46 ഹൈടെക് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടേ; ഇനി പറപ്പിച്ചു വിട്ടാൽ പണി ഉറപ്പ്
ഹൈവേയിലേക്ക് കയറുമ്പോൾ അറിയാതെ തന്നെ ആക്സിലറേറ്ററിൽ കാൽ അമർത്തി പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനി അങ്ങനെ പറപ്പിച്ചു വിടാൻ നോക്കിയാൽ നിങ്ങളെ നിരീക്ഷിക്കാൻ 46 ഹൈടെക് ക്യാമറകളാണ് കണ്ണുതുറന്ന് ഇരിക്കുന്നത്. കോഴിക്കോട് വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28 കിലോമീറ്ററിലാണ് പുതിയ ഹൈടെക് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതൊക്കെ പ്രവർത്തിക്കാൻ സാധ്യതയില്ല എന്ന ആത്മവിശ്വാസം ഒക്കെ ഇനി ഒഴിവാക്കിയേക്ക്. 24 മണിക്കൂറും പ്രവർത്തനസജ്ജമാണ് പുതിയ ക്യാമറകൾ. ആറുവരിപ്പാതയിലെ ടോള്‍പ്ലാസയിൽ നിന്നാണ് ക്യാമറുടെ നിയന്ത്രണം. ഓവർസ്പീഡ്, ലൈന്‍ ട്രാഫിക് ലംഘിക്കുക, എക്‌സിറ്റ്-എന്‍ട്രി പോയിന്റുകളിൽ നടത്തുന്ന നിയമലംഘനങ്ങള്‍ എന്നിവയെല്ലാം ഇനി ക്യാമറ നിരീക്ഷണത്തിലായിരിക്കും.
ഏതെങ്കിലും തരത്തിലുളള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ അവർക്കെതിരെ നടപടിയും എടുക്കും. മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് സ്ഥാപിക്കുന്ന ക്യാമറകൾ വന്നിരുന്നു.

വളരെ അധിക വിവാദങ്ങൾ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാനും അതിന്റെ തോത് ക്രമാനുഗമമായി കുറയ്ക്കാനും AI ക്യാമറ സംവിധാനം വിജയകരമാണെന്ന് വിലയിരുത്തല്‍ വന്നിരുന്നു. സംസ്ഥാനത്തെ അപകടമരണ നിരക്കില്‍ കുറവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 165 കോടിയാണ് ക്യാമറകള്‍ ഇൻസ്റ്റോൾ ചെയ്യാൻ ചെലവായത്.
ആദ്യവര്‍ഷം തന്നെ പിഴയിനത്തിൽ 78 കോടി രൂപയോളം വകുപ്പിന് ലഭിച്ചു. 428 കോടി രൂപയോളം വരുന്ന പിഴത്തുക ചുമത്തിയിട്ടുമുണ്ട്. നമുക്ക് ഏവർക്കും അറിയാവുന്നതു പോലെ മോട്ടോർ വാഹന വകുപ്പ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിന് നൽകാനുണ്ടായിരുന്ന കരാർ തുക മുടങ്ങിയതിനാൽ നോട്ടീസ് വിതരണം വൈകിയതാണ് പിഴക്കുടിശ്ശിക ഇത്രയും കൂട്ടിയത്.

എന്നാൽ മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് ഇത്തരം പദ്ധതികള്‍ നേരിട്ടാണ് നടത്തുന്നത് എന്നതാണ് ഇതിലെ ട്വിസ്റ്റ്. സ്വന്തം ഫണ്ടില്‍ നിന്നാണ് പൊലീസ് സേന ക്യാമറകൾ സ്ഥാപിക്കാറുള്ളത്. അതോടൊപ്പം കണ്‍ട്രോള്‍ റൂമുകളെല്ലാം തന്നെ നേരിട്ടാണ് നടത്തുന്നത് എന്നതും ശ്രദ്ധിക്കണം. മോട്ടോര്‍വാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴചുമത്താന്‍ പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും തുല്യ അധികാരമുണ്ട്.
പലർക്കും സംശയമളള കാര്യമാണ്, തങ്ങളുടെ വാഹനം ക്യാമറക്കണ്ണിൽ കുടുങ്ങിയോ, എങ്കിൽഎങ്ങനെ റിയാമെന്നുളളത്. അതിനുളള വഴി മൊബൈല്‍ ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും.
ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








