നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ഇക്കാലത്ത്, ഹാച്ച്ബാക്കിന്റെ എൻട്രി ലെവൽ വേരിയന്റുകൾ പോലും ധാരാളം ഫീച്ചറുകളും സാങ്കേതികവിദ്യയും കൊണ്ട് നിറഞ്ഞിരിക്കുന്നു. പണ്ട് കാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ കാറുകൾ എല്ലാം വളരെ ഫീച്ചർ റിച്ചാണ്.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

അതിനാൽ തന്നെ ഒരു കാറിന്റെ പഴക്കം ഇന്ന് പല സവിശേഷതകളുടേയും അഭാവത്തിൽ നിന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാം. നമ്മുടെ കാറിന്റെ പഴക്കവും ഒരു അപ്പ്ഗ്രേഡിന് സമയമായി എന്നും നമ്മേ ഓർമ്മിപ്പിക്കുന്ന അഞ്ച് പുത്തൻ ഫീച്ചറുകളാണ് ഞങ്ങൾ ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ആൻഡ്രോയിഡ് ഓട്ടോ/ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ഫീച്ചറുകളുടെ അഭാവം

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റുകളാണ് ഇന്ന് വാഹന ലോകത്തെ സംസാരവിഷയം. എല്ലാ നിർമ്മാതാക്കളും ഈ സവിശേഷത ഹൈലൈറ്റ് ചെയ്യുകയും ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ഒരു പതിറ്റാണ്ട് പിന്നോട്ട് പോകുമ്പോൾ, പ്രീമിയം ആഢംബര കാറുകളിൽ മാത്രമേ സ്‌ക്രീനുകൾ പോലുമുള്ള ഇൻഫോടെയിൻമെന്റ് യൂണിറ്റുകൾ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇക്കാലത്ത്, റെനോ ക്വിഡ് പോലുള്ള എൻട്രി ലെവൽ മോഡലുകൾ പോലും ഒരു ടച്ച്സ്ക്രീൻ സംവിധാനം വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

അതിനുപുറമെ, ഈ ഇൻഫോടെയിൻമെന്റ് യൂണിറ്റുകളിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഉണ്ട്.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ഈ കണക്റ്റിവിറ്റി ഫീച്ചറുകൾ ഉപഭോക്താവിനെ തങ്ങളുടെ ഫോൺ ലിങ്ക് ചെയ്യാനും ഗൂഗിൾ മാപ്‌സ്, ഫോൺ, ഗൂഗിൾ അസിസ്റ്റന്റ്, സിരി, സ്‌പോട്ടിഫൈ എന്നിവയും അതിലേറെയും പോലുള്ള വിവിധ ഫംഗ്‌ഷനുകളും ആപ്പുകളും ആക്‌സസ് ചെയ്യാനും അനുവദിക്കുന്നു.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ക്ലൈമറ്റ് കൺട്രോളിന്റെ അഭാവം

ടെംപറേച്ചർ ക്രമീകരിക്കാൻ കളർ-കോഡഡ് നോബുകൾ കറക്കിയും സ്ലൈഡ് ചെയ്തും സെറ്റ് ചെയ്തിരുന്ന നാളുകൾ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. നിങ്ങളുടെ കാറിലെ എസിയുടെ ടെംപറേച്ചർ ക്രമീകരിക്കാൻ നിങ്ങൾ ഇപ്പോഴും ഈ കളർ-കോഡഡ് നോബുകളെ ആശ്രയിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ കാർ അപ്‌ഗ്രേഡ് ചെയ്യാറായി എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ആധുനിക കാറുകൾ 'ക്ലൈമേറ്റ് കൺട്രോൾ' സിസ്റ്റവുമായി വരുന്നു, നാം സജ്ജീകരിക്കുന്ന ടെംപറേച്ചർ അനുസരിച്ച് നമ്മുടെ കാറിനുള്ളിലെ എസിയുടെ കൂളിംഗ് ക്രമീകരിക്കാൻ ഈ സവിശേഷത നമ്മേ അനുവദിക്കുന്നു, വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന എസി പോലെ തന്നെ.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

TPMS -ന്റെ അഭാവം

എക്സ്റ്റേണൽ ടയർ പ്രഷർ മോണിറ്ററിംഗ് ഗേജ് ഉപയോഗിക്കാതെ തന്നെ ടയർ പ്രഷർ നിരീക്ഷിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു സംവിധാനമാണ് TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം).

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ഈ സംവിധാനം വളരെ ഹാൻഡിയാണ്, യാത്രയിൽ പോലും ഒരു പഞ്ചർ മൂലമോ മറ്റോ ടയർ പ്രഷറിൽ കുറവ് സംഭവിക്കുമ്പോൾ ഇത് ഉപയോക്താക്കളെ തൽക്ഷണം വിവരം അറിയിക്കും.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

എയർബാഗുകൾ

നിങ്ങളുടെ കാറിൽ എയർബാഗുകൾ ഇല്ലെങ്കിൽ, ആധുനിക സുരക്ഷാ ഉപകരണങ്ങളുള്ള ഒരു മോഡേൺ കാറല്ല നിങ്ങൾ ഓടിക്കുന്നത് എന്നതിന്റെ സൂചനയാണിത്.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

മാരകമായ പരിക്കുകളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി ഒരു അപകട സമയത്ത് സജീവമാക്കുന്ന ഒരു സുരക്ഷാ സവിശേഷതയാണ് എയർബാഗ്. ക്രാഷ് എയർബാഗ് സെൻസറിനെ ട്രിഗർ ചെയ്യുമ്പോൾ, അത് സോഡിയം അസൈഡിനെ ഇഗ്നൈറ്റ് ചെയ്യുകയും ഒരു എക്സോതെർമിക് കെമിക്കൽ റിയാക്ഷന് കാരണമാവുകയും ചെയ്യുന്നു, ഇത് കാരണം എയർബാഗ് വീർക്കുന്നു.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

നിങ്ങളുടെ കാറിൽ ഈ സുരക്ഷാ സവിശേഷത ഇല്ല എങ്കിൽ നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യുന്നത് ഗൗരവമായി പരിഗണിക്കേണ്ടതിന്റെ വ്യക്തമായ സൂചകമാണ്.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ABS & EBD

മിക്കവാറും എല്ലാ പുതിയ കാറുകളും ഈ ഫീച്ചറുകൾ സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നതിനാൽ ABS ഉം EBD ഉം ഉൾപ്പെടുത്തുന്നത് ഇപ്പോൾ വളരെ പ്രധാനമാണ്.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ഇതുകൂടാതെ, ഈ സവിശേഷതകൾ റോഡുകളിൽ നിരവധി ജീവൻ രക്ഷിക്കാൻ സഹായകമായിട്ടുണ്ട്. ഈ സംവിധാനങ്ങൾ ഒരുമിച്ച് പാനിക് ബ്രേക്കിംഗ് സമയത്ത്, പ്രത്യേകിച്ച് നനഞ്ഞ സാഹചര്യങ്ങളിൽ ഡ്രൈവർക്ക് മികച്ച കൺട്രോൾ നൽകുന്നു.

നിങ്ങളുടെ കാർ അപ്പ്ഗ്രേഡ് ചെയ്യാൻ സമയമായി എന്ന് സൂചിപ്പിക്കുന്ന അഞ്ച് ഫീച്ചറുകൾ

ഇക്കാലത്ത്, എൻട്രി ലെവൽ മോഡലുകൾ പോലും ഒരു കാലത്ത് പ്രീമിയം ലക്ഷ്വറി സെഗ്‌മെന്റിനായി നീക്കിവച്ചിരുന്ന ഫീച്ചറുകളുമായി എത്തുമ്പോൾ, പുതിയ ഫീച്ചറുകൾ സെഗ്‌മെന്റുകൾ അവതരിപ്പിക്കപ്പെടുമ്പോൾ, ഈ അഞ്ച് ഫീച്ചറുകൾ ആവശ്യകതയാണെന്ന് ഞങ്ങൾ കരുതുന്നു, നിങ്ങൾക്ക് ഈ ഫീച്ചറുകൾ ഇല്ലെങ്കിൽ നിങ്ങളുടെ കാർ അപ്‌ഗ്രേഡ് ചെയ്യുന്നത് പരിഗണിക്കുന്നത് നന്നായിരിക്കും.

More from DriveSpark

Article Published On: Tuesday, April 26, 2022, 12:42 [IST]
English summary
5 features that will tell you wether you need a car update or not
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X