2030 -ഓടെ വാഹന വിപണിയെ കാത്തിരിക്കുന്നത് ഇവി വിപ്ലവമോ!കേന്ദ്ര പരിസ്ഥിതി മന്ത്രി പറഞ്ഞതിങ്ങനെ

രാജ്യത്ത് ഇപ്പോൾ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ 2030 എത്തുമ്പോഴേക്കും വാഹന വിൽപ്പനയുടെ 35 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തലുകൾ. വില്‍പ്പന ഒരു കോടി യൂണിറ്റുകളായി ഉയരുമെന്നും അതോടൊപ്പം 50 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതകളുണ്ടെന്നുമാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2030-ഓടെ 35 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 2070-ല്‍ 'സീറോ എമിഷന്‍' എന്ന ലക്ഷ്യത്തിലെത്തണമെങ്കില്‍ ഇത് 50 ശതമാനമായി ഉയരേണ്ട ആവശ്യമുണ്ട്.

നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2023 ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 50 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.

2030 -

ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ് എന്നേ പറയാൻ കഴിയു. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്. പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളുള്ളവർക്ക് അവരുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനും അതിനുശേഷം പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളുമായി പുത്തൻ വാഹനം വാങ്ങാൻ സാധിക്കുന്നു.

കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്. ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാർ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് എന്നതാണ് പ്രത്യേകത. ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും.

2030 -

പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർ‌വി‌എസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്.

2021-2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം 2022 ഏപ്രിൽ 1 മുതൽ നയം പ്രാബല്യത്തിൽ വന്നു. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനും ശേഷം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകുന്നു. മലിനീകരണം കുറയ്ക്കുക എന്നിനു പുറമെ ഇന്ധന ഇറക്കുമതി കുറയ്ക്കുക, സിഎൻജി-വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് സ്ക്രാപ്പേജ് നയത്തിലൂടെ കേന്ദ്രം ലക്ഷ്യംവെക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 23, 2025, 19:41 [IST]
English summary
35 percent of vehicle sales in the country will be ev by 2030 details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X