അതിർത്തിക്കാക്കുന്ന ഇന്ത്യൻ കരസേനയുടെ യുദ്ധവാഹനങ്ങൾ

By Praseetha

ഇന്ത്യൻ സൈന്യത്തെ പ്രധാനമായും നാവികസേന, കരസേന, വായുസേന, ഇന്ത്യൻ തീരസംരക്ഷണസേന എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ അതിർത്തിസംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള സൈനികശക്തികളെ രൂപീകരിച്ചിരിക്കുന്നത്. ഭൂതല സൈനിക നീക്കങ്ങൾ കൈകാര്യം ചെയ്യുന്ന സേനാവിഭാഗമാണ്‌ കരസേന. ഇരുപത്തഞ്ച് ലക്ഷം അംഗബലമാണ് ഇന്ത്യൻ കരസേനയ്ക്കുള്ളത്. ഇത് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കരസേന കൂടിയാണ്.

2016 ഡിഫൻസ് എക്സ്പോയിൽ കരുത്ത് തെളിയിച്ചുകൊണ്ട് ഇന്ത്യ

രാജ്യത്തെ ക്രമ സമാധാന പരിപാലനം, അതിർത്തി സുരക്ഷ, തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുക, അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നീ ചുമതലകളാണ് കരസേന നിർവഹിക്കുന്നത്. അത്തരത്തിൽ ചില ചുമതലകൾ നിർവഹിക്കാനായി ഇന്ത്യൻ കരസേനയ്ക്ക് സഹായകമായി തീരുന്ന ചില യുദ്ധവാഹനങ്ങളെയാണിവിടെ പരിചയപ്പെടുത്തുന്നത്.

1.അർജുൻ എംബിടി

1.അർജുൻ എംബിടി

കോംപാക്ട് വെഹിക്കിൾ റിസർച്ച് ആന്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് രുപകല്പന ചെയ്തിട്ടുള്ള ഇന്ത്യയുടെ പ്രധാനപ്പെട്ട ബാറ്റിൽ ടാങ്കാണ് അർജുൻ എംബിടി. നാല് സൈനികരെ ഉൾക്കൊള്ളുന്നതും 120എംഎം മെയിൻ റൈഫ്ലെഡ് ഗൺ അടങ്ങിയതുമായ യുദ്ധവാഹനമാണിത്.

ഒറിജിൻ : ഇന്ത്യ

2.ടി-90എസ് ഭിഷ്മ & ടി-90എം

2.ടി-90എസ് ഭിഷ്മ & ടി-90എം

125എംഎം 2എ46 സ്മൂത്ത്ബോർ ടാങ്ക് ഗൺ ഘടിപ്പിച്ചിട്ടുള്ള ടി-90എസിന് 700 കിലോമീറ്റർ ദൂരത്തോളമുള്ള സൈനികനീക്കങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്നുള്ള പ്രത്യേകതയുണ്ട്.

ഒറിജിൻ : റഷ്യ

3.ടി-72 അജയ

3.ടി-72 അജയ

ഡിആർഡിഒ എക്സ്പ്ലോസീവ് റിയാക്ടീവ് ആർമറും മെച്ചപ്പെട്ട മറ്റ് ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുള്ള യുദ്ധവാഹനമാണ് ടി-72 അജയ.

ഒറിജിൻ : സോവിയറ്റ് യൂണിയൻ

4.ബിഎംപി-2 ശരത്ത്

4.ബിഎംപി-2 ശരത്ത്

ഓർഡ്നാൻസ് ഫാക്ടറി മെഡാക് നിർമിച്ച ഈ യുദ്ധ ടാങ്കിന്റെ 900 യൂണിറ്റുകളാണ് നിലവിൽ സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.

ഒറിജിൻ : സോവിയറ്റ് യൂണിയൻ

5.ബിടിആർ-50

5.ബിടിആർ-50

യുദ്ധക്കളത്തിലേക്ക് കാലാൾപ്പടകളെയും വഹിച്ചുകൊണ്ടുപോകാൻ രക്ഷാകവചങ്ങളോടുകൂടിയുള്ള വാഹനമാണിത്. കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചാരയോഗ്യമായിട്ടുള്ള വാഹനം കൂടിയാണിത്.

ഒറിജിൻ : സോവിയറ്റ് യൂണിയൻ

6.നാഗ് മിസൈൽ കാരിയർ (എൻഎഎംഐസിഎ)

6.നാഗ് മിസൈൽ കാരിയർ (എൻഎഎംഐസിഎ)

യുദ്ധടാങ്കുകളെ നശിപ്പിക്കാൻ വേണ്ടി മിസൈലുകളെ വഹിക്കുന്ന വാഹനമാണ് എൻഎഎംഐസിഎ. പന്ത്രണ്ട് മിസൈലുകളെ വഹിക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തിൽ എട്ട് മിസൈലുകൾ ഏതുസമയത്തും തൊടുത്ത്‌വിടാൻ സന്നധമാക്കിയിരിക്കും.

ഒറിജിൻ : ഇന്ത്യ

7.കാരിയർ മോർടാർ ട്രാക്ഡ് (സിഎംടി)

7.കാരിയർ മോർടാർ ട്രാക്ഡ് (സിഎംടി)

കോംപാക്ട് വെഹിക്കിൾ റിസർച്ച് ആന്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ച സെൽഫ്-പ്രോപ്പൽഡ് മോർടാർ സിസ്റ്റമാണ് സിഎംടി. 108 ചെറുപീരങ്കികളുമായാണ് സൈനികനീക്കങ്ങൾ നടത്തുന്നത്. കരയിലും വെള്ളത്തിലും സഞ്ചരിക്കാനുള്ള കഴിവുമുണ്ടിതിന്.

ഒറിജിൻ : ഇന്ത്യ

8.ടോപാസ് 2-എ

8.ടോപാസ് 2-എ

ടെക്നിക്കൽ സപ്പോർട് വെഹിക്കിളാക്കി പരിവർത്തനം ചെയ്ത രക്ഷാകവചങ്ങൾ തീർത്ത വാഹനമാണിത്. ഇതിനും കരയിലും വെള്ളത്തിലും സഞ്ചരിക്കാനുള്ള കഴിവുണ്ട്.

ഒറിജിൻ : ചക്കോസ്ലാവാക്കിയ & പോളണ്ട്

9.ഡിആർഡിഒ ആർമ്ഡ് ആംബുലൻസ്

9.ഡിആർഡിഒ ആർമ്ഡ് ആംബുലൻസ്

ഡിആർഡിഒ വികസിപ്പിച്ചിട്ടുള്ള ഒരു സൈനിക ആംബുലൻസാണിത്. ചികിത്സാപരമായ സൗകര്യങ്ങളോടെയാണിത് നിർമിച്ചിട്ടുള്ളത്.

ഒറിജിൻ : ഇന്ത്യ

10. എൻബിസി റെക്കനൈസൻസ് വെഹിക്കിൾ

10. എൻബിസി റെക്കനൈസൻസ് വെഹിക്കിൾ

ഡിആർഡിഒ, വിആർഡിഇ എന്നിവചേർന്ന് വികസിപ്പിച്ചിട്ടുള്ള സൈനിക വാഹനമാണിത്. ആണവ നിരീക്ഷണത്തിനായാണിത് ഉപയോഗപ്പെടുത്തുന്നത്.

ഒറിജിൻ : ഇന്ത്യ

11. പിആർപി

11. പിആർപി

പീരങ്കികളുള്ള വാഹനങ്ങളെ കണ്ടെത്താനായി ഇന്ത്യൻ സൈന്യം ഉപയോഗപ്പെടുത്തുന്ന വാഹനമാണിത്.

ഒറിജിൻ : സോവിയറ്റ് യൂണിയൻ

 12. ക്യാസ്പിർ

12. ക്യാസ്പിർ

മുഖ്യമായും പട്ടാളക്കാരെ വഹിച്ചുള്ള യാത്രക്കാണിത് ഉപയോഗിക്കുന്നത്. കുഴിബോംബുകളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടിതിന്. നിലവിൽ ഇത്തരത്തിലുള്ള 90 വാഹനങ്ങളാണ് ഇന്ത്യൻ കരസേനയിൽ ഉപയോഗത്തിലുള്ളത്.

13. ടാർമർ എഎഫ്‌വി

13. ടാർമർ എഎഫ്‌വി

പഴയ ടി5 യുദ്ധവാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടാർമർ എഎഫ്‌വി നിർമിച്ചിട്ടുള്ളത്.

ഒറിജിൻ : ഇന്ത്യ

14. ഹൈഡ്രെമ

14. ഹൈഡ്രെമ

ഖനികൾ ശുചീകരിക്കാൻ ഉപയോഗിക്കുന്ന വാഹനമാണിത്. 3.5മീറ്റർ പരപ്പിലിതിന് ശുചിയാക്കാൻ സാധിക്കും.

ഒറിജിൻ : ഡെൻമാർക്

15. ആദിത്യ എംവിപി

15. ആദിത്യ എംവിപി

ടെററിസ്റ്റുകൾക്കെതിരെയുള്ള നീക്കങ്ങളിൽ സൈനികർക്ക് സുരക്ഷിതത്വം നൽകാനായി ഡിആർഡിഒ വികസിപ്പിച്ചിട്ടുള്ള വാഹനമാണിത്.

ഒറിജിൻ : ഇന്ത്യ

16. ഡിആർഡിഒ ദക്ഷ്

16. ഡിആർഡിഒ ദക്ഷ്

റിമോർട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന റോബോട്ടാണിത്. ബോംബുകൾ കണ്ടെത്താനാണ് മുഖ്യമായും ഉപയോഗിക്കുന്നത്.

ഒറിജിൻ : ഇന്ത്യ

17. കാർത്തിക് എബിഎൽ

17. കാർത്തിക് എബിഎൽ

റിസർച്ച് ആന്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, സിവിആർഡിഇ എന്നിവരുടെ നേതൃത്വത്തിൽ വികസിപ്പിച്ചിട്ടുള്ള യുദ്ധവാഹനമാണിത്. വിജയന്ത ചാസിസിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിട്ടുള്ളത്.

ഒറിജിൻ : ഇന്ത്യ

18. ബ്രിഡ്ജ് ലെയിംഗ് ടാങ്ക് എംടി-55

18. ബ്രിഡ്ജ് ലെയിംഗ് ടാങ്ക് എംടി-55

സുരക്ഷാകവചങ്ങളോട് കൂടിയൊരു യുദ്ധ ടാങ്കാണ് എംടി-55.

ഒറിജിൻ : സോവിയറ്റ് യൂണിയൻ

19. സർവത്ര

19. സർവത്ര

ഡിആർഡിഒ വികസിപ്പിച്ച 75 മീറ്റര് നീളത്തിലുള്ള മൊബൈൽ ബ്രിഡ്ജാണ് സർവത്ര.

ഒറിജിൻ : ഇന്ത്യ

20. ടി-72ബിഎൽടി

20. ടി-72ബിഎൽടി

സിവിആർഡിഇ വികസിപ്പിച്ച് ഹെവി വെഹിക്കിൾ ഫാക്ടറി നിർമിച്ച യുദ്ധവാഹനമാണിത്. ഇന്ത്യൻ സൈനത്തിന് ഇത്തരത്തിലുള്ള12 വാഹനങ്ങളാണ് നിലവിലുള്ളത്.

ഒറിജിൻ : ഇന്ത്യ

 21. കാനൽ എംബാങ്ക്മെന്റ് അസൾട് എക്യുപ്മെന്റ്

21. കാനൽ എംബാങ്ക്മെന്റ് അസൾട് എക്യുപ്മെന്റ്

റിസർച്ച് ആന്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ച പ്രത്യേക തരത്തിലുള്ള ബ്രിഡിജിംഗ് സിസ്റ്റമാണ് സിഇഎഎസ്ഇ. ഇത്തരത്തിൽ ആറ് ബ്രിഡിജിംഗ് സിസ്റ്റമാണ് ഇന്ത്യക്കുള്ളത്.

ഒറിജിൻ : ഇന്ത്യ

22. എഇആർവി

22. എഇആർവി

കരയിലും വെള്ളത്തിലുമുള്ള സർവെകൾക്കാണിത് ഉപയോഗിക്കുന്നത്.

ഒറിജിൻ : ഇന്ത്യ

 23. ബിഎംപി-2എഎഡി

23. ബിഎംപി-2എഎഡി

ആർമേഡ് ആംഫിബിയസ് ഡോസർ എന്നാണ് എഎഡി കൊണ്ട് അർത്ഥമാക്കുന്നത്. പിന്നിലായി മടക്കാവുന്ന ഡോസർ ബ്ലെയിഡ്, മൈൻ പ്ലോ, 8,000 കിലോഗ്രാം ഭാരമുയർത്താൻ കഴിയുന്ന സംവിധാനം എന്നിവയാണിതുലുള്ളത്.

ഒറിജിൻ : ഇന്ത്യ

24. എഫ്‌വി 180 കോംപാക്ട് ട്രാക്ടർ

24. എഫ്‌വി 180 കോംപാക്ട് ട്രാക്ടർ

പാലങ്ങൾ നിർമിക്കുന്നതിനും യുദ്ധസമയത്ത് മറ്റുള്ള വാഹനങ്ങൾ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനുമാണ് ഉപയാഗിക്കുന്നത്. കരയിലും വെള്ളത്തിലും സഞ്ചരിക്കാൻ കഴിവുള്ള ഈ വാഹനത്തിന് അവശ്യ രക്ഷാകവചങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒറിജിൻ : യുകെ

25. ഡബ്ല്യൂസെഡ്‌ടി-2

25. ഡബ്ല്യൂസെഡ്‌ടി-2

മറ്റ് ടാങ്കുകളുടെ കേട്പാടുകൾ തീർക്കാനായി ഉപയോഗിക്കുന്ന വാഹനമാണിത്

ഒറിജിൻ : പോളണ്ട്

 26. ഡബ്ല്യൂസെഡ്ടി-3എം

26. ഡബ്ല്യൂസെഡ്ടി-3എം

മികച്ച എൻജിൻ ഉൾപ്പെടുത്തിയ ഡബ്ല്യൂസെഡ്‌ടി-2 ന്റെ പുതുക്കിയ പതിപ്പാണിത്. ഇത്തരത്തിൽ മുന്നൂറിലധികം വാഹനങ്ങളാണ് ഇന്ത്യക്കുള്ളത്.

ഒറിജിൻ : പോളണ്ട്

27. വിടി-72ബി എആർവി

27. വിടി-72ബി എആർവി

യുദ്ധക്കളത്തിലെ മറ്റ് വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്.

ഒറിജിൻ : സോവിയറ്റ് യൂണിയൻ

28. ആർമേഡ് വെഹിക്കിൾ ട്രാക്ഡ് ലൈറ്റ് റിപെയർ

28. ആർമേഡ് വെഹിക്കിൾ ട്രാക്ഡ് ലൈറ്റ് റിപെയർ

വാഹനങ്ങളുടെ അറ്റകുറ്റ പണികൾക്കായി ബിഎംപി-2 അടിസ്ഥാനപ്പെടുത്തി നിർമിച്ച വാഹനമാണിത്.

ഒറിജിൻ : ഇന്ത്യ

29. മാറ്റ് ഗ്രൗണ്ട് സർഫേസിംഗ് സിഎൽ-70

29. മാറ്റ് ഗ്രൗണ്ട് സർഫേസിംഗ് സിഎൽ-70

മണൽ പ്രദേശത്തും ചതുപ്പ് നിലങ്ങളിലും സഞ്ചാരയോഗ്യമായ വാഹനമാണിത്.

ഒറിജിൻ : ഇന്ത്യ

30. യുക്തിരത് ലൈറ്റ് റികവറി വെഹിക്കിൾ

30. യുക്തിരത് ലൈറ്റ് റികവറി വെഹിക്കിൾ

വാഹനങ്ങളുടെ അറ്റകുറ്റ പണികൾക്ക് ഉപയോഗിക്കാനായി ഓർഡിനൻസ് ഫാക്ടറി മെഡാക് നിർമിച്ച വാഹനമാണിത്.

ഒറിജിൻ : ഇന്ത്യ

31.ക്രാസ്-6322

31.ക്രാസ്-6322

ഒറിജിൻ : ഉക്രേൻ

 32. മിത്സുബിഷി പജേരോ

32. മിത്സുബിഷി പജേരോ

ഒറിജിൻ : ജപ്പാൻ

33. സിസു നാസു

33. സിസു നാസു

ഒറിജിൻ : ഫിൻലാന്റ്

34. ഹിനോ സൂപ്പർ ഡോൽഫിൻ എഫ്‌സി 9 ജെ

34. ഹിനോ സൂപ്പർ ഡോൽഫിൻ എഫ്‌സി 9 ജെ

ഒറിജിൻ : ജപ്പാൻ

35. മഹീന്ദ്ര 550ഡിഎക്സ്ബി

35. മഹീന്ദ്ര 550ഡിഎക്സ്ബി

ഒറിജിൻ : ഇന്ത്യ

36. സ്വരാജ് മസ്ദ

36. സ്വരാജ് മസ്ദ

ഒറിജിൻ : ഇന്ത്യ

37. മാരുതി ജിപ്സി

37. മാരുതി ജിപ്സി

ഒറിജിൻ : ഇന്ത്യ

38. വിന്റി 505

38. വിന്റി 505

ഒറിജിൻ : ഇന്ത്യ

39. വിഎഫ്‌ജെ എൽപിടിഎ 713 ടിസി

39. വിഎഫ്‌ജെ എൽപിടിഎ 713 ടിസി

ഒറിജിൻ : ഇന്ത്യ

40. അശോക് ലെയ്‌ലാന്റ് ടോപ്ചി

40. അശോക് ലെയ്‌ലാന്റ് ടോപ്ചി

ഒറിജിൻ : ഇന്ത്യ

41. വിഎഫ്ജെ സ്റ്റാലിയൻ എംകെ III &IV

41. വിഎഫ്ജെ സ്റ്റാലിയൻ എംകെ III &IV

ഒറിജിൻ : ഇന്ത്യ

42. അശോക് ലെയ്‌ലാന്റ് ക്രാഷ് ഫയർ ടെൻഡർ

42. അശോക് ലെയ്‌ലാന്റ് ക്രാഷ് ഫയർ ടെൻഡർ

ഒറിജിൻ : ഇന്ത്യ

43. ടാറ്റ എൽപിടിഎ 1615 ടിസി

43. ടാറ്റ എൽപിടിഎ 1615 ടിസി

ഒറിജിൻ : ഇന്ത്യ

44. ടാറ്റ്ര 8x8 മൊബൈൽ ഡികണ്ടാമിനേഷൻ വെഹിക്കിൾ

44. ടാറ്റ്ര 8x8 മൊബൈൽ ഡികണ്ടാമിനേഷൻ വെഹിക്കിൾ

ഒറിജിൻ : ഇന്ത്യ

 45. ബിഇഎംഎൽ ടാറ്റ്ര

45. ബിഇഎംഎൽ ടാറ്റ്ര

ഒറിജിൻ : ഇന്ത്യ

More from DriveSpark

Article Published On: Wednesday, April 20, 2016, 14:27 [IST]
English summary
45 Vehicles Of The Indian Army Which Serve As The Lifeline Of The Force
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X