5 സ്റ്റാര്‍ സേഫ്റ്റിയുള്ള കാറാണെങ്കിലും ജീവന് ഒരു ഉറപ്പുമില്ല! ഈ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍

ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ പ്രഥമ പരിഗണന കൊടുത്തിരുന്ന സംഗതികള്‍ ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ബജറ്റ് വിലയില്‍ വരുന്ന മൈലേജ് കിംഗുകളായ കാറുകള്‍ക്കായിരുന്നു ഡിമാന്‍ഡ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ 50 ശതമാനത്തോളം സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. ഇന്ത്യക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പരിഗണനകളാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ബജറ്റിനും മൈലേജിനും മുകളില്‍ ഇപ്പോള്‍ സേഫ്റ്റിക്കും ഫീച്ചറുകള്‍ക്കും വലിയ മാനം കൈവന്നിട്ടുണ്ട്. ഇന്ത്യയില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുള്ള കാറുകളുടെ വില്‍പ്പന അതിന് തെളിവാണ്.

എന്നിരുന്നാലും സേഫ്റ്റിയുള്ള കാറുകളുടെ എണ്ണം കൂടിയത് കൊണ്ട് അപകടങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടോ എന്നതാനണ് നമ്മുടെ മുന്നിലുള്ള ചോദ്യം. റോഡുകള്‍ മെച്ചപ്പെട്ടിട്ടും കൂടുതല്‍ സേഫ്റ്റി ഫീച്ചറുകള്‍ ഉള്ള കാറുകള്‍ വന്നിട്ടും പ്രതിദിനം 474 ജീവനുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പൊലിയുന്നതായാണ് കണക്കുകള്‍. ഇതിന്റെ കാരണം എന്താണ്?. 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ഉള്ള ഒരു വാഹനം സ്വന്തമാക്കുന്നതിനേക്കാള്‍ അടിസ്ഥാനപരമായ സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ നിര്‍ണായക പ്രാധാന്യമാണ് ഈ കണക്കുകള്‍ അടിവരയിടുന്നത്.

tata curvv bncap 5 star safety ratings

കാറിന് സേഫ്റ്റി റേറ്റിംഗില്‍ എ പ്ലസ് ഉണ്ടെങ്കിലും ഡ്രൈവര്‍മാരും യാത്രക്കാരും ചില കടമകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഇന്ത്യയില്‍ ഇന്ന് കണ്ടുവരുന്ന ഏറ്റവും ഗുരുതരമായ ഗതാഗത നിയമലംഘനം സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതാണെന്ന് അടുത്തിടെ ഒരു സര്‍വേയില്‍ വെളിപ്പെടുത്തിയിരുന്നു. ഫോര്‍വീലറുകള്‍ ഓടിക്കുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിങ്ങള്‍ സ്വന്തം ജീവന്‍ വെച്ചാണ് പന്താടുന്നതെന്ന് പലരും വിസ്മരിക്കുന്നു. വാഹനങ്ങളിലെ ഏറ്റവും സുപ്രധാനമായ സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നാണ് സീറ്റ്‌ബെല്‍റ്റ്.

അപകടസമയത്ത് ജീവന്‍രക്ഷിക്കുന്ന സംഗതിയായ ഇത് പലപ്പോഴും ജനങ്ങള്‍ അവഗണിക്കുന്നു.1959-ല്‍ ഒരു വോള്‍വോ എഞ്ചിനീയര്‍ വികസിപ്പിച്ച സീറ്റ് ബെല്‍റ്റ് അപകടസമയത്ത് വാഹനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് എറിയപ്പെടുന്നതില്‍ നിന്ന് തടയുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അപകടങ്ങളിലെ അതിജീവന നിരക്ക് വര്‍ധിപ്പിക്കുന്ന സീറ്റ്‌ബെല്‍റ്റുകളുടെ കാര്യക്ഷമത തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഈ ലൈഫ് സേവറിന്റെ പ്രാധാന്യം പലപ്പോഴും കുറച്ചുകാണുന്നു. ലളിതവും എന്നാല്‍ ഫലപ്രദവുമായ ഈ സുരക്ഷാ ഫീച്ചറിനോട് അവഗണന കാണിക്കുന്നത് ആശങ്കാജനകമാണെന്ന് പറയേണ്ടതില്ലെല്ലോ.

seat belt

സീറ്റ്‌ബെല്‍റ്റുകള്‍ നിയമം മൂലം കര്‍ശനമാക്കിയിട്ടും പലര്‍ക്കും അവ ധരിക്കാന്‍ വിമുഖതയാണ്. ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 2005 മുതല്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ നിയമം പാലിക്കാതിരിക്കാന്‍ പലരും വ്യാജ സീറ്റ് ബെല്‍റ്റ് ക്ലിപ്പുകള്‍ പോലും ഉപയോഗിക്കുന്നു. സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്റെ അനന്തരഫലം അനുഭവിച്ചവരുടെ കൂട്ടത്തില്‍ പല പ്രമുഖ വ്യക്തികളുമുണ്ട്.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചതാണ് ഏറ്റവും വലിയ ഉദാഹരണം. നിരവധി ഹൈ-എന്‍ഡ് സുരക്ഷ ഫീച്ചറുകളുള്ള ആഡംബര കാറില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണം പിന്‍ സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

rear seat belt

ഗതാഗത വകുപ്പ് നിരവധി ബോധവല്‍ക്കരണ യജ്ഞങ്ങള്‍ നടത്തിയെങ്കിലും ഇന്നും പലരും പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സീറ്റ് ബെല്‍റ്റ് നിയമങ്ങളോടുള്ള നിരന്തര അവഗണനയ്ക്ക് മറുപടിയായി സര്‍ക്കാര്‍ പിഴകള്‍ കൂട്ടിയിരുന്നു. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതിന് ആദ്യമായി പിടിക്കപ്പെടുന്നവരില്‍ നിന്ന് മുമ്പ് 100 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ 1,000 രൂപയായി ഉയര്‍ത്തി.

ഇതേ നിയമ ലംഘനത്തിന് വിവിധ സംസ്ഥാനങ്ങളില്‍ വാഹനം കണ്ടുകെട്ടല്‍, ലൈസന്‍സ് സസ്പെന്‍ഷന്‍ എന്നിവ മുതല്‍ മൂന്ന് മാസം വരെ തടവ് വരെ ശിക്ഷ ലഭിച്ചേക്കാം. ഈ ഗുരുതര നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കാണ് ഇത്തരം നടപടികള്‍ നേരിടേണ്ടി വരിക. സീറ്റ് ബെല്‍റ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉത്തരവാദിത്തബോധം വളര്‍ത്തുക എന്നതാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നത്.

വാഹന ഉടമകള്‍ തങ്ങളുടെ സീറ്റ് ബെല്‍റ്റുകള്‍ നല്ല കണ്ടീഷനില്‍ പരിപാലിക്കുകയും അവ ശരിയായി ക്രമീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യണം. കൂടുതല്‍ കംഫര്‍ട്ടായി യാത്ര ചെയ്യാനായി സീറ്റ് ബെല്‍റ്റ് കവറുകള്‍ ഫിറ്റ് ചെയ്യാം. ഒരു ചൈല്‍ഡ് സീറ്റും പിന്‍സീറ്റില്‍ ടോപ്പ് ടെതറും ഉപയോഗിക്കുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ്.

ഓര്‍ക്കുക അപകട സമയത്ത് എയര്‍ബാഗുകള്‍ വിന്യസിക്കാന്‍ സീറ്റ്‌ബെല്‍റ്റുകള്‍ ധരിച്ചിരിക്കേണ്ടത് നിര്‍ബന്ധമാണ്. ഇത് ഒരു അസൗകര്യമായി കാണാതെ നമ്മുടെ ഉത്തവാദിത്തമായി കണ്ടാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുള്ള കാറുകളുടെ ബില്‍ഡ് ക്വാളിറ്റി അപകസമയത്ത് നമ്മുടെ ജീവന് സംരക്ഷണമേകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

എന്നിരുന്നാലും റോഡില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ സീറ്റ് ബെല്‍റ്റുകളുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്റെയും ഒഴിച്ചുകൂടാനാവാത്ത പങ്ക് മനസ്സിലുണ്ടായിരിക്കണം. ഏറ്റവും ലളിതമായ സുരക്ഷാ നടപടികള്‍ പലപ്പോഴും ഏറ്റവും നിര്‍ണായകമാകുമെന്ന ഓര്‍മ്മപ്പെടുത്തലാണ് പല അപകടങ്ങളും. അതുകൊണ്ട് നിങ്ങളുടെ കാര്‍ ഒരു 5 സ്റ്റാര്‍ സേഫ്റ്റി റേറ്റഡ് കാര്‍ ആണെങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുമെല്ലോ.

More from DriveSpark

Article Published On: Tuesday, October 29, 2024, 13:15 [IST]
English summary
5 star rated car cant give guarantee on life if you ignore this critical safety feature
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X