറയാന്‍ സാധ്യതയുണ്ട്. ഇതില്‍ ഏതാണ് ലാഭകരമെന്ന് സ്വയം വിലയിരുത്താവുന്നതാണ്. സ്‌ക്രാപ്പേജ് പോളിസി വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ ചില വാഹന ബ്രാന്‍ഡുകളും ഡീലര്‍ഷിപ്പുകളും സ്‌ക്രാപ്പേജ് ബെനഫിറ്റുകളും ഓഫര്‍ ചെയ്യാറുണ്ട്. പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സ്‌ക്രാപ്പേജ് ബെനഫിറ്റുകളുടെ രൂപത്തില്‍ ചില വാഹന നിര്‍മാതാക്കളും ഡീലര്‍ഷിപ്പുകളും ഇളവുകള്‍ നല്‍കുന്നുണ്ട്. ഇത് ഓരോ ബ്രാന്‍ഡിനും ഡീലര്‍ഷിപ്പുകള്‍ക്കും അനുസരിച്ച് മാറാം.
വാഹനം സ്‌ക്രാപ്പ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അതിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ റദ്ദാക്കുന്നതാണ്. അതേസമയം, നിങ്ങളുടെ വാഹനം സ്‌ക്രാപ്പ് ചെയ്തതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയ കാര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും. ഉദാഹരണത്തിന് പഴയ വാഹനം സ്‌ക്രാപ്പ് ചെയ്ത് പുതിയ വാഹനം വാങ്ങുമ്പോള്‍ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് ചില സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








