റോഡുകൾ കൂടുതൽ മികച്ചതാകുമ്പോൾ അപകടം കൂടുകയാണോ; 4.8 ലക്ഷം അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് 2023-ൽ

വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധ വേണമെന്ന് പ്രിയപ്പെട്ട വായനക്കാരെ എപ്പോഴും ഓർമിപ്പിക്കാറുളളതാണ്. ഒരു അപകടം സംഭവിക്കാന നിമിഷ നേരം മതി എന്നതാണ് ഓർക്കേണ്ടത്. അശ്രദ്ധയോടെ വാഹനമോടിക്കുകയോ, അറിയാതെ ഒന്ന് ഫോണിലേക്ക് നോക്കുകയോ ചെയ്താൽ മതി സെക്കൻഡുകൾ കൊണ്ട് നിങ്ങളുടെ വാഹനം മറ്റ് വാഹനത്തിൽ ഇടിക്കുകയോ വഴിയാത്രക്കാരെ ഇടിക്കുകയോ ചെയ്തേക്കാം. ഒരു വർഷം നമ്മുടെ രാജ്യത്ത് എത്ര വാഹനാപകടങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് അറിയാമോ. 2023-ലെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് രാജ്യത്ത് 4.8 ലക്ഷം വാഹനാപകടങ്ങൾ സംഭവിക്കുകയും അതിൽ തന്നെ 1.72 ലക്ഷം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതു വഴി രാജ്യത്തിനും കുടംബങ്ങൾക്കും തീരാനഷ്ടമാണ് സംഭവിക്കുന്നത്.

2023-ലെ കേന്ദ്ര സർക്കാരിൻ്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് വകുപ്പുകൾ ആകെ 4,80,583 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അപകടങ്ങളിൽ 1,72,890 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 4,62,825 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

4 8 lakh accidents reported in 2023

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക.

4 8 lakh accidents reported in 2023

രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

4 8 lakh accidents reported in 2023

രാജ്യത്തെ റോഡപകടങ്ങൾക്ക് കാരണമാവുന്നതിൽ ഭൂരിഭാഗം പ്രശ്‌നങ്ങളും റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളാണ്. അത്തരം കേസുകളിൽ 62 ശതമാനത്തിനും തെരുവ് നായ്ക്കളാണ് അപകടത്തിന്റെ ഉത്തരവാദികൾ. അതോടൊപ്പം തന്നെ ഹൈവേകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളും അപകടത്തിന് കാരണമായി എടുത്തു പറയുന്നുണ്ട്.

റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതിൽ രണ്ട് ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് സർക്കാർ പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 4, 2025, 14:47 [IST]
English summary
4 8 lakh accidents reported in the country in the calendar year 2023
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X