2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി ഈ വർഷം വളരെയധികം ആക്ഷനുകൾക്ക് സാക്ഷിയാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് പ്രീമിയം മോഡൽ സെഗ്മെന്റുകളിൽ.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

ഒന്നിലധികം മിഡ് കപ്പാസിറ്റി, ഹൈ കപ്പാസിറ്റി മോട്ടോർസൈക്കിളുകൾ 2022 -ൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാൻ പല നിർമ്മാതാക്കളും പദ്ധതിയിട്ടിരിക്കുന്നു, കൂടാതെ ധാരാളം വാഹന പ്രേമികൾ അവയ്‌ക്കായി ഉയർന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു!

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

2022 -ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചതോ പ്രതീക്ഷിക്കുന്നതോ ആയ അഞ്ച് മികച്ച മോട്ടോർസൈക്കിളുകൾ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

1. ന്യൂ-ജെൻ കെടിഎം RC390

കെടിഎം പുതിയ തലമുറ RC390 ഇന്ത്യൻ വിപണിയിൽ വരും ആഴ്ചകളിൽ തന്നെ അവതരിപ്പിക്കും. ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന 373.27 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ച് RC390 വീണ്ടും തുടരുമെന്ന് അതിന്റെ ടൈപ്പ്-അപ്രൂവൽ ഡോക്യുമെന്റ് വെളിപ്പെടുത്തുന്നു. മോട്ടോർ 43.5 bhp പവർ പുറപ്പെടുവിക്കുന്നു.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

പുതിയ തലമുറ കെടിഎം RC390 -ക്ക് ക്രമീകരിക്കാവുന്ന ഫ്രണ്ട് ആൻഡ് റിയർ സസ്‌പെൻഷൻ, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ABS (ഡ്യുവൽ-ചാനൽ), പൂർണ്ണമായി ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് കൺസോൾ (ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ) എന്നിവ ലഭിക്കും. മോട്ടോർസൈക്കിളിന് പുതിയ സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമും ലഭിക്കും, പഴയ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസൈൻ തികച്ചും വ്യത്യസ്തമായിരിക്കും.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

2. ട്രയംഫ് ടൈഗർ സ്‌പോർട്ട് 660

2022 ടൈഗർ സ്‌പോർട് 660 മാർച്ച് 29 -ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്രയംഫ്. ടൂററിന് 660 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ ത്രീ പവർപ്ലാന്റാണുള്ളത്. ഇത് 81 bhp പവറും 64 Nm torque ഉം പുറപ്പെടുവിക്കുന്നു. മോട്ടോർ ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

ടൈഗർ സ്‌പോർട് 660 -ന്റെ രൂപകൽപ്പന വളരെ മനോഹരമാണ്, സ്‌പോർട്ടി ഹാഫ് ഫെയറിംഗ്, ഉയരമുള്ള വൈസർ, സ്ലീക്ക് എൽഇഡി ട്വിൻ ഹെഡ്‌ലൈറ്റ്, ഷാർപ്പ് ലുക്കിംഗ് എൽഇഡി ടെയിൽലൈറ്റ് എന്നിവയാണ് മോട്ടോർസൈക്കിളിന്റെ ഹൈലൈറ്റ്.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

മോട്ടോർസൈക്കിളിന് TFT ഇൻസ്ട്രുമെന്റ് കൺസോൾ (ബ്ലൂടൂത്ത് എനേബിൾഡ് കണക്റ്റിവിറ്റിയോടെ), സ്വിച്ചുചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ, ഓപ്‌ഷണൽ ക്വിക്ക്‌ഷിഫ്റ്റർ, USD ഫ്രണ്ട് ഫോർക്കുകൾ തുടങ്ങിയവയും ലഭിക്കുന്നു.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

3. ട്രയംഫ് ടൈഗർ 1200

ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ തങ്ങളുടെ മുൻനിര ADV ടൂററിന്റെ പരിഷ്കരിച്ച 2022 ടൈഗർ 1200 ഇന്ത്യയിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2022 മധ്യത്തോടെ ഇത് രാജ്യത്ത് എത്തും.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

ആറ് സ്പീഡ് ഗിയർബോക്‌സുമായി ഇണചേർന്ന് 150 bhp പവറും 130 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1,160 സിസി ത്രീ-സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 2022 ടൈഗർ 1200 -ന് പുതിയതും ഭാരം കുറഞ്ഞതുമായ ചാസി ലഭിക്കുന്നു.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

ക്രമീകരിക്കാവുന്ന ഫ്രണ്ട് വൈസർ, 7.0 ഇഞ്ച് TFT ഡിസ്‌പ്ലേ (മൈ ട്രയംഫ് കണക്റ്റിവിറ്റിയോടെ), റൈഡിംഗ് മോഡുകൾ, കോർണറിംഗ് ABS, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്‌ഷിഫ്റ്റർ, ഹിൽ ഹോൾഡ്, ക്രൂയിസ് കൺട്രോൾ, ഹീറ്റഡ് ഗ്രിപ്പുകൾ, TPMS, കീലെസ് ഇഗ്നിഷൻ തുടങ്ങിയവ തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് ഓഫറിലെ ഫീച്ചറുകളിൽ ഉൾപ്പെടും.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

4. റോയൽ എൻഫീൽഡ് ഹണ്ടർ 350

റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകളിൽ പ്രവർത്തിക്കുന്നു, അവയിൽ ചിലത് റോഡ് ടെസ്റ്റുകളിൽ പല തവണ കണ്ടെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഈ ബൈക്കുകളിലൊന്ന് എൻട്രി ലെവൽ റോഡ്‌സ്റ്ററാണ്, ഇതിന് 'ഹണ്ടർ 350' എന്ന് പേര് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന മീറ്റിയോർ 350, ക്ലാസിക് 350 എന്നിവയ്‌ക്ക് സമാനമായ 349 സിസി, എയർ/ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് RE ഹണ്ടർ 350 -ക്കും കരുത്ത് പകരുന്നത്. ലോഞ്ച് ചെയ്തതിന് ശേഷം ബ്രാൻഡിന്റെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായി ഈ വരാനിരിക്കുന്ന മോഡൽ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

5. റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650

ഇന്ത്യൻ വിപണിയിൽ പുതിയ 650 സിസി ക്രൂയിസറിലും റോയൽ എൻഫീൽഡ് പ്രവർത്തിക്കുന്നുണ്ട്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT650 എന്നിവയ്ക്ക് സമാനമായ 648 സിസി, എയർ/ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ പവർപ്ലാന്റ് 47.65 bhp പവറും 52 Nm torque ഉം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കും.

2022 -ൽ രാജ്യത്തെ മോട്ടോസൈക്കിൾ വിപണിക്ക് പുത്തൻ കരുത്തേകാനായി ഒരുങ്ങുന്ന അഞ്ച് മോഡലുകൾ

സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, USD ഫ്രണ്ട് ഫോർക്കുകൾ, ഹാലജൻ ഹെഡ്‌ലാമ്പ്, അലോയി വീലുകൾ, ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവ മോട്ടോർസൈക്കിളിന് ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ കാണിക്കുന്നു. ഡ്യുവൽ-ചാനൽ ABS, സ്ലിപ്പർ ക്ലച്ച്, ഓപ്ഷണൽ ട്രിപ്പർ നാവിഗേഷൻ സിസ്റ്റം എന്നിവയും മോട്ടോർസൈക്കിളിൽ ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, March 26, 2022, 12:55 [IST]
English summary
5 upcoming motorcycles in indian market to be launched in 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X