കാറിൽ അല്ല ലോറിയിൽ! കേരളത്തിൽ നിന്ന് കശ്മീർ വരെ ട്രക്ക് ഓടിച്ച് ഒരു കോട്ടയംകാരി
പാശ്ചാത്യ രാജ്യങ്ങളിൽ, സ്ത്രീകൾ ട്രക്ക് അല്ലെങ്കിൽ മറ്റ് ഹെവി മെഷീനുകൾ പോലുള്ള ഹെവി വാഹനങ്ങൾ ഓടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്, എന്നാൽ ഇവിടെ ഇന്ത്യയിൽ ഇത് ഇന്നും ഒരു അപൂർവമായ കാഴ്ചയാണ്.

ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ വൈദഗ്ധ്യമുള്ള നിരവധി ഇന്ത്യൻ വനിതാ ഡ്രൈവർമാരെ ഞങ്ങളുടെ വെബ്സൈറ്റിൽ പലതവണ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചില സ്ത്രീകൾ ഡ്രൈവിംഗ് സ്കൂളുകൾ പോലും വളരെ മികവോടെ നടത്തുന്നു.

ഇപ്പോൾ ലോറിയുടെ വളയം പിടിക്കുന്ന ഒരു കോട്ടയംകാരിയെക്കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് അവർ വാർത്തകളിൽ ഇടം നേടുന്നത് എന്ന് നമുക്ക് നോക്കാം.

വെറുതെ ലോറി ഓടിക്കുന്നതിന് മാത്രമല്ല ഈ ഒരു ഹൈപ്പും റിപ്പോർട്ടും. കേരളത്തിൽ നിന്ന് കശ്മീരിലേക്ക് ഒരു ചരക്ക് ലോറി ഓടിച്ചാണ് അവർ വാർത്തകളിൽ ഇടം നേടിയത്. കോട്ടയം സ്വദേശി, 40 കാരിയായ ജലജ രതീഷാണ് തന്റെ സ്വപ്ന ലക്ഷ്യമായ കശ്മീരിലേക്ക് ചരക്ക് ലോറി ഓടിച്ച ഈ സൂപ്പർ ലേഡി.

പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന യൂട്യൂബ് ചാനലിൽ തന്റെ യാത്രയുടെ ഫുൾ വീഡിയോ ഇവർ ഷെയർ ചെയ്തിട്ടുണ്ട്. കോട്ടയത്തെ ജെജയുടെ വീട്ടിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഫോർഡ് എൻഡവറിൽ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് എത്തിയ ജലജ പെരുമ്പാവൂരിൽ നിന്നാണ് ലോറി ഓടിക്കാൻ ആരംഭിച്ചത്.
ആദ്യം പൂനെയിലേക്ക് പ്ലൈവുഡുമായിട്ടാണ് ട്രിപ്പ് തുടങ്ങുന്നത്, പിന്നീട് പൂനെയിൽ നിന്ന് അവർ ഒരു ലോഡ് സവാളയുമായിട്ട് കശ്മീരിലേക്ക് തിരിക്കുന്നത്. ഇതുവരെ വീഡിയോകളിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങൾ കാണാൻ പോകുന്നതിനാൽ ജെലജ യാത്രയെക്കുറിച്ച് വളരെ എക്സൈറ്റഡ് ആയിരുന്നു എന്ന് വീഡിയോയ്ൽ കാണാം. കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ച അവർ കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു.

ഒരു ഗുഡ്സ് ട്രക്കിന്റെ സ്റ്റിയറിംഗിന് പിന്നിൽ ഒരു വനിതാ ഡ്രൈവറെ കണ്ട് ആളുകൾ അത്ഭുതപ്പെട്ടുവെന്ന് ജലജ പറയുന്നത് വീഡിയോയിൽ നമുക്ക് കേൾക്കാം. താൻ എപ്പോഴും ഡ്രൈവിംഗിൽ അഭിനിവേശമുള്ള ഒരു വ്യക്തിയാണെന്നും എന്നാൽ പലപ്പോഴും സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല എന്ന് ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ ഒരു അഭിമുഖത്തിൽ ജലജ പറഞ്ഞു.

വിവാഹശേഷം മാത്രമാണ് ജലജ ഡ്രൈവിംഗ് പഠിച്ചത്. താൻ തന്റെ ഭർത്താവിനൊപ്പം ലോറിയിൽ രണ്ടുതവണ മുംബൈയിൽ പോയിട്ടുണ്ട്. പൂനെയിലേക്ക് ഓർഡർ കിട്ടിയതിനാൽ അവിടെ നിന്ന് കാശ്മീരിലേക്കുള്ള ലോഡുകളെക്കുറിച്ചും തങ്ങൾ അന്വേഷിച്ചു.

അവിടേക്ക് എത്തിക്കാൻ ലോഡ് ഉള്ളതിനാലും വാഹനത്തിനുള്ളിൽ കിടന്നുറങ്ങുന്നതിനാലും യാത്ര ചെലവേറിയതായിരുന്നില്ല. ചിലപ്പോൾ തങ്ങൾ ലോറിയിൽ ഭക്ഷണം പാകം ചെയ്യാറുണ്ടായിരുന്നു എന്നും ജലജ വ്യക്തമാക്കി.

ജലജയ്‌ക്കൊപ്പം ഭർത്താവ് രതീഷും ബന്ധു അനീഷും ലോറിയിൽ ഉണ്ടായിരുന്നു. കാറുകളിൽ നിന്ന് വ്യത്യസ്തമായി ക്യാബിനിനുള്ളിൽ കിടക്കയും മറ്റ് സൗകര്യങ്ങളും ഉള്ളതിനാൽ യാത്ര മടുപ്പിക്കുന്നില്ലെന്ന് ജലജ വീഡിയോയിൽ പരാമർശിക്കുന്നു.

അവിടെ എത്തിച്ചേർന്നു എന്ന് വിശ്വസിക്കാൻ കഴിയാത്തതിനാൽ തന്നെ ഗുൽമാർഗിലേക്കുള്ള തന്റെ സന്ദർശനം തന്റെ യാത്രയിലെ അവിസ്മരണീയമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്ന് അവർ സൂചിപ്പിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലൂടെ വാഹനമോടിക്കുമ്പോൾ താൻ നേരിട്ട ഒരേയൊരു പ്രശ്നം വൃത്തികെട്ട പബ്ലിക്ക് ടോയ്‌ലറ്റുകൾ ആയിരുന്നു എന്നും ജലജ വ്യക്തമാക്കുന്നു. ജലജയും ഭർത്താവ് രതീഷും ബന്ധു അനീഷും തിരികെ ഹരിയാനയിൽ നിന്ന് പ്ലൈവുഡ് ലോഡുമായി ഭാരത് ബെൻസ് ലോറിയിൽ യാത്ര ആരംഭിച്ച് കർണാടകയിലെ ബാംഗ്ലൂരിൽ ഇറക്കി. തുടർന്ന് കർണാടകയിലെ മൈസൂരിൽ നിന്ന് ഒരു ലോഡ് പഞ്ചസാര കയറ്റി കേരളത്തിൽ ഇറക്കി തങ്ങളുടെ യാത്ര പൂർത്തിയാക്കി.

ഓരോ തവണയും ആരെങ്കിലും തന്നെ ലോറിയുടെ സ്റ്റിയറിംഗിന് പിന്നിൽ കാണുമ്പോൾ, അവർ അത് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ആശ്ചര്യപ്പെടുന്നത് താൻ കണ്ടുവെന്ന് ജലജ പരാമർശിച്ചു. അത് തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും തന്റെ ഭാവി യാത്രകൾക്ക് പ്രചോദനമായി മാറുകയും ചെയ്തു.
രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യാൻ ജലജ ഇപ്പോൾ തന്റെ ട്രക്കിൽ ഒരു യാത്ര പ്ലാൻ ചെയ്യുകയാണ്. തങ്ങളുടെ ലോറിയിൽ ഒരിക്കൽ ന്യൂഡൽഹി സന്ദർശിക്കാനും അവർ ആഗ്രഹിക്കുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ, ഇന്ത്യയിൽ ഹെവി വാഹനം ഓടിക്കുന്ന ആദ്യത്തെ സ്ത്രീയല്ല ജലജ. പെട്രോൾ, ഡീസൽ തുടങ്ങിയ അപകടകരമായ വസ്തുക്കൾ കയറ്റി വാഹനം ഓടിക്കാൻ ലൈസൻസ് ഉള്ള കേരളത്തിൽ നിന്നുള്ള ഒരു കോളേജ് വിദ്യാർത്ഥിയുടെ വാർത്തകളും റിപ്പോർട്ടുകളും നാം നേരത്തെ കണ്ടിരുന്നു.

വർഷങ്ങളായി അച്ഛൻ ഓടിച്ചിരുന്ന പെട്രോൾ ടാങ്കർ അവർ ഓടിച്ചത്. അതുപോലെ തന്നെ ഒട്ടനവധി വനിതകളും ഇന്ന് ഹെവി വാഹനങ്ങൾ ഓടിക്കാൻ രംഗത്ത് വരുന്നുണ്ട്. എല്ലാവർക്കും ഈ റിപ്പോർട്ടുകൾ ഒരു പ്രചോദനം ആവട്ടേ.


Click it and Unblock the Notifications








