Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന 5 കാറുകൾ

2022 -ൽ ഇതിനോടകം നിരവധി വാഹന നിർമ്മാതാക്കളിൽ നിന്നുള്ള പല പുതിയ ലോഞ്ചുകളും നാം ഇതിനകം കണ്ടിട്ടുണ്ട്. മാർച്ചിലും ചില വലിയ ലോഞ്ചുകൾ ഉണ്ടാകും. 2022 മാർച്ചിൽ ലോഞ്ച് ചെയ്യുന്ന അഞ്ച് കാറുകളാണ് ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

ടൊയോട്ട ഹൈലക്സ്

ഹൈലക്സ് പിക്ക്-അപ്പ് ട്രക്കിന്റെ ലോഞ്ചിനായി ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജനുവരിയിൽ ഹൈലക്‌സിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയെങ്കിലും വാഹനത്തിന്റെ വില മാർച്ചിൽ പ്രഖ്യാപിക്കും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

ഫോർച്യൂണറിൽ ഡ്യൂട്ടി ചെയ്യുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഹൈലക്സ് എത്തുന്നത്. ഇത് 204 bhp പരമാവധി പവറും 500 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

മാനുവൽ ഗിയർബോക്സിൽ torque ഔട്ട്പുട്ട് 420 Nm ആയി പരിമിതപ്പെടുത്തും. ഓഫറിൽ ഹൈ, ലോ എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ടാകും. രണ്ട് വേരിയന്റുകളിലും 4×4 സിസ്റ്റം സ്റ്റാൻഡേർഡ് ആയിരിക്കും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

ടൊയോട്ട ഗ്ലാൻസ

ഫെബ്രുവരിയിലാണ് മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയത്. ഇപ്പോൾ, മാർച്ചിൽ ടൊയോട്ട പരിഷ്കരിച്ച ഗ്ലാൻസയും അവതരിപ്പിക്കും. ഹാച്ചിന് അല്പം വ്യത്യസ്തമായ ഡയമണ്ട് കട്ട് അലോയി വീലുകൾ ലഭിക്കും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

അടുത്തിടെ പുറത്തു വന്ന സ്പൈ ഷോട്ടുകളിൽ നിന്ന്, ഇതിന് വ്യത്യസ്തമായ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ലഭിക്കുന്നത് നമുക്ക് കാണാൻ കഴിയും. മെക്കാനിക്കലായി, ഇത് ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ അതേ നിലയിലായിരിക്കും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

അതിനാൽ, 90 bhp പരമാവധി കരുത്തും 113 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉണ്ടാകും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഉൾപ്പെടും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ്

എംജി ഈ മാസം ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റ് ചെയ്യും. ഇത് മാർച്ച് 7 -ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ZS ഇവി ഇപ്പോൾ എംജി ആസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

നിലവിലെ ZS ഇവിയിൽ ഡ്യൂട്ടി ചെയ്യുന്ന 44.5 kWh ബാറ്ററി പാക്കിന് പകരം 51 kWh ബാറ്ററി പാക്കിലാണ് 2022 ZS ഇവി വരുന്നത്. എക്സ്റ്റീരിയറും ഇന്റീരിയറും പുതിയ പരിഷ്കരണങ്ങൾക്കൊപ്പം, ഇപ്പോൾ കൂടുതൽ ആധുനികമായി തോന്നുന്നു.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

ഫോക്‌സ്‌വാഗൺ വിർട്ടസ്

മാർച്ച് 8 -ന് ആഗോളതലത്തിൽ വിർട്ടസ് അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ അറിയിച്ചു. എന്നിരുന്നാലും, ഇന്ത്യൻ ലോഞ്ച് മെയ് രണ്ടാം പകുതിയിൽ നടക്കും. വെന്റോയ്‌ക്ക് പകരക്കാരനായി വിർട്ടസ് എത്തുമെങ്കിലും ഉയർന്ന സ്ഥാനത്തായിരിക്കും പ്ലേസ് ചെയ്യുന്നത്.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

ഇത് MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ ഓഫറിലുണ്ടാകും. 115 bhp കരുത്തും 178 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ TSI, 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ TSI മോട്ടോറുമാണ് വാഹനത്തിൽ വരുന്നത്.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

രണ്ട് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡ് ആയിരിക്കും. 1.0 TSI -ക്ക് ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും, അതേസമയം 1.5 TSI -ക്ക് ഏഴ് സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ്

എർട്ടിഗയുടെ മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഇത് ഒരു നേരിയ ഫെയ്‌സ്‌ലിഫ്റ്റ് ആയിരിക്കും, കൂടാതെ നിരവധി ടെസ്റ്റ് മ്യൂളുകളെയും റോഡുകളിൽ കണ്ടെത്തിയിട്ടുണ്ട്. പുതിയ ഫ്രണ്ട് ഗ്രില്ല് മാത്രമായിരിക്കും കോസ്മെറ്റിക് നവീകരണം എന്ന് ബ്രാൻഡ് വെളിപ്പെടുത്തുന്നു.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

എൻജിനിൽ മാറ്റമൊന്നും ഉണ്ടാകില്ല. അതിനാൽ, ഇത് 105 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റായിരിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി നൽകും.

Ertiga ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Hilux വരെ 2022 മാർച്ചിൽ ഇന്ത്യയിൽ എത്താനൊരുങ്ങുന്ന കാറുകൾ

എന്നിരുന്നാലും, ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പഴയ ഫോർ സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് പകരമായി പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.

More from DriveSpark

Article Published On: Wednesday, March 2, 2022, 11:41 [IST]
English summary
5 upcoming car launches in indian market in 2022 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X