ഇന്ത്യക്ക് ലോട്ടറി അടിച്ചു മോനേ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ

രാജ്യത്ത് ആദ്യമായിട്ടാണ് ജമ്മു കശ്മീരിൽ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തിയതായി കേന്ദ്ര സർക്കാർ അറിയിക്കുന്നത്. ലിഥിയം എന്നത് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകമാണ്. ലിഥിയത്തിൻ്റെ നിക്ഷേപം രാജ്യത്ത് ഉണ്ട് എന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആണ് കണ്ടെത്തിയത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആദ്യമായി 5.9 ദശലക്ഷം ടൺ ലിഥിയത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയത്

റെയിൽവേയുടെ കൽക്കരി നിക്ഷേപം കണ്ടെത്തുന്നതിന് വേണ്ടിയാണ് 1851ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) എന്ന സ്ഥാപനം സ്ഥാപിതമായത്. വർഷങ്ങളായി, രാജ്യത്തെ വിവിധ മേഖലകളിൽ ആവശ്യമായ ജിയോ-സയൻസ് വിവരങ്ങളുടെ ഒരു ശേഖരമായി GSI വളർന്നുവെന്ന് മാത്രമല്ല, അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു ജിയോ-സയന്റിഫിക് ഓർഗനൈസേഷന്റെ പദവിയും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്ക് ലോട്ടറി അടിച്ചു മോനേ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ

ദേശീയ ജിയോ സയന്റിഫിക് വിവരങ്ങളും ധാതു വിഭവ വിലയിരുത്തലുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ എന്ന് പറയുന്നത്. ഗ്രൗണ്ട് സർവേകൾ, വായുവിലൂടെയും സമുദ്രത്തിലൂടെയും നടത്തുന്ന സർവേകൾ എന്നിവയെല്ലാം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സേവനങ്ങളാണ്. എന്തായാലും ഇലക്ട്രിക് വാഹനവിപണി ശക്തമായികൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ നമ്മുടെ രാജ്യത്ത് ലിഥിയത്തിൻ്റെ സാന്നിധ്യം കണ്ടെത്തുക എന്ന് പറഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്

രാജ്യത്ത് 18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്‍നിരക്കാരായി നിലകൊള്ളുന്നത്. ഉത്തര്‍പ്രദേശും ഡല്‍ഹിയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യയിലെ രണ്ട് മുന്‍നിര സംസ്ഥാനങ്ങള്‍. ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 4,14,978 ഇവികളാണ് സംസ്ഥാനത്തെ നിരത്തുകളില്‍ ഇപ്പോള്‍ ഉള്ളത്.

1,83,074 ഇലക്ട്രിക് വാഹനങ്ങളുമായി ഡല്‍ഹി രണ്ടാമതാണ്. 1,79,087 ഇവികള്‍ രജിസ്റ്റര്‍ ചെയ്ത് മഹാരാഷ്ട്ര മൂന്നാമതെത്തിയതായും റോഡ് ഗതാഗത, ഹൈവേ മന്ത്രി രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശ് കുറച്ച് കാലം മുമ്പാണ് ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്താനാകും. ഇലക്ട്രിക് വാഹന നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവും യുപി ലക്ഷ്യമിടുന്നു.

ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വികസനവുമാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇ-വാഹന നയത്തിന് കീഴില്‍ യുപി സര്‍ക്കാര്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഇത്തവണ നടത്തിയത്. എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്ട്രേഷനിലും റോഡ് നികുതിയിലും 100 ശതമാനം ഇളവ് നല്‍കുന്നു. ഇലക്ട്രിക് വാഹന നയം ആരംഭിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. ഇത് മാത്രമല്ല, യുപിയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് ഈ ഇളവ് ലഭിക്കും. ഇന്ത്യയെ ഗ്രീന്‍ ഹൈഡ്രജന്റെയും അതിന്റെ സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് ഗ്രീന്‍ ഹൈഡ്രജന്റെ ശക്തി പ്രയോജനപ്പെടുത്താനും ഭാരത സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇന്ത്യ നിലവില്‍ 88 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. അതിന്റെ 60 ശതമാനത്തോളം ചരക്ക് ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ചരക്ക് ഗതാഗത മേഖലയെ ഫോസില്‍ അധിഷ്ഠിത ഇന്ധനങ്ങളില്‍ നിന്ന് ഇവികളിലേക്കോ മറ്റ് ബദല്‍ ഇന്ധനങ്ങളിലേക്കോ മാറ്റുന്നത് ഇന്ത്യയെ നെറ്റ്-സീറോ ലക്ഷ്യം നേടാനും സാമ്പത്തികമായും അതില്‍ നിന്ന് പ്രയോജനം നേടാനും സഹായിക്കും.

ഡീസല്‍ ട്രക്കുകളെ അപേക്ഷിച്ച് ഇലക്ട്രിക് ട്രക്കുകള്‍ കൂടുതല്‍ താങ്ങാനാകുന്നതായിരിക്കുമെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ എളുപ്പമായിരിക്കുമെന്നും ഇവി ഉല്‍പ്പാദനത്തില്‍ ലോകനേതാവാകാനും ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുമെന്നും ഗവേഷണം വെളിപ്പെടുത്തി. ചരക്കുഗതാഗത മേഖലയില്‍ ഇവികള്‍ സ്വീകരിക്കുന്നതിലൂടെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ കൂട്ടുക, ഹരിതഗൃഹ വാതക ഉദ്വമനം 35 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറയ്ക്കുക എന്നിങ്ങനെയുള്ള മറ്റ് നേട്ടങ്ങള്‍ ഉണ്ടാകും.

More from DriveSpark

Article Published On: Sunday, February 12, 2023, 16:00 [IST]
English summary
5 9 million tones of lithium found in jammu and kashmir details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X