നെക്സ്റ്റ് ലെവൽ സേഫ്റ്റി; ADAS സിസ്റ്റവുമായി വരാനിരിക്കുന്ന അഞ്ച് മോഡലുകൾ
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ ചുരുക്കപ്പേരായ ADAS ഇന്നൊരു വ്യവസായ മാനദണ്ഡമായി മാറിക്കൊണ്ടിരിക്കുകയാണ്, കൂടുതൽ പുതിയ കാറുകൾക്ക് ഈ ആക്ടീവ് സേഫ്റ്റി ഫീച്ചർ ലഭിക്കാൻ ചാൻസുണ്ട്. ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മാസ്-മാർക്കറ്റ് വാഹനമായിരുന്നു എംജി ഗ്ലോസ്റ്റർ.
തുടർന്ന് ലെവൽ 2 ADAS -സുമായി മഹീന്ദ്ര XUV700 വിപണിയിൽ എത്തി. ഒരു മികച്ച സവിശേഷതയായി മാറിയിരിക്കുന്ന ADAS കൂടുതൽ മോഡലുകളിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ഇന്ത്യയിൽ ADAS ലഭിക്കാൻ സാധ്യതയുള്ള ഉടൻ പുറത്തിറങ്ങാനിരിക്കുന്ന 5 കാറുകൾ നോക്കാം.

1. ഹോണ്ട എലിവേറ്റ്: എലിവേറ്റിലൂടെ ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഹോണ്ട കാർസ് ഇന്ത്യ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, വാഹനത്തിന്റെ പൂർണ്ണ ഫീച്ചർ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. അതോടൊപ്പം ലെവൽ 2 ADAS സംവിധാനവും എസ്‌യുവിയ്ക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
കൃത്യമായ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, നിലവിൽ ഹോണ്ട സിറ്റിയിൽ ലഭ്യമായ പരിചിതമായ ഹോണ്ട സെൻസിംഗ് ടെക്നോളജി എസ്‌യുവി അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എലിവേറ്റ് ജൂൺ 6 -ന് അരങ്ങേറ്റം കുറിയ്ക്കും. രാജ്യത്തെ വളരെ കോംപറ്റീറ്റീവായ സെഗ്മെന്റിലേക്കുള്ള ഹോണ്ടയുടെ ചുവടുവെയ്പ്പാണിത്.

2. കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്: കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അടുത്തിടെ പുറത്തു വന്ന സ്പൈ ചിത്രങ്ങൾ, മിഡ്-സൈസ് എസ്‌യുവിക്ക് ADAS സാങ്കേതികവിദ്യ ലഭിക്കുമെന്ന് വെളിപ്പെടുത്തുന്നു. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2023 ജൂൺ-ജൂലൈ മാസങ്ങളിൽ എസ്‌യുവി പുറത്തിറക്കും. സെൽറ്റോസിന്റെ നിലവിലെ മോഡൽ ADAS സാങ്കേതികവിദ്യ നൽകുന്നില്ല. പുതിയ മോഡലിൽ വരുന്ന ADAS, സെഗ്‌മെന്റിലെ മറ്റ് വാഹനങ്ങളിൽ വരുന്നതിന് തുല്യമായിരിക്കും.
3. ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്: ടാറ്റ മോട്ടോർസ് വളരെക്കാലമായി നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണ്, ഇത് വരും മാസങ്ങളിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. പല തവണ ടെസ്റ്റ് മോഡലുകൾ നാം കണ്ടെത്തിയെങ്കിലും, ADAS റഡാർ ഇതുവരെ എസ്‌യുവിയിൽ കണ്ടെത്താനായിട്ടില്ല. അതിനാൽ, ഇന്ത്യൻ കാർ നിർമ്മാതാക്കൾ ക്യാമറ അടിസ്ഥാനമാക്കിയുള്ള ADAS സിസ്റ്റം വാഹനത്തിൽ വാഗ്ദാനം ചെയ്യാനുള്ള സാധ്യതകളുണ്ട്. ഇത് ശരിയാണെങ്കിൽ, ADAS സംവിധാനവുമായി വരുന്ന ആദ്യ കോംപാക്ട് എസ്‌യുവിയായി നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് മാറും.

4. മാരുതി സുസുക്കി എൻഗേജ്: മാരുതി സുസുക്കിയുടെ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പതിപ്പിന് എൻഗേജ് എന്ന പേരിൽ വിപണിയിൽ എത്തും. അധികം താമസിയാതെ വരും മാസങ്ങളിൽ തന്നെ പ്രീമിയം എംപിവി എത്തും എന്ന് ആഭ്യന്തര കാർ നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ലോഞ്ച് ചെയ്‌തു കഴിഞ്ഞാൽ, ഇത് ഇന്ത്യൻ വിപണിയിൽ മാരുതിയിൽ നിന്നുള്ള ഏറ്റവും ചെലവേറിയ മോഡലായിരിക്കും. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുങ്ങുന്നത് എന്നതിനാൽ, ടൊയോട്ട പതിപ്പിന്റെ അതേ ഫീച്ചറുകൾക്കൊപ്പം പ്രീമിയം എംപിവിയിൽ ADAS സിസ്റ്റവും വരും.
5. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്: ഇന്ത്യൻ വിപണി ഏറ്റവുമധികം കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ. മിഡ്-സൈസ് എസ്‌യുവി 2024 ആദ്യ പാദത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്കവാറും ലെവൽ 2 ADAS ഹ്യുണ്ടായി അപ്‌ഡേറ്റ് ചെയ്ത മോഡലിൽ അവതരിപ്പിക്കും, കൂടാതെ ചില പുതിയ ഫീച്ചറുകൾ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും പുതിയ ട്യൂസോണിൽ നിന്ന് കടംകൊണ്ടേക്കാം.


Click it and Unblock the Notifications








