എന്തിനും ഏതിനും ലിറ്റർ കണക്കിന് ബൂട്ട് സ്പെയ്സ്; സ്റ്റോറേജിന്റെ കാര്യത്തിൽ രാജാക്കന്മാരായ 5 സ്കൂട്ടറുകൾ
സ്‌കൂട്ടറുകൾ ഇന്ന് ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്, സിറ്റി ട്രാഫിക്കുകളിൽ ഓടിക്കാൻ എളുപ്പമായതു കൊണ്ട് മാത്രമല്ല ധാരാളം പ്രാക്ടിക്കാലിറ്റിയും അവ വാഗ്ദാനം ചെയ്യുന്നു എന്നതാണ് സത്യം. ഈ പ്രാക്ടിക്കാലിറ്റിയിൽ പെടുന്ന ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്ന് സ്റ്റോറേജാണ്.
അത്തരത്തിൽ, സ്കൂട്ടറുകൾ എല്ലാം വളരെ സൗകര്യപ്രദമായ അണ്ടർസീറ്റ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നവയാണ്. എന്നിരുന്നാലും മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അല്പം എക്സ്ട്രാ സ്റ്റോറേജ് സ്പെയ്സ് വാഗ്ദാനം ചെയ്യുന്ന ഒട്ടനവധി സ്കൂട്ടർ മോഡലുകൾ ഇന്ന് മാർക്കറ്റിലുണ്ട്. വലിയ ബൂട്ട് അല്ലെങ്കിൽ അണ്ടർ സീറ്റ് സ്റ്റോറേജുള്ള ഇന്ത്യയിലെ മികച്ച അഞ്ച് സ്‌കൂട്ടറുകൾ നമുക്ക് ഒന്നു പരിചയപ്പെടാം.

5. ഹീറോ വിഡ
പുതുതായി ഇന്ത്യൻ വിപണിയിൽ ഹീറോ പുറത്തിറക്കിയ വിഡ സീരീസ് ഇലക്ട്രിക് സ്കൂട്ടറുകൾ ഒരു സവിശേഷമായ സ്പ്ലിറ്റ് കമ്പാർട്ട്മെന്റ് അണ്ടർസീറ്റ് സ്റ്റോറേജ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഇവയുടെ സംയോജിത ബൂട്ട് കപ്പാസിറ്റി 26 ലിറ്ററാണ്. പലവിധ വീട്ടുസാധനങ്ങളും മറ്റും വാങ്ങുമ്പോൾ ഒരു സ്പ്ലിറ്റ് ബൂട്ട് സെറ്റപ്പ് ഉള്ളത് പലപ്പോഴും വളരെ സൗകര്യപ്രദമായിരിക്കും.
4. ടിവിഎസ് ജൂപ്പിറ്റർ 125
ഇന്ത്യൻ വിപണിയിൽ കൺവെൻഷണൽ പെട്രോൾ പവർഡ് സ്കൂട്ടറുകളിൽ വെച്ച് ഏറ്റവും ഉയർന്ന ബൂട്ട് കപ്പാസിറ്റിയാണ് ടിവിഎസ് ജൂപ്പിറ്റർ 125 -നുള്ളത്. 32 ലിറ്റർ ശേഷിയുള്ള ഏറ്റവും വലിയ അണ്ടർസീറ്റ് സ്റ്റോറേജുമായിട്ടാണ് ഇത് വരുന്നത്. സീറ്റിനു അടിയിൽ കൂടുതൽ ഇടം നൽകുന്നതിനായി ടിവിഎസിലെ എൻജിനീയർമാർ ഫ്യുവൽ ടാങ്കിന്റെ കൺവെൻഷണൽ സ്ഥാനം മാറ്റി അത് ഫുട്‌ബോർഡിനടിയിൽ സ്ഥാപിച്ചു.

3. ഓല S1 എയർ
ഇന്ത്യയിൽ അടുത്തിടെയാണ് ഓല തങ്ങളുടെ എൻട്രി ലെവൽ മോഡലായി S1 എയർ പുറത്തിറക്കിയത്. ബൂട്ട് സ്പെയ്സിന്റെ കാര്യത്തിൽ ടിവിഎസ് ജൂപ്പിറ്ററിനെ വെല്ലുന്ന 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജുമായിട്ടാണ് ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. എന്നാൽ ഓലയുടെ തന്നെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാൾ 2.0 ലിറ്റർ കുറവാണ് S1 എയറിനുള്ളത്.
2. ഓല S1 / ഓല S1 പ്രോ
അടുത്തിടെ വരെ 36 ലിറ്ററോടെ ഏറ്റവും വലിയ അണ്ടർ സീറ്റ് സ്റ്റോറേജുമായി ഓല S1, ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ബൂട്ട് സ്പെയ്സിന്റെ കാര്യത്തിൽ കിരീടം ചൂടിയിരുന്നത്. രണ്ട് ഫുൾ ഫെയ്സ് ഹെൽമെറ്റുകൾ വരെ ഈസിയായി സ്റ്റോർ ചെയ്യാൻ കഴിയുന്ന ഓല S1 വാഗ്ദാനം ചെയ്യുന്ന ബൂട്ട് സ്പേസ് മിക്ക ഇന്ത്യൻ കുടുംബങ്ങൾക്കും മതിയായതാണ്.

1. റിവർ ഇൻഡി
റിവർ ഇവി അടുത്തിടെയാണ് ഇൻഡി എന്ന തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചത്. "സ്‌കൂട്ടറുകളിലെ എസ്‌യുവി" എന്ന് കമ്പനി വിശേഷിപ്പിക്കുന്ന, പുതുതായി അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ നിലവിലുള്ള എല്ലാ സ്‌കൂട്ടറുകളിലും ഏറ്റവും വലിയ ബൂട്ട് സ്‌പെയ്സായ 43 ലിറ്ററാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, മുൻവശത്ത് 12 ലിറ്റർ സ്റ്റോറേജും റിവർ ഇവി നൽകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്കൂട്ടറുകൾ കൂടാതെ ടിവിഎസ് ഐക്യൂബ് ST, സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ എന്നിവയും മികച്ച അണ്ടർ സീറ്റ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. 33 ലിറ്റർ ബൂട്ട് സ്പെയ്സുമായി വരുന്ന ഇവ രണ്ടും നിലവിൽ വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. എന്നാൽ വിപണിയിൽ വന്നു കഴിഞ്ഞാൽ ഈ ലിസ്റ്റിൽ ടിവിഎസ് ജൂപ്പിറ്റർ 125 -ന് മുകളിൽ ഇവ സ്ഥാനം പിടിക്കും.


Click it and Unblock the Notifications








