ശ്രദ്ധിച്ചില്ലേൽ ദേ ഇതുപോലെ പണികിട്ടും! കാറിനുള്ളിൽ കുടുങ്ങിയ മൂന്നു വയസുകാരനെ രക്ഷിച്ചത് ഇങ്ങനെ
കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടു പോകുന്നത് ഒരു പുതിയ സംഭവമല്ല. കാർ നിർമ്മാതാക്കൾ സെൻട്രൽ ലോക്കിംഗ് സിസ്റ്റം അവതരിപ്പിച്ചത് മുതൽ, ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും ഇതുപോലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഇത്തരത്തിൽ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എസ്‌യുവിയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടിയെ ഒടുവിൽ സ്ലെഡ്ജ്ഹാമർ ഉപയോഗിച്ച് ഗ്ലാസ് തകർത്താണ് രക്ഷപെടുത്തിയത്. കാറിന്റെ ഉടമ സുന്ദർദീപ് എന്ന വ്യക്തി തന്റെ ട്വിറ്ററിലാണ് ഈ സംഭവം പങ്കിട്ടത്, ഇത് ഏതൊരു രക്ഷിതാവിനെയും ഭയപ്പെടുത്തുന്ന ഒന്നാണ്. ഭാര്യയെയും കുട്ടിയെയും കാത്ത് സുന്ദർദീപിന്റെ കൈയിൽ നിന്ന് തന്റെ മക്കളിൽ ഒരാൾ കാറിന്റെ താക്കോൽ തട്ടിയെടുത്ത് വാഹനത്തിൽ പ്രവേശിക്കുകയായിരുന്നു.

ഉള്ളിൽ കടന്നയുടൻ കുട്ടി ഡോറുകൾ അടച്ചു, ഏതാനും നിമിഷങ്ങൾക്കുള്ളിൽ, കാർ ലോക്ക് ആകുന്ന ശബ്ദവും കേട്ടു. വാഹനത്തിന്റെ എല്ലാ വിൻഡോകളും അടച്ചിരുന്നതിനാൽ, സുന്ദർദീപിന് മകനുമായി ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടായിരുന്നു. കുട്ടി നിർദ്ദേശങ്ങൾ ശ്രമിച്ച അദ്ദേഹം അൺലോക്ക് ബട്ടൺ അമർത്താൻ മകനോട് ആവശ്യപ്പെട്ടു.
എന്നിരുന്നാലും, കുട്ടി ആശയക്കുഴപ്പത്തിലാകുകയും അബദ്ധത്തിൽ കീയിലെ ലോക്ക് ബട്ടൺ ഒന്നിലധികം തവണ അമർത്തുകയും ചെയ്തു. ഇതോടെ വാഹനത്തിന്റെ സേഫ്റ്റി അലാറം ആക്ടിവേറ്റ് ആയി. അലാറത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കുട്ടിയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുകയും പരിഭ്രാന്തനാക്കുകയും ചെയ്തു. വാഹനത്തിന്റെ അലാറത്തിന്റെ ശബ്ദവും കുട്ടിയുടെ കരച്ചിലും കേട്ട് നാട്ടുകാർ സഹായത്തിന് ഓടിയെത്തി.

അപ്പോഴാണ് സുന്ദർദീപിന്റെ ശ്രദ്ധയിൽ പെട്ടെന്ന് അടുത്തുള്ള ഒരു പഞ്ചർ ഷോപ്പ് പെട്ടത്, കടക്കാരനോട് ഒരു സ്ലെഡ്ജ്ഹാമർ കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ശ്രമങ്ങൾക്ക് ശേഷം, എസ്‌യുവിയുടെ പിന്നിലെ ക്വാർട്ടർ ഗ്ലാസ് ചുറ്റിക ഉപയോഗിച്ച് തകർക്കാൻ അവർക്ക് കഴിഞ്ഞു, തുടർന്ന് കുട്ടിയുടെ കൈയ്യിൽ നിന്ന് കീ വാങ്ങാനും, ഒടുവിൽ രക്ഷപ്പെടുത്താനും സാധിച്ചു.
വാഹനത്തിന്റെ ഗ്ലൗ ബോക്സിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ഗ്ലാസ് ബ്രേക്കറിന്റെ ചിത്രവും ഉടമ തന്റെ പോസ്റ്റിൽ പങ്കിട്ടു, എന്നാൽ ഈ ഒരു സാഹചര്യത്തിൽ ഇത് ഉപയോഗപ്രദായിരുന്നില്ല. പുതിയ കാറുകളിൽ വരുന്ന ഗ്ലാസുകൾ, ഓൾ ലാമിനേറ്റഡ് ഗ്ലാസുകളായതിനാൽ അവ തകർക്കാൻ വളരെ ബുദ്ധിമുട്ടാണ്. മുറിവേൽപ്പിക്കുന്ന ഷാർപ്പ് എഡ്ജുകൾ സൃഷ്ടിക്കാത്ത സേഫ്റ്റി ഗ്ലാസുകളാണിവ എന്നത് ശ്രദ്ധിക്കണം.

പല വിദേശ രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും ഇത്തരം സംഭവങ്ങൾ അനുദിനം വർധിച്ച് വരികയാണ്. ലോക്ക് ചെയ്ത വാഹനത്തിനുള്ളിൽ, പ്രത്യേകിച്ച് എസി സ്വിച്ച് ഓൺ ചെയ്യപ്പെടാതെ, കുട്ടികളോ വളർത്തുമൃഗങ്ങളോ അകപ്പെട്ടു പോക്കുന്നത് അത്യന്തം അപകടകരമായ ഒന്നാണ്. എസി ഓഫാക്കി വിൻഡോകൾ അടച്ച് വെയിലത്ത് വാഹനം പാർക്ക് ചെയ്യുകയാണെങ്കിൽ, ഗ്രീൻ ഹൗസ് ഇഫക്ട് കാരണം വാഹനത്തിന് ഉള്ളിലെ താപനില അതിവേഗം ഉയരും.
നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന ഓപ്പൺ പാർക്കിംഗ് ഏരിയയിൽ വെറും 10 മിനിറ്റിനുള്ളിൽ വാഹനത്തിനുള്ളിലെ താപനില 20 ഡിഗ്രി വരെ വർധിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യപ്പെട്ടാൽ അവയിലെ താപനില 40 ഡിഗ്രി വരെ ഉയരും, ഇതുമൂലം കാബിൻ ചൂടേറിയതും ശ്വാസംമുട്ടിക്കുന്നതുമായ ഒരു അന്തരീക്ഷമാക്കി മാറ്റുന്നു.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരത്തിന്റെ താപനില വളരെ വേഗത്തിൽ മാറുന്നതാണ് എന്നും നാം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികൾക്ക് തങ്ങളുടെ ബോഡി ടെമ്പറേച്ചർ വേഗത്തിൽ നിയന്ത്രിക്കാനുള്ള കഴിവ് പൂർണ്ണമായി വികസിച്ചിട്ടുണ്ടാവില്ല, ഇത് അവരെ ഹീറ്റ് സ്ട്രോക്കിന് ഇരയാക്കുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, പിഞ്ചുകുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ കഠിനമായ ചൂട് അനുഭവിക്കുകയും ജീവൻ പോലും നഷ്ടപ്പെടുകയും ചെയ്ത നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിക്കിടന്നു പോയ കോട്ടയം സ്വദേശിയായ കുഞ്ഞോമനയുടെ ദാരുണാന്ത്യം വാർത്തകളിലൂടെ അറിഞ്ഞവരാണ് നമ്മൾ എല്ലാം. ചൂടത്ത് കിടക്കുന്ന വാഹനങ്ങൾക്കുള്ളിൽ പൂട്ടിയിടപ്പെടുന്ന വളർത്തുമൃഗങ്ങൾക്കും ഇത് ബാധകമാണ്, കാരണം അവയ്ക്കും ചൂടുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളും അങ്ങെയറ്റം മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
വാഹനത്തിനുള്ളിൽ, കുട്ടികൾ അബദ്ധത്തിൽ ഹാൻഡ് ബ്രേക്ക് എടുത്തേക്കാം, ഇത് വാഹനം സ്വയം നീങ്ങാൻ ഇടയാക്കും. ചില ന്യൂ ജെൻ കാറുകളിൽ ഇ-പാർക്കിംഗ് ബ്രേക്കുകൾ പോലും ഉണ്ട്, ഇത് കുട്ടികളുടെ കൈ തട്ടി പോലും എളുപ്പത്തിൽ ഡിസ്എൻഗേജ് ചെയ്തേക്കാം. ഏത് സാഹചര്യത്തിലും, കാറിനുള്ളിൽ ഒരു കുട്ടികളേയോ വളർത്തുമൃഗങ്ങളേയോ അലക്ഷ്യമായി വിട്ടു പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Tragedy averted with God’s grace 🙏
— Sunderdeep - Volklub (@volklub) July 20, 2023
There will always be a moment that no matter how smart you think you are, you will panic and have a brain-fade moment.
So today while picking my 3 years old sons from school, one of them locked himself inside with windows fully rolled up.… pic.twitter.com/SeG9Be1kh2


Click it and Unblock the Notifications








