May I Come in! 2023 ഓട്ടോ എക്സ്പോ കളറാക്കാൻ ഒരുങ്ങുന്ന അഞ്ച് എസ്‌യുവികൾ
ഇന്ത്യൻ വാഹന വിപണിയിലെ ഒരു മാമാങ്കം തന്നെയാണ് ഓട്ടോ എക്സ്പോ, രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന ഈ ഒരു എക്സ്പോ ഇന്ത്യൻ വാഹന പ്രേമികൾ വളരെയധികം ഉറ്റു നോക്കുന്ന ഒന്നാണ്.

ക്രമപ്രകാരം ഈ വർഷമായിരുന്നു ഓട്ടോ എക്സ്പോ നടക്കേണ്ടിയിരുന്നത്, എന്നാൽ കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അത് 2023 -ലേക്ക് മാറ്റുകയായിരുന്നു.

വരാനിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോ ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിനും പ്രത്യേകിച്ച് പാസഞ്ചർ കാർ വിഭാഗത്തിനും വലിയ ആകർഷണമായി മാറുകയാണ്. ഒട്ടനവധി നിർമ്മാതാക്കൾ ഓട്ടോ എക്സ്പോയിൽ നിരവധി പുതിയ മോഡലുകൾ പുറത്തിറക്കാൻ കാത്തിരിക്കുകയാണ്.

മോട്ടോറിംഗ് ഷോ കാർ നിർമ്മാതാക്കളെ ഉപഭോക്തൃ പ്രതികരണം നേടുന്നതിന് സഹായിക്കും കൂടാതെ ഉയർന്ന പ്രതീക്ഷകൾ സൃഷ്ടിക്കുന്ന ആത്യന്തിക ലോഞ്ചിന്റെ മുന്നോടിയായും ഇത് പ്രവർത്തിക്കും. ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന മികച്ച അഞ്ച് എസ്‌യുവികളാണ് ഞങ്ങൾ ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്:

1. സിട്രൺ C3 ഇലക്ട്രിക് എസ്‌യുവി:
സിട്രൺ ഇന്ത്യ ഏതാനും മാസങ്ങൾക്ക് മുമ്പ് C3 കോംപാക്ട് ഹാച്ച്ബാക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു, നിലവിൽ ഫ്രഞ്ച് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറാണിത്. ബ്രാൻഡ് നിലവിൽ ഒരു മിഡ് സൈസ് എസ്‌യുവി C3 -യുടെ ഏഴ് സീറ്റർ പതിപ്പ് എന്നിവയും ടെസ്റ്റ് ചെയ്ത് വരികയാണ്.

അതോടൊപ്പം അടുത്തിടെ, ഫെയ്‌സ്‌ലിഫ്റ്റഡ് C5 മോഡലിന്റെ പ്രാദേശിക അരങ്ങേറ്റവും കമ്പനി നടത്തി. ഇന്ത്യക്കായുള്ള സിട്രണിൽ നിന്നുള്ള ആദ്യത്തെ സീറോ-എമിഷൻ വാഹനത്തിന് നിലവിലുള്ള C3 -യുമായി നിരവധി സാമ്യതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അടുത്ത വർഷം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2. മാരുതി സുസുക്കി ജിംനി 5 ഡോർ:
ദീർഘകാലമായി ഇന്ത്യൻ വാഹന വിപണി കാത്തിരുന്ന ജിംനി 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി അതിന്റെ ഫൈവ് ഡോർ ഫോർമാറ്റിൽ വെളിപ്പെടുത്താം. ആഗോള വിപണിയിൽ വിൽക്കുന്ന ത്രീ ഡോർ പതിപ്പിനെ അപേക്ഷിച്ച് ഇത് കൂടുതൽ വിശാലവും പ്രായോഗികവുമായിരിക്കും.

ത്രീ ഡോർ ജിംനിക്ക് ഒരു വിഷ്വൽ അപ്‌ഡേറ്റ് നൽകാനും ഇതിന് കഴിയും, കൂടാതെ 1.5 ലിറ്റർ K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ചോയ്‌സുകളോടെ നാല് വീലുകൾക്കും പവർ നൽകുന്നതാണ്.

3. മഹീന്ദ്ര ഥാർ 5 ഡോർ:
മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോർ പതിപ്പ് നിലവിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, വലിയ പിൻ ഡോറുകളും നീളമുള്ള റിയർ ഓവർഹാംഗും ഉൾക്കൊള്ളാൻ വാഹനത്തിന് നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും.

ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവി വരാനിരിക്കുന്ന ഫൈവ് ഡോർ ജിംനിയെയും ഫോഴ്‌സ് ഗൂർഖയെയും നേരിടും, ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റത്തിന് ശേഷം വാഹനത്തിന്റെ മാർക്കറ്റ് ലോഞ്ച് 2023 -ന്റെ ആദ്യ പകുതിയിൽ നടക്കാൻ സാധ്യതയുണ്ട്.

4. ഹ്യുണ്ടായി മൈക്രോ എസ്‌യുവി:
മൈക്രോ എസ്‌യുവി സെഗ്‌മെന്റ് അടുത്ത കാലത്തായി ഇന്ത്യയിൽ ചൂടേറിയ മത്സരമാണ് കാഴ്ച്ചവെയ്ക്കുന്നത്, ടാറ്റ പഞ്ചിന്റെ വരവ് സെഗ്മെന്റിന്റെ ഉയർന്ന സാധ്യത തെളിയിച്ചു. അതോടെ പല പ്രമുഖ നിർമ്മാതാക്കളും ഈ വിഭാഗത്തിലേക്ക് ചുവടു വെയ്ക്കാനുള്ള ഒരുക്കത്തിലാണ്.

ഹ്യുണ്ടായിയും സ്വന്തമായി ഒരു മൈക്രോ എസ്‌യുവി ഉപയോഗിച്ച് ഈ പ്രത്യേക സെഗ്മെന്റിൽ വോളിയം വിൽപ്പന കൈവരിക്കാൻ ഒരുങ്ങുകയാണ്. ഇത് നിർമ്മാതാക്കളുടെ മോഡൽ നിരയിൽ വെന്യുവിന് താഴെയായി ഇടം പിടിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ ഫോമിൽ ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾ ഈ വാഹനം പ്രദർശിപ്പിച്ചേക്കാം.

5. ഹോണ്ട കോംപാക്ട് എസ്‌യുവി:
ഓട്ടോ എക്‌സ്‌പോ പ്രീമിയറിന് ശേഷം 2023 മധ്യത്തോടെ ഹോണ്ടയിൽ നിന്നുള്ള സബ് ഫോർ മീറ്റർ എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ പ്ലാറ്റ്‌ഫോമും എഞ്ചിൻ ലൈനപ്പും ഉൾപ്പെടെ അമേസ് സെഡാനുമായി ഇതിന് പൊതുവായ ബിറ്റുകൾ ഉണ്ടായിരിക്കും. നിലവിൽ എസ്‌യുവികൾ അരങ്ങു വാഴുന്ന ഇന്ത്യൻ വാഹന വിപണിയിൽ ഒരു എസ്‌യുവി മോഡൽ ഹോണ്ടയ്ക്ക് വളരെ അനിവാര്യമാണ്. പുത്തൻഎസ്‌യുവി താമസിയാതെ ജാപ്പനീസ് ഭീമൻ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








