ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

അടുത്തിടെയായി ഇന്ത്യൻ വാഹന വിപണി വളരെയധികം അപ്പ്ഡേറ്റുകളുടെ അവതരണവും പുതിയ മോഡലുകളുടെ വരും കൊണ്ട് ആകെ മൊത്തം ഒരു ഉല്ലാസതിമിർപ്പിലാണ്.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

ഒട്ടനവധി ബ്രാൻഡുകൾ പുതിയ മോഡലുകളും തങ്ങളുടെ നിലവിലുള്ള മോഡലുകളുടെ പുതുക്കിയ ആവർത്തനങ്ങളും കൊണ്ട് രംഗം വർണ്ണാഭമാക്കുകയാണ്. ഈ സെപ്റ്റംബറിൽ ഇന്ത്യൻ വാഹന വിപണി കളറാക്കാൻ എത്തുന്ന അഞ്ച് എസ്‌യുവി മോഡലുകളെ പരിചയപ്പെടാം.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

1. ടൊയോട്ട അർബൻ ക്രൂയിസർ ഹൈഡർ

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട 2022 ജൂലൈയിൽ രാജ്യം ഏറെ കാത്തിരുന്ന അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി വെളിപ്പെടുത്തിയിരുന്നു. എസ്‌യുവിയുടെ വില ഓഗസ്റ്റ് 16 -ന് പുറത്തിറക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ അത് സംഭവിച്ചില്ല. 2022 സെപ്റ്റംബറിൽ ടൊയോട്ട ഹൈറൈഡർ എസ്‌യുവി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

വാസ്തവത്തിൽ, പുതിയ മോഡലിന്റെ ഡെലിവറിയും 2022 സെപ്റ്റംബറിൽ ആരംഭിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ ഹൈറൈഡർ എസ്‌യുവി ഓൺലൈനിലോ 21,000 രൂപ ടോക്കൺ തുക നൽകി അംഗീകൃത ടൊയോട്ട ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

കർണാടകയിലെ ടൊയോട്ടയുടെ ബിദാദി ആസ്ഥാനമായുള്ള പ്ലാന്റിൽ പുതിയ എസ്‌യുവിയുടെ ഉത്പാദനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഗ്രാൻഡ് വിറ്റാരയ്ക്കും ബ്രെസയ്ക്കും അടിവരയിടുന്ന സുസുക്കിയുടെ ഗ്ലോബൽ-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

102 bhp, 1.5 ലിറ്റർ K15C ഡ്യുവൽ ജെറ്റ് പെട്രോൾ, മൈൽഡ് ഹൈബ്രിഡ് ടെക്, 1.5 ലിറ്റർ TNGA അറ്റ്‌കിൻസൺ സൈക്കിൾ എഞ്ചിൻ സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ, ടൊയോട്ടയുടെ e-ഡ്രൈവ് സിസ്റ്റം (സ്ട്രോങ് ഹൈബ്രിഡ് മാത്രം) എന്നിവ ഉൾപ്പെടും.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

2. മാരുതി ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഏറെ കാത്തിരുന്ന ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ വിലകൾ 2022 സെപ്റ്റംബറിൽ വെളിപ്പെടുത്തും. ടോക്കൺ തുകയായ 11,000 രൂപ അടച്ച് എസ്‌യുവി ഓൺലൈനിലോ അംഗീകൃത NEXA ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

ആഗോള വിപണിയിൽ പുതിയ എസ്-ക്രോസിന് അടിവരയിടുന്ന സുസുക്കിയുടെ ഗ്ലോബൽ-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. കർണാടകയിലെ ബിദാദിയിലുള്ള ടൊയോട്ടയുടെ ഉൽപ്പാദന കേന്ദ്രത്തിൽ ഓഗസ്റ്റ് മുതൽ എസ്‌യുവിയുടെ ഉൽപ്പാദനം ആരംഭിക്കും.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

പുതിയ മാരുതി ഗ്രാൻഡ് വിറ്റാര സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, സീറ്റ+, ആൽഫ+ എന്നിങ്ങനെ ആറ് വകഭേദങ്ങളിൽ ലഭ്യമാണ്. സീറ്റ+, ആൽഫ+ എന്നിവ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനിനൊപ്പം വാഗ്ദാനം ചെയ്യുന്നു, മറ്റ് നാല് മോഡലുകൾ സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് പവർട്രെയിനിൽ ലഭ്യമാണ്.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

ഫീച്ചറുകളുടെ കാര്യത്തിൽ, എസ്‌യുവിക്ക് പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ഫോൺ ചാർജിംഗ്, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് എസി, ആറ് എയർബാഗുകൾ, TPMS, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഹോൾഡ് ഡിസെന്റ് എന്നിവ ലഭിക്കുന്നു.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

എസ്‌യുവി സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ K15C ഡ്യുവൽജെറ്റ് പെട്രോളും 177.6 ലിഥിയം അയൺ ബാറ്ററിയുമായി വരുന്ന 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

3. മഹീന്ദ്ര XUV400

പ്രാദേശീയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര, രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XUV400 ഇലക്ട്രിക് എസ്‌യുവി 2022 സെപ്റ്റംബർ 6 -ന് പുറത്തിറക്കും. ഇത് പ്രധാനമായും XUV300 സബ്‌ കോംപാക്ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണ്.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

ICE പതിപ്പിന് 3995 mm നീളമുണ്ട്, ഇലക്ട്രിക് XUV400 -ന് ഏകദേശം 4.2 മീറ്റർ നീളവും കൂടുതൽ ബൂട്ട് സ്പേസും ഉണ്ടായിരിക്കും. മഹീന്ദ്ര XUV400 -ൽ LG Chem -ൽ നിന്നുള്ള ഹൈ എനർജി ഡെൻസ് NMC ബാറ്ററി ഉപയോഗിക്കും. NMC ബാറ്ററികൾ കൂടുതൽ കരുത്തും ലോംഗ് റേഞ്ചും ഉറപ്പാക്കും.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി ഫുൾ ചാർജിൽ 400 കിലോമീറ്ററിലധികം റേഞ്ച് നൽകാൻ സാധ്യതയുണ്ട്. Adreno X കണക്റ്റഡ് കാർ AI സാങ്കേതികവിദ്യയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഇലക്ട്രിക് എസ്‌യുവിക്ക് ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉം ലഭിക്കും.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

4. ഹ്യുണ്ടായി വെന്യു N-ലൈൻ

2022 ജൂണിൽ ഹ്യുണ്ടായി അപ്‌ഡേറ്റ് ചെയ്‌ത വെന്യൂ എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചു. സ്‌പോർട്ടിയർ ലുക്കിംഗ് വെന്യു N-ലൈൻ 2022 സെപ്റ്റംബർ 6 -ന് പുറത്തിറക്കാൻ കമ്പനി തയ്യാറാണ്. പുതിയ മോഡൽ സ്‌പോർട്ടിയർ ഡിസൈനും ഓൾ-ബ്ലാക്ക് ഇന്റീരിയറും ഒപ്പം ട്വീക്ക് ചെയ്‌ത സസ്പെൻഷൻ സജ്ജീകരണവും എക്‌സ്‌ഹോസ്റ്റ് സിസ്റ്റവുമായിട്ടാണ് വരുന്നത്.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

118 bhp കരുത്തും 178 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. DCT (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) വഴി ഫ്രണ്ട് വീലുകളിലേക്ക് എഞ്ചിൻ പവർ കൈമാറും.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

5. 2023 ഔഡി Q3

പുതിയ ഔഡി Q3 എസ്‌യുവി 2022 സെപ്റ്റംബറിൽ രാജ്യത്ത് അവതരിപ്പിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ടോക്കൺ തുകയായ 2.0 ലക്ഷം രൂപ അടച്ച് പുതിയ Q3 എസ്‌യുവി ഓൺലൈനിലോ അംഗീകൃത ഔഡി ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

പുതിയ മോഡലിന് അഞ്ച് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി നൽകുമെന്നും ആദ്യത്തെ 500 ബുക്കിംഗിന് മൂന്ന് വർഷം/ 50,000 കിലോമീറ്റർ സർവ്വീസ് പാക്കേജ് അധികമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വകഭേദങ്ങളിലാണ് 2023 ഔഡി Q3 വരുന്നത്. ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ഓണത്തിനൊപ്പം സെപ്റ്റംബർ കളറാക്കാൻ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് എസ്‌യുവികൾ

‘ക്വാട്രോ' AWD (ഓൾ വീൽ ഡ്രൈവ്) സംവിധാനത്തോടെയാണ് വാഹനം വരുന്നത്. എഞ്ചിൻ 190 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കും. 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത വാഹനം കൈവരിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Saturday, August 20, 2022, 13:21 [IST]
English summary
5 major suvs to be launched in india in september to make onam more colorful
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X