സോമയ്യ കോളജില്‍ നിന്ന് 300 മൈലേജുള്ള കാര്‍

മഹാരാഷ്ട്രയിലെ കെജെ സോമയ്യ എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കുന്ന കുട്ടികള്‍ ലിറ്ററിന് 300 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള കാറാണ് ഉണ്ടാക്കിയിരിക്കുന്നത്. മലേഷ്യയില്‍ ക്വാല ലംപൂരിലെ സെപാങ് ഇന്‍റര്‍നാഷണല്‍ ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന പരിസ്ഥിതി സൗഹൃദ കാറുകളുടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഈ ചെറിയ കാറും ഒരുങ്ങിക്കഴിഞ്ഞു.
ഷെല്‍ ഇക്കോ മാരത്തോണ്‍ കാര്‍ റേസ് എന്നാണ് ഈ പരിപാടിയുടെ പേര്. ജൂലൈയിലാണ് മത്സരം നടക്കുക.
ഇതാദ്യമായാണ് മഹീരാഷ്ട്രയില്‍ നിന്ന് ഒരു കാര്‍ ഈ മത്സരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150ളം കാറുകളുമായി ജഗ്ഗാദ് എന്ന് പേരിട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ കാറും മത്സരിക്കും.
വലിയ അത്ഭുതങ്ങളൊന്നും ഈ കാറില്‍ കാണിച്ചിട്ടില്ല. കാറിന്‍റെ ഭാരം പരമാവധി കുറയ്ക്കുക എന്ന തന്ത്രമാണ് ഈ കൂടിയ ഇന്ധനക്ഷമത കൈവരിക്കാന്‍ ചെയ്തിട്ടുള്ളത്. 65-70 കിലോഗ്രാം ഭാരമാണ് വാഹനത്തിന് വരുന്നത്. ഒരാള്‍ക്ക് മാത്രമേ ഈ കാറില്‍ സഞ്ചരിക്കാനാവൂ.
നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ ഈ മികച്ച നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications








