ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ സാങ്കേതികത പിൽകാലത്ത് നിന്ന് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇത് പുതുയുഗ കാറുകളുടെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നു, ഈ സ്മാർട്ട് കാറുകൾ ഇന്ന് വിപണിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

അത് കൂടാതെ ഇന്ന് വാഹനത്തിന്റെ ബോണറ്റിന് കീഴിലുള്ള യന്ത്രങ്ങൾ പോലും കൂടുതൽ ശക്തവും കൂടുതൽ കാര്യക്ഷമവുമാണ്. മികച്ച മൈലേജ് നൽകുന്ന കാറുകളാണ് ഇന്ത്യയിൽ വലിയ തോതിൽ വിൽക്കപ്പെടുന്നത്.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

എന്നാൽ മികച്ചയൊരു എഞ്ചിൻ വികസിപ്പിക്കുന്നത് എന്നത് ധാരാളം തലപുകയ്ക്കേണ്ടതും വർഷങ്ങളോളം സമയമെടുക്കുന്നതുമായി ഒരു പ്രക്രിയയാണ്. പെർഫോമെൻസ്, മൈലേജ്, വിശ്വാസ്യത, സേവനച്ചെലവ് എന്നിവയാണ് എഞ്ചിൻ വികസിപ്പിക്കുമ്പോൾ നിർമ്മാതാക്കൾ ശ്രദ്ധിക്കുന്ന പ്രധാന ഘടകങ്ങൾ.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

അതിനാൽ, ലോകമെമ്പാടുമുള്ള കാർ നിർമ്മാതാക്കൾ ചെലവ് കുറയ്ക്കുന്നതിന്, വ്യത്യസ്ത മോഡലുകൾക്കിടയിലും ചിലപ്പോൾ വിവിധ കമ്പനികളിൽ നിന്നുള്ള കാറുകൾക്കിടയിലും തങ്ങളുടെ പവർട്രെയിനുകൾ പങ്കിടുന്നു. ഇന്ന് ഇതിനെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ എഞ്ചിൻ പങ്കിടുന്ന കാറുകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

റെനോ ക്വിഡ് & റെനോ ട്രൈബർ (1.0-ലിറ്റർ NA എഞ്ചിൻ)

കാർ നിർമ്മാതാക്കൾ അവരുടെ മോഡുകൾക്കിടയിൽ പവർട്രെയിൻ പങ്കിടുന്നത് ഇപ്പോൾ സാധാരണമാണ്. ചില സമയങ്ങളിൽ ഈ കമ്പനികൾ ചിലവ് കുറയ്ക്കുന്നതിന് ചില കാര്യങ്ങൾ അമിതമായി ചെയ്യുന്നു.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിൻ. റെനോ ക്വിഡും റെനോ ട്രൈബറും ഈ പവർട്രെയിനുമായി വരുന്നു.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇരു മോഡലുകളിലും എഞ്ചിനുകൾ വ്യത്യസ്ത ട്യൂണിംഗിൽ ഇരിക്കുന്നു എന്നതാണ്. റെനോ ക്വിഡിലുള്ളത് 67 bhp പരമാവധി കരുത്തും 91 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഇതേ എഞ്ചിൻ യൂണിറ്റ് ടൈബറിൽ 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

മാരുതി സുസുക്കി സെലെറിയോ & മാരുതി വാഗൺആർ (1.0-ലിറ്റർ NA എഞ്ചിൻ)

ഇതേ എഞ്ചിൻ പങ്കിടുന്ന മറ്റൊരു ജോഡിയാണ് മാരുതി സുസുക്കി സെലെറിയോ, മാരുതി സുസുക്കി വാഗൺആർ എന്നിവയാണ്. ഇരു കാറുകളും ബ്രാൻഡിന്റെ എൻട്രി ലെവൽ കാറുകളാണെങ്കിലും വ്യത്യസ്ത പ്രേക്ഷകരെ ലക്ഷ്യമിടുന്നവയാണ്. വാഗൺ‌ആറിന് ഒരു ടോൾ ബോയ് നിലപാട് ലഭിക്കുന്നിടത്ത്, സെലെറിയോ കൂടുതൽ ഒതുങ്ങിയതും ലളിതവുമായി തോന്നുന്നു.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

എന്നിരുന്നാലും, രണ്ട് കാറുകളും 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമായാണ് വരുന്നത്. എന്നാൽ സെലേറിയോയ്ക്ക് നഷ്‌ടപ്പെടുന്ന ഒരു 1.2 ലിറ്റർ ഓപ്ഷൻ വാഗൺആറിനുണ്ട്.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

ഈ എഞ്ചിൻ പരമാവധി 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കുന്നു. ഇരു കാറുകളും ഒരേ പവർ torque കണക്കുകൾ സൃഷ്ടിക്കുന്നു, പക്ഷേ അവ എങ്ങനെ വിതരണം ചെയ്യുന്നു എന്നതിൽ അല്പം വ്യത്യാസമുണ്ട്.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

ഹ്യുണ്ടായി ഗ്രാൻഡി i10 നിയോസും ഹ്യുണ്ടായി വെർണയും (1.0-ലിറ്റർ GDI എഞ്ചിൻ)

കൊറിയൻ ഓട്ടോ ഭീമനായ ഹ്യുണ്ടായിലേക്ക് നീങ്ങുമ്പോൾ അതിന്റെ ഹാച്ച്ബാക്ക് ഗ്രാൻഡ് i10 നിയോസും C-സെഗ്മെന്റ് സെഡാൻ വെർണയും ഒരേ എഞ്ചിൻ പങ്കിടുന്നു. ഹ്യുണ്ടായി വെർണയ്ക്കും ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിനും ഒരേ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ GDI ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

പക്ഷേ, രണ്ട് കാറുകളിലെയും എഞ്ചിനുകൾ വ്യത്യസ്തമായ ട്യൂണിംഗിലാണ്. വെർനയിലുള്ളത് 120 bhp പരമാവധി കരുത്തും 172 Nm torque ഉം സൃഷ്ടിക്കുന്നു. ഗ്രാൻഡ് i10 നിയോസിലെ പവർഔട്ട്പുട്ട് അല്പം കുറഞ്ഞതാണ്, ഹാച്ച്ബാക്ക് 100 bhp കരുത്തും 172 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

നിസാൻ മാഗ്നൈറ്റ് & റെനോ കൈഗർ (1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ)

റെനോയും നിസാനും വ്യത്യസ്ത കമ്പനികളാണെങ്കിലും അവയുടെ കാറുകളുടെ കാര്യത്തിൽ പൊതുവായ ചില ഘടകങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എല്ലാത്തിനുമുപരി, രണ്ടും ഒരേ ഓട്ടോമോട്ടീവ് ഗ്രൂപ്പിന്റെ ഭാഗമാണ്.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

ഇവയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത് നിസാൻ മാഗ്നൈറ്റും റെനോ കൈഗറും അതാത് ബ്രാൻഡുകളിൽ നിന്നുള്ള സമീപകാല ലോഞ്ചുകളാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് രണ്ടിലും വരുന്നത്. ഇരു കാറുകളിലെയും എഞ്ചിനുകൾ 100 bhp പരമാവധി കരുത്തും 160 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

ഹ്യുണ്ടായി ക്രെറ്റ & കിയ സോനെറ്റ് (1.5 ലിറ്റർ U2 CRDi എഞ്ചിൻ)

ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കാൻ കാർ നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾക്ക് അധിക ഊന്നൽ നൽകാറുണ്ട്. കിയ സോനെറ്റിനൊപ്പം വരുന്ന ഡീസൽ എഞ്ചിൻ ഇതിനൊരു പ്രധാന ഉദാഹരണമാണ്. സോനെറ്റ് ഹ്യുണ്ടായി ക്രെറ്റയുമായി എഞ്ചിൻ പങ്കിടുന്നു.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

എഞ്ചിൻ വളരെ ശക്തവും ഒപ്പം വാഹനത്തിന് മികച്ച പവർ വെയിറ്റ് അനുപാതവും നൽകുന്നു. ഏകദേശം 15 ലക്ഷം രൂപ വില വരുന്ന ടോപ്പ് GTX പ്ലസ് വേരിയന്റിൽ മാത്രമേ ഈ എഞ്ചിൻ വരൂ എന്നതാണ് ശ്രദ്ധേയം.

ഒരു ഹൃദയവും രണ്ട് ഉടലുകളും; ഇന്ത്യയിൽ ഒരേ എഞ്ചിൻ ഓപ്ഷനുമായി വരുന്ന വ്യത്യസ്ത കാറുകൾ

1.5 ലിറ്റർ ടർബോ ഡീസലാണ് മോട്ടോറിനെക്കുറിച്ച് പറയുമ്പോൾ, യൂണിറ്റ് 115 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. മറ്റൊരു ബോണസ്, ഈ എഞ്ചിൻ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി (ടോർക്ക് കൺവെർട്ടർ) മാത്രമായി വരുന്നു എന്നതാണ്.

Most Read Articles

Malayalam
English summary
5 Cars In Indian Market With Same Engine Options. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X