10 കി.മീ സഞ്ചരിക്കാന്‍ അരമണിക്കൂര്‍; ലോകത്ത് 'വേഗതകുറഞ്ഞ' നഗരങ്ങളില്‍ രണ്ടാം സ്ഥാനം ബെംഗളൂരുവിന്

ഏറ്റവും പുതിയ ഗവേഷണ പ്രകാരം ലോകത്തില്‍ സഞ്ചരിക്കാന്‍ ഏറ്റവും വേഗത കുറഞ്ഞ നഗരമായി ഇംഗ്ലണ്ടിലെ ലണ്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ നഗര മധ്യത്തിലൂടെ റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അരമണിക്കൂറിലധികമാണ് എടുക്കുന്നതെന്നറിഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം.

2022-ല്‍ യുകെ തലസ്ഥാന നഗരത്തിന്റെ മധ്യഭാഗത്ത് 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 36 മിനിറ്റും 20 സെക്കന്‍ഡും എടുത്തതായി ലൊക്കേഷന്‍ ടെക്‌നോളജിയുടെയും ഉപഭോക്തൃ ഇലക്ട്രോണിക്‌സിന്റെയും ഡെവലപ്പറും സ്രഷ്ടാവുമായ ടോം ടോം ഏറ്റവും പുതിയ ഗവേഷണത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഗവേഷണത്തിലെ ഏറ്റവും രസകരമായ സംഗതി എന്തെന്നാല്‍ സഞ്ചരിക്കാന്‍ ഏറ്റവും വേഗത കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഒരു ദക്ഷിണേന്ത്യന്‍ മെട്രോ സിറ്റിക്കാണ്.

10 കി.മീ സഞ്ചരിക്കാന്‍ അരമണിക്കൂര്‍; ലോകത്ത് വേഗതകുറഞ്ഞ നഗരങ്ങളില്‍ രണ്ടാം സ്ഥാനം ബെംഗളൂരുവിന്

ഇന്ത്യയുടെ സിലിക്കണ്‍ വാലിയും ഉദ്യാന നഗരവുമായ ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്തെത്തിയത്. സമ്പന്നമായ ചരിത്രമുള്ള ബെംഗളൂരു നഗരം ഐടി ഹബ്ബുകള്‍ക്കും പേരുകേട്ടതാണെന്ന് നമുക്കറിയാം. എന്നാല്‍ സമീപകാലത്ത് ബെംഗളൂരു നഗരം ഗതാഗതക്കുരുക്കിന്റെ പേരില്‍ കൂടിയാണ് അറിയപ്പെടുന്നത്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വിഷയമാകുന്ന മീം ഇല്ലാത്ത ഒരു ദിവസം പോലും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകില്ല. എന്നാല്‍ ലോകത്തില്‍ തന്നെ സഞ്ചരിക്കാന്‍ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറിയെന്ന് ട്രോളന്‍മാര്‍ വരെ അറിഞ്ഞ് കാണില്ല.

പഠനത്തില്‍ വാഹനത്തില്‍ സഞ്ചരിക്കാന്‍ ഏറ്റവും വേഗത കുറഞ്ഞ നഗരങ്ങളിലൊന്നായി മാറിയ ഇന്ത്യയിലെ സിലിക്കണ്‍ വാലിയില്‍ തിരക്കുള്ള സമയത്ത് 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി അരമണിക്കൂറോളം എടുക്കുമെന്നാണ് പറയുന്നത്. ജിയോലൊക്കേഷന്‍ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം നടത്തിയ സര്‍വേയില്‍ കഴിഞ്ഞ വര്‍ഷം ബംഗളൂരു നഗരത്തിനുള്ളില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 28 മിനിറ്റ് 9 സെക്കന്‍ഡ് വേണ്ടി വന്നതായി പറയുന്നു.

10 കി.മീ സഞ്ചരിക്കാന്‍ അരമണിക്കൂര്‍; ലോകത്ത് വേഗതകുറഞ്ഞ നഗരങ്ങളില്‍ രണ്ടാം സ്ഥാനം ബെംഗളൂരുവിന്

ജിയോലൊക്കേഷന്‍ സാങ്കേതികവിദ്യകളിലെ സ്‌പെഷ്യലിസ്റ്റായ ടോംടോം അതിന്റെ വാര്‍ഷിക ട്രാഫിക് സൂചികയുടെ 12-ാം പതിപ്പ് ചൊവ്വാഴ്ച പുറത്തിറക്കി.ഒന്നാം സ്ഥാനത്തുള്ള ലണ്ടനില്‍ ഇതേ ദൂരം സഞ്ചരിക്കാന്‍ എടുക്കുന്ന ശരാശരി സമയം 35 മിനിറ്റാണ്. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍, ജാപ്പനീസ് പട്ടണമായ സപ്പോറോ, ഇറ്റലിയിലെ മിലാന്‍ എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇടംനേടി.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയും ഇവികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കുമെല്ലാം അടിസ്ഥാനപ്പെടുത്തി ഡ്രൈവിംഗ് ചെലവിനെ കുറിച്ചും ഗവേഷണം പഠന വിധേയമാക്കിയിരുന്നു. അത് പ്രകാരം ലോകത്ത് വാഹനമോടിക്കാന്‍ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമായും ലണ്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഹോങ്കോങ് ആണ് ഒന്നാമത്. യുക്രൈന്‍ യുദ്ധം കാരണം ഇന്ധനവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ഇതോടെ അമേരിക്കയിലെയും മറ്റ് യൂറോപ്യന്‍ നഗരങ്ങളായ പാരിസ്, ഓസ്‌ലോ, സൂറിച്ച് എന്നിവയെയും പിറകിലാക്കി.

10 കി.മീ സഞ്ചരിക്കാന്‍ അരമണിക്കൂര്‍; ലോകത്ത് വേഗതകുറഞ്ഞ നഗരങ്ങളില്‍ രണ്ടാം സ്ഥാനം ബെംഗളൂരുവിന്

മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് കാരണം നഷ്ടപ്പെടുന്ന സമയവും കാര്‍ബണ്‍ പുറന്തള്ളലും ഇത് പരിഗണിക്കുന്നു. ഈ കാര്യങ്ങളിലും ലോകത്ത് ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നില്‍ ബെംഗളൂരു ഇടംപിടിച്ചു.
ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നഷ്ടമായ ശരാശരി സമയം 129 മണിക്കൂറായിരുന്നുവെന്ന് പഠനം പറയുന്നു. ഇക്കാര്യത്തില്‍ ബെംഗളൂരു ടോപ് 5 പട്ടികയില്‍ നാലാം സ്ഥാനത്താണ്.

തിരക്കുള്ള ട്രാഫിക്കിനിടയില്‍ പ്രസ്തുത സമയത്ത് പെട്രോള്‍ കാറുകള്‍ 974 കിലോ കാര്‍ബണ്‍ പുറന്തള്ളിയതായും പറയുന്നു. 2022ല്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളപ്പെട്ട അഞ്ച് നഗരങ്ങളില്‍ അവസാന സ്ഥാനത്താണ് കര്‍ണാടക തലസ്ഥാനം. ബെംഗളൂരുവിലെ ആറ് മൈല്‍ റൗണ്ട് ട്രിപ്പ് അടിസ്ഥാനമാക്കിയുള്ള ശരാശരി വാര്‍ഷിക കാര്‍ബണ്‍ഡൈഓക്‌സൈഡ് ഉദ്വമനം പെട്രോള്‍ കാറുകള്‍ക്ക് 974 കിലോയാണ്. ലണ്ടന്‍, പാരീസ്, മനില, ബുക്കാറെസ്റ്റ് എന്നിവ ആ ക്രമത്തില്‍ ബെംഗളൂരുവിന് മുകളിലാണ്.

ഡീസല്‍ കാറുകളില്‍ നിന്നുള്ള പുറന്തള്ളല്‍ സംബന്ധിച്ച വിവരങ്ങള്‍ പഠനം വെളിപ്പെടുത്തിയിട്ടില്ല. 600 ദശലക്ഷം ഉപകരണങ്ങള്‍ വിശകലനം ചെയ്താണ് ടോം ടോം ഈ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്‍-ഡാഷ് കാര്‍ നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണുകള്‍, വ്യക്തിഗത നാവിഗേഷന്‍ ഉപകരണങ്ങള്‍, ടെലിമാറ്റിക്സ് സംവിധാനങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

More from DriveSpark

Article Published On: Thursday, February 16, 2023, 8:30 [IST]
English summary
30 minutes to cover 10 kms research says bengaluru second slowest city in world to drive in
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X