പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

നമുക്ക് ആരെങ്കിലും പണം തരാനുണ്ടെങ്കില്‍ ആദ്യം വളരെ മാന്യമായി ചോദിക്കും. എന്നിട്ടും കിട്ടിയില്ലെങ്കില്‍ ചിലര്‍ നിയമ നടപടി സ്വീകരിക്കും. അതുമല്ലെങ്കില്‍ ചിലര്‍ കൈയ്യൂക്കിന്റെ വഴി സ്വീകരിക്കുന്നതും കാണാം. ഇത്തരം സാഹചര്യങ്ങളില്‍ ഉടലെടുക്കുന്ന വൈരാഗ്യം ചിലര്‍ തീര്‍ക്കുന്ന രീതികള്‍ വ്യത്യസ്ഥമാകാറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോക്ക് പിന്നിലെ കഥയും സമാനമാണ്.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

പണിക്കൂലിയുടെ കുടിശ്ശിക നല്‍കാന്‍ വിസമ്മതിച്ചതിന് ബില്‍ഡറുടെ മെര്‍സിഡീസ് ബെന്‍സ് കാറിന് തീയിട്ട ഒരു 40കാരനായ കോണ്‍ട്രാക്ടറുടെ വീഡിയോയാണ് വൈറലായത്. നോയിഡയിലെ സദര്‍പൂര്‍ ഗ്രാമവാസിയുടെ ഉടമസ്ഥതയിലുള്ള ബെന്‍സ് എസ്യുവിയാണ് അഗ്‌നിക്കിരയായത്. 40 കാരന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രതി തെരുവില്‍ പാര്‍ക്ക് ചെയ്ത കാറിന് സമീപത്തെത്തുകയായിരുന്നു. പെട്രോള്‍ പോലെ തോന്നിക്കുന്ന കത്തുന്ന ദ്രാവകം ഒഴിച്ച് തീകൊളുത്തിയ ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. റോജ യുക്ബ്പൂര്‍ ഗ്രാമവാസിയായ രണ്‍വീറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

മെര്‍സിഡീസ് ബെന്‍സ് കാറിന്റെ ഉടമയുടെ വീട്ടില്‍ പ്രതിയായ രണ്‍വീര്‍ നവീകരണം/ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കരാര്‍ തുകയിലെ ബാക്കി നല്‍കാന്‍ കാര്‍ ഉടമ ആയുഷ് വിസമ്മതിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപ നല്‍കാതെ പറ്റിച്ചതില്‍ രോഷം പൂണ്ടാണ് രണ്‍വീര്‍ കാര്‍ കത്തിച്ചത്.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

നിര്‍മാണ തൊഴിലാളിയായ രണ്‍വീറാണ് സദര്‍പൂരിലെ ആയുഷ് നിര്‍മിച്ച വീടുകളില്‍ ടൈല്‍സ് പാകിയതെന്ന് പൊലീസ് പറഞ്ഞു. ജോലിയുടെ ആകെ ബില്ല് 5 ലക്ഷം രൂപയായിരുന്നു. അതില്‍ 2.2 ലക്ഷം രൂപയാണ് ആയുഷ് രണ്‍വീറിന് നല്‍കാന്‍ വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

'താന്‍ നിര്‍മ്മിച്ച വീടുകളില്‍ ടൈല്‍ പാകാനാണ് ആയുഷ് രണ്‍വീറിനെ ഏല്‍പിച്ചത്. 2019 മുതല്‍ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ടൈല്‍ പണിയുടെ കൂലിയായി ആയുഷ് രണ്‍വീറിന് 2,68,000 രൂപ നല്‍കാനുണ്ട്. ഈ തുക കഴിഞ്ഞ രണ്ട് മാസമായി നല്‍കിയിട്ടില്ല. പണം നല്‍കാന്‍ വൈകുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി' നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നോയിഡ ഹരീഷ് ചന്ദര്‍ പറഞ്ഞു.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

പണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് തനിക്ക് ആയുഷ് ചൗഹാനോട് വൈരാഗ്യം തോന്നിയതായി രണ്‍വീര്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ഇതോടെയാണ് താന്‍ മെര്‍സിഡീസ് ബെന്‍സിന് തീയിട്ടതെന്ന് രണ്‍വീര്‍ സമ്മതിച്ചു.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

'സദര്‍പൂര്‍ ഗ്രാമത്തില്‍ പരാതിക്കാരന്റെ വീടിന് പുറത്തായിരുന്നു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നയിക്കുന്നതിനായി അദ്ദേഹം സിസിടിവി ദൃശ്യങ്ങള്‍ മെര്‍സിഡീസ് ഡീലര്‍ഷിപ്പില്‍ സമര്‍പ്പിച്ചു. അവിടെ നിന്ന് വീഡിയോ ചോര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ എത്തിയതായി സംശയിക്കുന്നു' അസിസ്റ്റന്റ് കമ്മീഷണര്‍ രജനീഷ് വര്‍മ പറഞ്ഞു.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

ചൗഹാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 435ാം വകുപ്പ് പ്രകാരം രണ്‍വീറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച സദര്‍പൂര്‍ ഗ്രാമത്തില്‍ നിന്നാണ് രണ്‍വീറിനെ അറസ്റ്റ് ചെയ്തത്.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

കുടിശ്ശിക നല്‍കാത്തതുമായി ബന്ധപ്പെട്ട് പ്രതി പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്‍വീറിന് പണം നല്‍കാനുണ്ടെന്ന കാര്യം ആശിഷ് ചൗഹാന്‍ നിഷേധിച്ചു. എല്ലാ ഇടപാടുകളും തീര്‍ത്തതാണെന്ന് ആശിഷ് ചൗഹാന്‍ വ്യക്തമാക്കി.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

സംഭവം വൈറലായതിന് പിന്നാലെ വിഷയത്തില്‍ രണ്ട് പക്ഷം ഉണ്ടായി. നിരവധി ട്വിറ്റര്‍ ഉപയോക്താക്കളാണ് പ്രതിയായ രണ്‍വീറിന് പിന്തുണയുമായി എത്തിയത്. വലിയ ആളുകളുടെ പാവങ്ങളുടെ കഠിനാധ്വാനത്തിന് വിലകല്‍പ്പിക്കാതെ പണം നല്‍കുന്നില്ലെന്ന് ഒരാള്‍ എഴുതി.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

'അധികാരമുള്ള പലരിലും രാഷ്ട്രീയക്കാരിലും പൊലീസുകാരിലും ഈ പ്രവണത ഞാന്‍ കണ്ടിട്ടുണ്ട്. ജോലി ചെയ്തുകഴിഞ്ഞാല്‍ അവര്‍ പണം നല്‍കുന്നില്ല. ഈ തൊഴിലാളികള്‍ക്ക് അവര്‍ അധ്വാനിച്ചതിന്റെ കൂലി ലഭിക്കാന്‍ ഒന്നിലധികം തവണ ചുറ്റിക്കറങ്ങേണ്ടിവരുന്നത് നാണക്കേടാണ്' മറ്റൊരു ഉപയോക്താവ് എഴുതി, ദരിദ്രരോടും ശക്തിയില്ലാത്തവരോടുമുള്ള അനീതി ഇന്ത്യയില്‍ വ്യാപകമാണെന്നായിരുന്നു മൂന്നാമന്റെ കമന്റ്. നിയമം കൈയ്യിലെടുത്തതിനെറ പേരില്‍ തൊഴിലാളിയെ വിമര്‍ശിക്കുന്നവരും കുറവല്ല.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

അടുത്തിടെ പഞ്ചാബില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന രണ്ട് രൂപയുടെ ഗോതമ്പ് വാങ്ങാന്‍ ഒരാള്‍ മെര്‍സിഡീസ് ബെന്‍സ് കാറില്‍ എത്തിയ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. വിഡിയോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹമായി അനുഭവിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

പഞ്ചാബ് സര്‍ക്കാറിന്റെ ആട്ട ദാല്‍ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന സൗജന്യ ഗോതമ്പ് ബെന്‍സിലെത്തി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ നലോയന്‍ ചൗക്കില്‍ നിന്നുള്ളതായിരുന്നു. ഹോഷിയാര്‍പൂരിലെ അജ്ജോവല്‍ റോഡില്‍ നിന്നുള്ള രമേഷ് കുമാര്‍ സൈനി എന്നയാളാണ് റേഷന്‍ വാങ്ങാനെത്തിയതെന്ന് തിരിച്ചറിഞ്ഞു.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) വിഭാഗങ്ങള്‍ക്കാണ് ഈ കടകളില്‍ റേഷന്‍ ലഭിക്കുന്നത്. ധാരാളം പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ വ്യക്തിയെ തെറിവിളിച്ചെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടിലെത്തുന്ന അയല്‍ക്കാരന്‍ കൂടിയായ എന്‍ആര്‍ഐ ബന്ധുവിന്റേതാണ് മെര്‍സിഡീസ് ബെന്‍സ് എന്ന് രമേഷ് കുമാര്‍ സെയ്നി വ്യക്തമാക്കി. അവര്‍ യുഎസില്‍ സ്ഥിര താമസമായതിനാല്‍ മെര്‍സിഡീസ് ബെന്‍സ് ഉപയോഗിക്കാനും പരിപാലിക്കാനും രമേശിനെ ഏല്‍പിക്കുകയായിരുന്നു.

 പണിക്കൂലി നല്‍കിയില്ല; ഉടമയുടെ ബെന്‍സ് കാര്‍ കത്തിച്ച് കോണ്‍ട്രാക്ടറുടെ 'പ്രതികാരം'

കാറിന്റെ ബാറ്ററി കേടാകാതിരിക്കാന്‍ ഓരോ 10-15 ദിവസത്തിലൊരിക്കല്‍ സ്റ്റാര്‍ട്ട് ചെയ്യുകയും പ്രവര്‍ത്തനം വിലയിരുത്താന്‍ കുറഞ്ഞ ദൂരം ഓടിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇങ്ങനെ പോയ ദിവസങ്ങളില്‍ ഒന്നിലാണ് വിഡിയോക്ക് ആസ്പദമായ സംഭവം. വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ റേഷന്‍ ഡിപ്പോയില്‍ നിന്ന് ഗോതമ്പ് ശേഖരിക്കുന്നത് കണ്ടു. മക്കളെ സഹായിക്കാനായി കാര്‍ നിര്‍ത്തി അവ ഡിക്കിയില്‍ കയറ്റുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കാറിന്റെ ഉടമ താനല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും ഇയാള്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.

Article Published On: Thursday, September 15, 2022, 13:06 [IST]
English summary
40 year old man sets mercedes benz on fire for non payment of dues
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X