വീഡിയോ: 3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!
ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.
ഡെന്നിസ് ബെയിലി എന്ന പരിചയസമ്പന്നനായ ഡ്രീഗ് റേസിങ് ഡ്രൈവര്‍ക്കാണിത് സംഭവിച്ചതെന്നോര്‍ക്കുക. ജ്യോര്‍ജിയയിലെ മോട്ടോര്‍സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന ഡ്രീഗ് റേസിങ് മത്സരത്തിനിടെയാണ് ഈ സംഭവമുണ്ടായത്.
ആദ്യത്തെ തവണ കാറിനെ കാറ്റുപിടിച്ചപ്പോള്‍ നിയന്ത്രണവിധേയമാക്കാന്‍ ഡെന്നിസ്സിന് സാധിച്ചു. എന്നാല്‍ കാര്‍ വീണ്ടും നിയന്ത്രണത്തില്‍ നിന്നും പോയി. ഒരു നിമിഷം കൊണ്ട് എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു. കാര്‍ ട്രാക്കിനു പുറത്തേക്ക് പറന്നുയര്‍ന്നു!
കാറിന്റെ സുരക്ഷാസന്നാഹങ്ങള്‍ വളരെ ശക്തമായിരുന്നതിനാല്‍ പരുക്കുകളൊന്നുമില്ലാതെ ഡെന്നിസ് രക്ഷപെട്ടു. മോട്ടോര്‍സ്‌പോര്‍ടസില്‍ ഒരു പ്രഫഷണല്‍ ഡ്രൈവര്‍ പോലും വന്‍ അപകടങ്ങളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കപ്പെടുന്നില്ല എന്നൊരു പാഠം ഈ വീഡിയോ നല്‍കുന്നുണ്ട്.


Click it and Unblock the Notifications








